ന്യൂദല്‍ഹി: കര്‍ഷകരുടെയും ഗ്രാമീണ സമൂഹത്തിന്റെയും സമൃദ്ധിക്ക് പുതിയ വഴികള്‍ തെളിച്ച് ദേശീയ തലത്തില്‍ 10,000ലധികം പുതിയ സഹകരണ സംരംഭങ്ങള്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.
ഐസിഎആര്‍ കണ്വന്ഷന് സെന്ററിലെ ദേശീയ സഹകരണ സമ്മേളനത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികളും ഡെയറി, മത്സ്യ സഹകരണ സംഘങ്ങളും രാജ്യത്തിന് സമര്‍പ്പിക്കുക. 1200 പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. 400 മള്‍ട്ടി പര്‍പ്പസ് പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികളും ക്ഷീര മേഖലയില്‍ നിന്ന് 700 പ്രതിനി
ധികളും മത്സ്യബന്ധന മേഖലയില്‍ നിന്ന് 100 പ്രതിനിധികളും വിവിധ സഹകരണ സംഘടനകളും പങ്കാളികളായിരിക്കും.
ഗ്രാമീണ വികസനത്തിനും കര്‍ഷക സമൂഹത്തിനും പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ച്, ”സഹകാര്‍ സെ സമൃദ്ധി” എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമാണ് പുതിയ സംരംഭങ്ങള്‍. പുതുതായി രൂപീകരിച്ച സഹകരണ സംഘങ്ങള്‍ക്ക് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും അമിത് ഷാ വിതരണം ചെയ്യും. മൈക്രോ എടിഎമ്മുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: