പി.ഷിമിത്ത്

പി.ഷിമിത്ത്

ന്യൂദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുന്നു

കോണ്‍ഗ്രസ് അംബേദ്കര്‍ വിരുദ്ധര്‍: അമിത്ഷാ

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അംബേദ്കര്‍ വിരുദ്ധരും സംവരണ വിരുദ്ധരും ഭരണഘടനാ വിരുദ്ധരുമാണെന്ന് അവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്...

ഭരണഘടന; രാഹുലിന്റെ നാടകത്തിന് ജനങ്ങള്‍ മറുപടി നല്കും: അമിത് ഷാ

ന്യൂദല്‍ഹി: അകത്തൊന്നുമില്ലാത്ത ഭരണഘടനയുടെ പകര്‍പ്പുമായി നടക്കുന്ന രാഹുല്‍ ഗാന്ധിയുടെയും കൂട്ടരുടെയും നാടകത്തിന് ഭാരതത്തിലെ ജനങ്ങള്‍ മറുപടി നല്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഭരണഘടനയെ...

ആയുര്‍വേദത്തിന്റെ ആഗോള വ്യാപനം: അന്താരാഷ്‌ട്ര കൂട്ടായ്‌മ രൂപീകരിക്കുന്നു; തീരുമാനം പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍

ന്യൂദല്‍ഹി: ആയുര്‍വേദത്തിന്റെ ആഗോളതലത്തിലുള്ള വ്യാപനത്തിനായി ആയുര്‍വേദ സംഘടനകളുടെ കൂട്ടായ്മ രൂപീകരിക്കുന്നു. ലോക ആയുര്‍വേദ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ ഈ സംഘടനയ്ക്ക് രൂപം നല്‍കുക. ഡെറാഡൂണില്‍ ചേര്‍ന്ന...

ഡെറാഡൂണില്‍ പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മിത് സിങ് ധന്വന്തരി വിഗ്രഹത്തില്‍ പുഷ്പങ്ങളര്‍പ്പിച്ചശേഷം പ്രാര്‍ത്ഥിക്കുന്നു. വിജ്ഞാന്‍ ഭാരതി ദേശീയ സഹ സംഘടനാ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ഉത്തരാഖണ്ഡ് ആയുഷ് വകുപ്പ് സെക്രട്ടറി രവിനാഥ് രാമന്‍, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ. ജയപ്രകാശ് നാരായണന്‍ എന്നിവര്‍ സമീപം

ലോക ആയുര്‍വേദ കോണ്‍ഗ്രസ് സമാപിച്ചു

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): പത്താം ലോക ആയുര്‍വേദ കോണ്‍ഗ്രസിന് സമാപ്തി. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ഗുര്‍മിത് സിങ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്ത ഓരോരുത്തരും ആയുര്‍വേദത്തിന്റെ...

പരമ്പരാഗത പാചകവിധി പ്രകാരമുള്ള ആയുര്‍വേദ ഭക്ഷണം ഉടന്‍ വിപണിയിലേക്ക്

ഡെറാഡൂണ്‍: പരമ്പരാഗത പാചകവിധി പ്രകാരം തയ്യാറാക്കിയ ആയുര്‍വേദ ഭക്ഷണ സാധനങ്ങള്‍ ഉടന്‍ വിപണിയിലേക്ക്. പോഷകാഹാരക്കുറവ്, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. ആയുര്‍വേദ...

ആഗോള ആരോഗ്യരംഗത്തെ ശക്തിപ്പെടുത്താന്‍ ആയുര്‍വേദത്തിനാകും: പ്രധാനമന്ത്രി

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): ആഗോള ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്താന്‍ ആയുര്‍വേദത്തെ പ്രാപ്തമാക്കാനുള്ള ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ: ഇന്ദ്രപ്രസ്ഥത്തില്‍ സമരകാഹളം

ന്യൂദല്‍ഹി: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ആയിരങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന പ്രതിഷേധം. ഭാഷ, വേഷ വ്യത്യാസങ്ങള്‍ക്കിടയിലും ഇന്ദ്രപ്രസ്ഥ വീഥിയില്‍ അവര്‍ ഒന്നിച്ചുയര്‍ത്തിയത് ഐക്യദാര്‍ഢ്യത്തിന്റെ സമര കാഹളം. ലോകത്തിനു...

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സമീപം

സംസ്ഥാനത്തിന് പതിനേഴ് വമ്പന്‍ റോഡ് പദ്ധതികള്‍; ജിഎസ്ടി വിഹിതം ഒഴിവാക്കണമെന്ന ഏക നിബന്ധന

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ 17 റോഡ് പദ്ധതികള്‍ക്ക് അനുമതി നല്കും. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളെല്ലാം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തത്വത്തില്‍ സമ്മതിച്ചു....

തിരിച്ചു വരും… ഫഡ്നാവിസിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നു

ന്യൂദല്‍ഹി: ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 2019 നവംബര്‍ 28ന് നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്...

ബംഗ്ലാദേശിലെ ഹിന്ദുവേട്ട: വ്യാപക പ്രതിഷേധം, ചിന്മയ് പ്രഭുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ രാജ്യ തലസ്ഥാനത്തും പ്രതിഷേധം. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ജന്തര്‍മന്തറില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംന്യാസിവര്യര്‍, വിവിധ ഹൈന്ദവ...

മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യത്തിന്റെ ചരിത്ര വിജയത്തില്‍ മുംബൈയിലെ ബിജെപി ആസ്ഥാനത്ത്
ആഘോഷിക്കുന്ന വനിതാ പ്രവര്‍ത്തകര്‍

മഹായുതി സഖ്യത്തിന്റെ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് വനിതാ വോട്ടര്‍മാര്‍

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ മഹാവിജയത്തില്‍ മുഖ്യപങ്ക് വഹിച്ചത് വനിതാവോട്ടര്‍മാര്‍. ഇതിന് കാരണമാകട്ടെ മഹായുതി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളിലൊന്നായ മുഖ്യമന്ത്രി മജ്ഹി ലഡ്കി ബെഹന്‍ യോജനയും....

ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രം

ന്യൂദല്‍ഹി: ഗ്രാമപഞ്ചായത്തുകളെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രം. നിലവിലുള്ള പദ്ധതികള്‍ക്ക് പുറമെയാണിത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി യോഗത്തിലാണ് ഈ പ്രധാന...

വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരായ മോശം പരാമര്‍ശം ചാനല്‍ നല്‍കിയത് കുറ്റകരം; എന്തുകൊണ്ട് സോജനെതിരെ കേസെടുത്തില്ലെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: വാളയാര്‍ പീഡനകേസിലെ ഇരകളായ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എം.ജെ. സോജനെതിരെ കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജി സുപ്രീം കോടതി ഫയലില്‍...

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സഖ്യകക്ഷികള്‍

ന്യൂദല്‍ഹി: ഹരിയാന, ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്‍ഡി മുന്നണിയിലെ വിവിധ കക്ഷികള്‍ രംഗത്ത്. അമിത ആത്മവിശ്വാസവും അഹങ്കാരവും പ്രാദേശിക...

ഹരിയാന: കോണ്‍ഗ്രസിനു ഭീഷണി പാര്‍ട്ടിക്കുള്ളിലെ പട

ന്യൂദല്‍ഹി: ഹരിയാനയില്‍ ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുമ്പോള്‍ കോണ്‍ഗ്രസിനു ഭീഷണി പാര്‍ട്ടിക്കുള്ളിലെ പട. മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും കുമാരി സെല്‍ജയും തമ്മിലുള്ള ചേരിപ്പോര് അവസാനിക്കാത്തത് കോണ്‍ഗ്രസിന്...

ദശാബ്ദ നിറവില്‍ വൃത്തിയുള്ള ഭാരതം

ന്യൂദല്‍ഹി: സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ശുചിത്വ കാമ്പയിന്‍ സ്വച്ഛ് ഭാരത് മിഷന് പത്തു വയസ്സ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ആശയം പിന്നീട് സര്‍ക്കാര്‍- പൊതുജന പങ്കാളിത്തതോടെയുള്ള...

ബിജെപി അംഗത്വ കാമ്പയിന് സപ്തംബര്‍: രണ്ടിന് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ന്യൂദല്‍ഹി: ബിജെപിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് സപ്തംബര്‍ രണ്ടിന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് കാമ്പയിന് തുടക്കം കുറിക്കുമെന്ന്...

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം കുറ്റവാളി ആരായാലും വെറുതെ വിടരുത്: പ്രധാനമന്ത്രി

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ആരായാലും അവരെ വെറുത വിടരുതെന്ന് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ചേര്‍ന്ന ലക്ഷാധിപതി ദീദി സമ്മേളനത്തെ അഭിസംബോധന...

ജനസംഖ്യാ കണക്കെടുപ്പ് അടുത്ത മാസം ആരംഭിച്ചേക്കും

ന്യൂദല്‍ഹി: ജനസംഖ്യാ കണക്കെടുപ്പ് അടുത്തമാസം ആരംഭിച്ചേക്കും. 2026 മാര്‍ച്ചില്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പത്തു വര്‍ഷത്തില്‍ ഒരിക്കലാണ് രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടത്താറുള്ളത്. ഇതുപ്രകാരം...

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍
പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ ശ്യാമപ്രസാദ് പോയിന്റ് സമരക്കാര്‍ ഉപരോധിച്ചപ്പോള്‍

ബംഗാളിലെ ബലാത്സംഗക്കൊല: മമതയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം; ഡോക്ടറുടെ മാതാപിതാക്കളും രംഗത്ത്

ന്യൂദല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ....

വനിതാ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജിയാവശ്യപ്പെട്ട് ദല്‍ഹിയിലെ ബംഗാ ഭവനിലേക്ക് എബിവിപി നടത്തിയ മാര്‍ച്ച്‌

മമതയുടെ രാജി: രാജ്യവ്യാപക പ്രതിഷേധവുമായി എബിവിപി

ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജിയാവശ്യപ്പെട്ട് എബിവിപിയുടെ രാജ്യവ്യാപക പ്രതിഷേധം....

സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: പ്രധാനമന്ത്രി

ന്യൂദല്‍ഹി: സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയില്‍ നിന്നും 24 ആഴ്ചയായി ഉയര്‍ത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെ ബഹുമാനിക്കാന്‍ മാത്രമല്ല, അവര്‍ക്കായി മികച്ച തീരുമാനങ്ങളും മോദി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും...

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്റെ ഭാഗമായി ആസാമിലെ നാഗോണില്‍ സൈനികര്‍ ദേശീയ പതാകയുമായി റാലി നടത്തിയപ്പോള്‍

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങുന്നു; ത്രിവര്‍ണമണിഞ്ഞ് തിരംഗ യാത്രകള്‍

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനു രാജ്യമൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ കാമ്പയിന് ഇത്തവണയും വന്‍ ജനപിന്തുണയാണ്. ദേശീയ പതാക രൂപ കല്പന ചെയ്ത പിംഗലി...

ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍; നടപടിക്രമങ്ങള്‍ വേഗത്തിലാക്കി പണം കൈമാറണം

ന്യൂദല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലും കേരളത്തിലെ വിവിധ ജില്ലകളിലെ കനത്തമഴയും കണക്കിലെടുത്ത് ദുരിതബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സംബന്ധിച്ച് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇന്‍ഷുറന്‍സ്...

ശ്രേഷ്ഠ ഭാഷ: പദ്ധതി നിര്‍ദേശങ്ങള്‍ ഇല്ലാതെ കേരളം

ന്യൂദല്‍ഹി: മലയാളത്തിനായി ശ്രേഷ്ഠഭാഷ പദവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ പുതിയ പദ്ധതി നിര്‍ദേശങ്ങളൊന്നും സമര്‍പ്പിക്കാതെ കേരളം. 2013ലാണ് മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിച്ചത്. 2020-21 മുതല്‍ 2023-24...

റെയില്‍വേ വികസനത്തിനായി കേരളത്തിന് 3011 കോടി; വികസനത്തിന്‌ ആവശ്യപ്പെട്ടത് 459 ഹെക്ടര്‍ ഭൂമി; കൈമാറിയത് 62 ഹെക്ടര്‍ മാത്രം

ന്യൂദല്‍ഹി: കേരളത്തിലെ റെയില്‍വേ വികസനത്തിനായി ബജറ്റില്‍ അനുവദിച്ചത് 3011 കോടി രൂപ. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആകെ അനുവദിച്ച 372 കോടി രൂപയുടെ എട്ടു മടങ്ങാണ്...

കൊവിഡ് കാലത്ത് സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍

58 വര്‍ഷത്തെ വിലക്ക് നീക്കി; കേന്ദ്ര ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാം

ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര പേഴ്സണല്‍, പബ്ലിക് ഗ്രിവന്‍സസ് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തിനു...

നിപ: മൊബൈല്‍ ബിഎസ്എല്‍ 3 ലാബ് കോഴിക്കോട്ടെത്തിച്ചു; അടിയന്തര ഇടപെടലുമായി കേന്ദ്രം, കേന്ദ്രസംഘത്തെ വിന്യസിക്കും

ന്യൂദല്‍ഹി: കേരളത്തില്‍ മലപ്പുറത്ത് നിപ ബാധിച്ച് പതിനാലുകാരന്‍ മരിച്ച സാഹചര്യത്തില്‍ അടിയന്തര ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനം ഉടനടി സ്വീകരിക്കേണ്ട പൊതുജനാരോഗ്യ നടപടികളെക്കുറിച്ച് കേന്ദ്രം നിര്‍ദേശം നല്‍കി. രോഗ...

നൂറുകോടി കൈപ്പറ്റി; എല്ലാ തീരുമാനങ്ങളും കേജ്രിവാളിന്റെ നിര്‍ദേശപ്രകാരം: സിബിഐ

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതി കേസിലെ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഇടക്കാല ജാമ്യം തേടിയുള്ള...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; സൂത്രധാരന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ബിഹാര്‍ പാട്ന സ്വദേശി രാകേഷ് രഞ്ജനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ സിബിഐ...

പുതിയ വാര്‍ത്തകള്‍