1971-ല്‍ നടന്ന ബംഗ്ലാദേശ് വിമോചന യുദ്ധം ഭാരതത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവായി പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാല്‍, ഈ യുദ്ധം പുറത്തുനിന്ന് വിജയമായി തോന്നിയാലും, ആന്തരികമായി അത് രാജ്യത്തിന് തീരാ കളങ്കമായി മാറുകയായിരുന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഈ യുദ്ധം ഉടനീളം ചില രാഷ്ട്രീയവും നയതന്ത്രപരവുമായ വലിയ വീഴ്ചകള്‍ അടയാളപ്പെടുത്തി.
യുദ്ധം: ഒരു താത്കാലിക പ്രഹസനമോ ?
യുദ്ധം ഭാരതത്തെ സൈനികമായി വിജയത്തിലേക്ക് നയിച്ചെങ്കിലും, ആ വിജയം ദീര്‍ഘകാല ദിശാബോധമുള്ളതായിരുന്നില്ല. പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത 93,000ത്തിലധികം സൈനികരെ പിടികൂടിയ ഭാരതം, അതിന് മുമ്പില്‍ പാകിസ്ഥാനെ തളര്‍ത്താനോ, കശ്മീര്‍ വിഷയത്തില്‍ സമ്മതികള്‍ നേടാനോ കഴിയാതെ പോയത് വന്‍ നഷ്ടമായി. ഇന്ദിരാ ഗാന്ധിയുടെ നയതന്ത്ര ധീരതയുടെ അഭാവം ഇവിടെ വ്യക്തമായി കാണാം.
സിംല ഉടമ്പടി: ഉറപ്പില്ലാത്ത കരാര്‍
1972-ല്‍ ഇന്ദിര ഗാന്ധിയും പാകിസ്ഥാന് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഒപ്പുവെച്ച സിംല കരാര്‍ ഭാരതത്തിന്റെ നയതന്ത്ര പരാജയത്തിന്റെ പ്രതീകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. കരാര്‍ പാകിസ്ഥാന്റെ മൗലികവാദ നിലപാടുകളെ
മാറ്റാന്‍ കാരണമാവേണ്ടതായിരുന്നു, പക്ഷേ അതിലേക്കൊന്നും കരാര്‍ വഴി തെളിച്ചില്ല. യുദ്ധത്തില്‍ നേടിയതെല്ലാം പേപ്പറില്‍ മാത്രം തെളിയുകയും, സൈനിക വിജയം രാഷ്ട്രീയ പരാജയമായി തീരുകയും ചെയ്തു.
പാകിസ്ഥാന്റെ പ്രതികാര തത്ത്വം
പാകിസ്ഥാന് 1971-ലെ തോല്‍വിക്ക് പകരം വീട്ടാന്‍ തുടര്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഭീകരവാദം ഒരു നീതിയുടെ മാര്‍ഗ്ഗമായി അവര്‍ സ്വീകരിക്കുകയായിരുന്നു. 1980-കളില്‍ കശ്മീരില്‍ പ്രത്യക്ഷമായ സായുധ കലാപം 1971-ലെ യുദ്ധത്തിന്റെ തിരിച്ചടിയായി കണക്കാക്കാം . ഭാരതത്തിന്റെ യുദ്ധ വിജയത്തിന്റെ ഫലമായി സുരക്ഷിതത്വം ലഭിച്ചിരുന്നെങ്കില്‍ ഇത്തരം വികൃതികള്‍ക്ക് പാകിസ്ഥാന് മുതിരില്ലായിരുന്നു എന്ന അഭിപ്രായമുണ്ട്.
യുദ്ധം ഭാരതത്തിന് വരുത്തി വെച്ച ആന്തരിക പ്രത്യാഘാതങ്ങള്‍ വലുതായിരുന്നു. അതിനെ കുറിച്ച് പറഞ്ഞില്ല എങ്കില്‍ യഥാര്‍ത്ഥ വസ്തുത മറച്ചു വെക്കലാകും.
ഈ യുദ്ധത്തില്‍ ഭാരതത്തിന്റെ വിജയത്തിന് അത്രത്തോളം പ്രശസ്തിയേറുകയും, പിന്നീട് ആ വിജയം തുല്യമായ സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങളായി മാറാതെ പോകുകയും ചെയ്തു.
1971-ലെ യുദ്ധം ഭാരതത്തിന് സാമ്പത്തിക ബാധ്യതയായി മാറി, ആകെ ചെലവ്: ഏകദേശം ?5,000 കോടി (1971 ലെ നിരക്കില്‍). ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്: ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,843 പേര്. പരിക്കേറ്റവര്‍: 9,851 പേര്. ഏകദേശം 80 ടാങ്കുകള്‍, 45 യുദ്ധവിമാനങ്ങള്‍, ആയിരക്കണക്കിന് തോക്കുകള്‍ എന്നിവയും യുദ്ധത്തില്‍ നഷ്ടപ്പെട്ടു.
ഇത് മാത്രമല്ല, പന്ത്രണ്ടു ദശലക്ഷം അഭയാര്‍ത്ഥികള്‍ പശ്ചിമ ബംഗാളിലേക്കും, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഒഴുകി. ഇവരെ ശിപാര്‍ശ ചെയ്യാനും പുനരധിവസിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആയിരക്കണക്കിന് കോടി രൂപ ചെലവാക്കി.
93000 പാക് സൈനികരെ ഭാരതം പിടികൂടിയിരുന്നു. എന്നാല്‍ ഇവരെ ആന്താരാഷ്ട്ര കോടതിയിലേക്കും യുദ്ധകുറ്റങ്ങള്‍ക്കുമായി കൊണ്ടുപോകാന്‍ ഭാരതം തയ്യാറായില്ല.
മറിച്ച് പാകിസ്ഥാന്, ഈ തോല്‍വിയെ മറികടക്കാനായി ആസൂത്രിതമായി ഭീകരവാദത്തെ ഒരു നയതന്ത്ര ആയുധമായി മാറ്റി 1980-കളില്‍ ഐ എസ് ഐ കശ്മീരില്‍ ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്‍കിത്തുടങ്ങി.
മുന്‍ റോ ഉദ്യോഗസ്ഥന് ഭാരതി ചക്രവര്‍ത്തി 2003-ല്‍ പറഞ്ഞത് ‘1971-ലെ ഏറ്റവും വലിയ നഷ്ടം നമ്മുടെ ശത്രുവിനെ കീഴടക്കി നമ്മള് അതിനെ പുനര്‍സജ്ജമാക്കാന്‍ അവസരം നല്‍കുകയായിരുന്നു ‘ എന്നാണ് .
സിംല ഉടമ്പടി (1972) ഭാരതത്തിന്റെ നയതന്ത്രപരമായ പരാജയത്തിന് ഉദാഹരണമാണ്. കശ്മീര്‍ പ്രശ്നം ബൈലാറ്ററല്‍ ആയി മാത്രം പരിഹരിക്കണമെന്ന പാകിസ്ഥാന് നിലപാടിന് ഭാരതം അംഗീകാരം നല്കി അതായത് അന്താരാഷ്ട്ര ഇടപെടല്‍ ഒഴിവാക്കി.വന്‍ ചെലവുകളും അഭയാര്‍ത്ഥികളുടെ ഒഴുക്കും രാജ്യത്തെ സാമൂഹിക, സാമ്പത്തിക ഘടനയെ ബാധിച്ചു. യുദ്ധാനന്തര വര്‍ഷങ്ങളില്‍ അതിന്റെ ആഘാതം കേരളം പോലെയുള്ള സംസ്ഥാനങ്ങളിലേയ്ക്ക് വരെ എത്തി. കുടിയേറ്റങ്ങളുടെ സംഘര്‍ഷം, തൊഴിലില്ലായ്മ, ജനക്ഷോഭം എന്നിവ ഭാരത ഭരണകൂടത്തെ അഗ്നിപരീക്ഷയിലാഴ്ത്തി.
1971-ലെ യുദ്ധം ഭാരത ചരിത്രത്തിലെ ഒരു തീരാ കളങ്കമായിത്തീര്‍ന്നു. ഇന്ദിരാ ഗാന്ധിയുടെ ധീരതയിലൊളിഞ്ഞിരുന്ന അമിത ആത്മവിശ്വാസം, ഒരു വമ്പന്‍ തന്ത്രപരമായ തോല്‍വിയിലേക്ക് രാജ്യത്തെ നയിച്ചു. അതാണ് നമ്മള് ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: