റോം: ലോക സിനിമ ചരിത്രത്തിലെ ആദ്യമായി 3D യിൽ ഒരുങ്ങുന്ന ബൈബിൾ സിനിമയുടെ 3D ടൈറ്റിൽ പോസ്റ്റർ വത്തിക്കാനിൽ മാർപാപ്പ പ്രകാശനം ചെയ്തു. ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 3D ബൈബിള്‍ സിനിമ ‘Jesus and Mother Mary’യുടെ ടൈറ്റിൽ 3D പോസ്റ്ററാണ് വത്തിക്കാനിൽ പുറത്തുവിട്ടത്. ഹോളിവുഡിലും യുഎയിലും ആസ്ഥാനങ്ങളുള്ള റാഫേൽ ഫിലിം നിർമ്മാണ കമ്പനിയാണ് ഈ സിനിമ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലേക്കും നിർമ്മിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ സിനിമയുടെ നിർമാതാവായ റാഫേൽ പോഴോലിപറമ്പിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് മാർപാപ്പയുടെ തന്നെ മനോഹരമായ 3D ഫോട്ടോ സമ്മാനിച്ചിരുന്നു. സംവിധാനം തോമസ് ബെഞ്ചമിനും ജീമോന്‍ പുല്ലേലി പ്രോജക്ട് ഡിസൈനിങ്ങും ടെക്നിക്കൽ ഡയറക്ഷനുംനിർവ്വഹിക്കുന്നു.
റാഫേൽ ഫിലിം പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ സഹ നിർമ്മാണത്തിലേക്ക് ഖത്തർ വ്യവസായിയായ ഡേവിസ് ഇടകളത്തുരും, ഇന്ത്യയിൽ നിന്നും ദുബായിൽ നിന്നുമായി ലൂയിസ് കുര്യക്കോസ്,ജോസ് പീറ്റർ,അയിഷ ,വിനസെൻ്റ് കുലാ സെഅങ്ങനെ പത്തോളം പേരും ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്.
അവതാറിലൂടെ ലോകസിനിമയെ വിസ്മയിപ്പിച്ച ചക്ക് കോമിസ്കി ചിത്രത്തിന്റെ 3D കൈകാര്യം ചെയ്യുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. യുകെയിലും ഇറ്റലിയിലും ആസ്ഥാനങ്ങളുള്ള മേക്കപ്പ് സ്പെഷ്യലിസ്റ്റ് കമ്പനിയായ മക്കിനാരിയം പ്രോസ്തെറ്റിക്കാണ് മേക്കപ്പ്. ഹോങ്കോങ്ങ് ആസ്ഥാനമായ ക്യമാക്സ് ആർട്ട് അലങ്കാരം നിർവ്വഹിക്കുന്നു. 3D സ്റ്റീരിയോയോസ്കോപിക് പ്രൊഡക്ഷന്‍ ദുബായ് – ഇന്ത്യൻ ആസ്ഥാനമായ XRFX കൈകാര്യം ചെയ്യുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ചുമതല ഇന്ത്യൻ കമ്പനിയായ സി.ജി പാർക്കിന്റേതാണ്.
3D സിനിമാ സാങ്കേതികവിദ്യയുടെ പുതുസാധ്യതകളെ ഉപയോഗിച്ചുകൊണ്ട്ത സിനിമ പ്രേമികൾക്ക് പുതു ദൃശ്യവിസ്മയം തീർക്കുമെന്ന് റാഫേൽ നിർമ്മാണ കമ്പനിയുടെ പ്രതിനിധി പറഞ്ഞു. വത്തിക്കാനിൽ സിനിമയ്ക്ക് ലഭിച്ച സ്വീകരണം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സിനിമയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് നിർമ്മാതാക്കൾ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: