പൂതി…..
നറുനിലാവാകുവാന്‍ നിറമാര്‍ന്നചിന്തകള്‍ മനതാരിന്‍മാനത്തു ചിന്തിനോക്കി. മണ്ണിന്റെ പൊന്നുടല്‍ മോഹിച്ചു ഞാനേറെ കാലങ്ങളെണ്ണിക്കലഹിച്ചുവോ? മഞ്ഞിന്‍കുളിരല നെല്ലിന്‍ കതിര്‍ക്കുലയ്ക്കുമ്മ കൊടുത്തൊരു കാഴ്ച കണ്ടു. പൊട്ടിമുളയ്ക്കാതെ വാടിക്കരിയുന്ന പൂച്ചെടി തേങ്ങിക്കരയുന്നതും, അയലത്തെമതിലില്‍...











