യോഗ പ്രതിരോധാത്മക ആരോഗ്യ പരിചരണത്തിന്
യോഗയെക്കുറിച്ചുള്ള ഏവരുടെയും കാഴ്ചപ്പാടില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വലിയ മാറ്റമാണു സംഭവിച്ചത്. മുമ്പ്, പരമ്പരാഗത ആരോഗ്യ പരിപാലനരീതിയായി മാത്രമാണു യോഗയെ കണ്ടിരുന്നത്. എന്നാലിപ്പോള്‍, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോഗ്യസമീപനമെന്ന...











