നാം ഇപ്പോഴെന്നല്ല കുറച്ച് നാളായി കേള്‍ക്കുന്ന നാമം ആണല്ലൊ മുല്ലപ്പെരിയാര്‍ ഡാം. അതും അല്‍പ്പം ആശങ്കയും ഭീതിയോടെയും ഒക്കെ. ചിത്തിര തിരുനാള്‍ മഹാ രാജാവിന്റെ മുന്‍ഗാമി, മൂലം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്ത്, 1885 ലാണ് മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചത്.
ഹൈട്രോലിക്ക് ലൈം എന്നറിയപ്പെടുന്ന ചുണ്ണാമ്പ് കല്ലിന്റെ ഒരു വകഭേദവും, ഉടച്ച ചുടു കട്ടകളും, മണലും പഞ്ചസാരയും ചേര്‍ത്ത മിശ്രിതവും കൊണ്ടാണ് ഡാമിന്റെ അടിസ്ഥാനം അല്ലങ്കില്‍ പ്രധാന ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. അതിനെ കരിങ്കല് ചുവരു കൊണ്ട് പൊതിഞ്ഞ് വെള്ളത്തിന്റെ പ്രഷര്‍ നേരിട്ട് ബാധിക്കാതിരിക്കാനുള്ള നടപടിയും സ്വീകരിച്ചിരിക്കുന്നു എന്നതാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മ്മാണ രീതി. ലോകത്തില്‍ തന്നെ ഈ രീതിയില്‍ നിര്‍മ്മിച്ച ഏക അണക്കെട്ടായ മുല്ലപ്പെരിയാര്‍ ഡാം ഇന്നും ഒരു പരുക്കും ഇല്ലാതെ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു എന്നത് ഈ മഹാ നിര്‍മ്മിതി പണിയാന്‍ നേതൃത്വം കൊടുത്ത മിസ്റ്റര്‍ ജോണ്‍ പെന്നികുയ്‌ക്ക് എന്ന ഇംഗ്ലീഷ് കാരനായ ആര്‍ക്കിട്ടെക്റ്റിന്റെ തൊഴില്‍ മഹത്വവും, തിരുവിതാംകൂര്‍ മഹാരാജാവിന്റെ ദീര്‍ഘ വീഷണവും കൊണ്ട് തന്നെയാണ് ഹൈട്രോലിക്ക് ലൈം എന്നാല്‍ ചുണ്ണാമ്പ് കല്ലില്‍ കാല്‍ഷ്യം കാര്‍ബണേറ്റും, കളിമണ്ണും ഒരു പ്രത്യേക അനുപാതത്തില്‍ കൂടുതല്‍ കാണപ്പെടുന്നതരം കല്ലുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: