സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം രാജ്യം ആഘോഷിക്കുമ്പോള്‍ വികസിത രാജ്യമാകുക എന്ന ലക്ഷ്യം ഭാരതം കൈക്കൊണ്ടതുമുതല്, അതിന്റെ ‘മഹത്വം’, ഇതുവരെയുള്ള സഞ്ചാരപഥം, സാധ്യത എന്നിവയെ മുന്‍നിര്‍ത്തി, മഹാശക്തി എന്ന നിലയില്‍ ഭാരതത്തിന്റെ സാധ്യതകള്‍ എന്തൊക്കെയാണ് എന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു.
അതിലൊന്നാണ് ‘ദ ഫിനാന്‍ഷ്യല്‍ ടൈംസി’ല്‍ പ്രസിദ്ധീകരിച്ച മാര്ട്ടിന് വുള്‍ഫിന്റെ ‘എന്തുകൊണ്ട് ഇന്ത്യ മഹാശക്തിയാകും’ എന്ന ശീര്‍ഷകത്തിലുള്ള ലേഖനം. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.
പ്രായോഗികതയും യാഥാര്‍ഥ്യവും
എന്തുകൊണ്ടാണ് ഇത് പ്രായോഗികമാകുന്നത് എന്നതിനെക്കുറിച്ചുള്ള വുള്‍ഫിന്റെ ചിന്തയെ ഏറ്റവും നന്നായി ഉള്‍ക്കൊള്ളുന്ന വരി, ‘ഭാരതം മഹാശക്തിയാകും; ചൈനയ്ക്കും അമേരിക്കയ്ക്കും സമാനമാകില്ല; പക്ഷേ നവലിയൊരു ശക്തിയാകും’ എന്നതാണ്. ‘കൂട്ടിയിണക്കുന്ന രാജ്യം’ ആയതിനാല്‍ ‘ആഗോള സാമ്പത്തിക ഫലങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയും, അത് ചെയ്യണം.
വളര്ച്ചാമാനദണ്ഡം
വുള്‍ഫ് വിലയിരുത്തുന്ന ചില പ്രധാന മുന്‍കരുതലുകള്‍ നിറവേറ്റാനുള്ള പാതയിലാണ് ഭാരതം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള ഉത്പാദനത്തില്‍ 8.2% വര്‍ധനയുണ്ടായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പുരോഗതിയുടെയും പരിവര്‍ത്തനത്തിന്റെയും ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉള്‍പ്പെടെ, ഭാരതത്തിന്് ആവശ്യമായ സാമ്പത്തിക കരുത്തും ഇച്ഛാശക്തിയും കൈവരുന്നു. വൈവിധ്യമാര്‍ന്ന ഉല്‍പ്പാദന അടിത്തറയും ഉല്‍പ്പാദനക്ഷമതയും ആഗോള ശരാശരിയുടെ ഇരട്ടിയെന്ന നിലയില്‍ വര്‍ധിക്കുന്നു.
വുള്‍ഫ് പറയുന്നതുപോലെ, തൊഴിലില്ലായ്മയും ദാരിദ്ര്യവും ഗണ്യമായി കുറയുകയും (കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം 250 ദശലക്ഷം ഇന്ത്യക്കാര്‍ എംഡിപിയില്‍ നിന്ന് പുറത്തുകടന്നു) തൊഴില്‍ ശക്തിയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ വളര്‍ച്ചാമുന്നേറ്റം ബോധപൂര്‍വം ഉള്‍ക്കൊള്ളുന്നു.
കയറ്റുമതി അഭിവൃദ്ധി പ്രാപിക്കും
വ്യാപാര അനുപാതം (50 ശതമാനം) കുറയാതിരിക്കണമെങ്കില്‍ ഭാരതത്തിന്റെ കയറ്റുമതി ഇരട്ടിയെങ്കിലും വേഗത്തില്‍ വളരണമെന്ന നിബന്ധന സാധുതയുള്ളതാണ്. ആഗോള കയറ്റുമതിയില്‍ ഭാരതത്തിന്റെ ചെറിയ വിഹിതവും ചരിത്രപരമായ മോശം പ്രകടനവും കയറ്റുമതി ആഭിമുഖ്യത്തില്‍ നിന്ന് അകന്നുപോകുന്നതിന്റെ ലക്ഷണങ്ങളായി അദ്ദേഹം കണക്കാക്കുന്നു. കയറ്റുമതിയില്‍ രാജ്യത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മത്സരച്ചെലവ്, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സമൃദ്ധി, ഒരു വശത്ത് അതിവേഗം വളരുന്ന വിപണികള്‍, വ്യവസായിക സൗഹൃദ നയങ്ങളിലൂടെ കയറ്റുമതി ഫലങ്ങള്‍ എന്നിവ തമ്മിലുള്ള വിടവ് നികത്താനും കഴിയുമെന്നത് നന്നായി അംഗീകരിക്കപ്പെട്ടതാണ്. സര്‍ക്കാരും വ്യവസായവും സജീവമായി പ്രവര്‍ത്തിക്കേണ്ട കാര്യമാണിത്.
കയറ്റുമതി നിഷ്ക്രിയത്വത്തെയോ അശുഭാപ്തിവാദത്തെയോ സൂചിപ്പിക്കുന്നതിന് പകരം, ടെക് 4.0 മേഖലകളില്‍ ഉള്‍പ്പെടെ ഭാരതത്തിന്റെ ഉത്പാദന മത്സരക്ഷമത വര്‍ധിപ്പിക്കുകയും കയറ്റുമതിയില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ചരക്കുകളിലും സേവനങ്ങളിലും വിയറ്റ്നാമിനും ചൈനയ്ക്കും പിന്നിലും ആഗോള ശരാശരിയേക്കാള്‍ വളരെ മുകളിലുമാണ്. കയറ്റുമതിക്കായി ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഭാരതം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഭാരതത്തെ ആഗോള വിതരണ ശൃംഖല കേന്ദ്രമാക്കുന്നതിന് എഫ്ടിഎകള്‍ അവസാനിപ്പിക്കുന്നതുള്‍പ്പെടെ അത്യാധുനിക വ്യാപാര നയങ്ങള്‍ വികസിപ്പിക്കുന്നത് തുടരുകയും വേണം.
അതുല്യമായ കരുത്ത്
2027 ഓടെ ജപ്പാനെയും ജര്‍മനിയെയും മറികടക്കാന്‍ ഒരുങ്ങുന്ന ഭാരതത്തിന്റെ അതുല്യമായ ശക്തികളും അടിസ്ഥാന ഘടകങ്ങളും വുള്‍ഫ് പൂര്‍ണമായും കണക്കിലെടുക്കുന്നില്ല. പിപിപി( സ്വകാര്യ-പൊതു പങ്കാളിത്തം) വ്യവസ്ഥയില്‍ ഇതിനകം ഭാരതം മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ യുവജന കൂട്ടായ്മയാണ്. ശക്തമായ മാനവ വിഭവശേഷിയും മധ്യവര്‍ഗം വികസിക്കുന്നതിനനുസരിച്ച് ശ്രദ്ധേയവും വര്‍ധിച്ചുവരുന്നതുമായ വാങ്ങല്ശേഷിയുമുണ്ട്.
സ്ഥിരതാ ഘടകം
ഭാരതത്തിന്റെ ലക്ഷ്യത്തിലെത്താന്‍ തടസ്സമായേക്കാവുന്ന ആന്തരികവും ബാഹ്യവുമായ സാഹചര്യങ്ങളിലും നയങ്ങളിലുമുള്ള പോരായ്മകളിലേക്കും വുള്‍ഫ് വിരല്‍ചൂണ്ടുന്നു. ‘സ്ഥിരത നിലനിര്‍ത്തുക’; വിദ്യാഭ്യാസം മെച്ചപ്പെടുത്തല്‍; നിയമവാഴ്ച സംരക്ഷിക്കല്‍; അടിസ്ഥാനസൗകര്യങ്ങള്‍ നവീകരിക്കല്‍; നിക്ഷേപത്തിന് മികച്ച അന്തരീക്ഷം നല്കല്; ആന്തരിക നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍; സംശുദ്ധ ഊര്‍ജത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തല്‍ പോലെയുള്ള വിവിധ ‘ആഭ്യന്തര വെല്ലുവിളികള്‍’ രാജ്യം മറികടക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
2014 മുതല്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റേതൊരു സര്‍ക്കാരിനേക്കാളും ക്ഷേമ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. 800 ദശലക്ഷം പേര്‍ക്കുള്ള സൗജന്യ ഭക്ഷണം മുതല്‍ സബ്സിഡി നിരക്കില്‍ പാര്‍പ്പിടം, ശുചിത്വം, ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസവും നൈപുണ്യവും, ഊര്‍ജ ലഭ്യത, താങ്ങാനാവുന്ന സാമ്പത്തിക-ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍, ഉപജീവനം, തൊഴില്‍, ഗ്രാമവികസനം എന്നിങ്ങനെ ക്ഷേമത്തില്‍ ഇന്ത്യ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു.
വലിയ സാമ്പത്തിക പരിഷ്കാരങ്ങള്‍
ജിഎസ്ടി നടപ്പാക്കല്‍ പോലുള്ള വലിയ സാമ്പത്തിക പരിഷ്കാരങ്ങള്‍; പാപ്പരത്ത കോഡ് (ഐബിസി); ആസ്തി ധനസമ്പാദനം; തൊഴില്‍ നിയമ പരിഷ്കാരങ്ങള്‍; സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ; ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഉല്‍പ്പാദനബന്ധിത ആനുകൂല്യങ്ങള്‍ (പിഎല്‍ഐ) എന്നിവ പരിവര്ത്തനഘടകങ്ങളാണ്. നിക്ഷേപ സൗഹൃദ മോദി സര്‍ക്കാര്‍ 25,000 അനാവശ്യ ചട്ടങ്ങള്‍ പാലിക്കലുകള്‍ ഇല്ലാതാക്കിയതും 1400-ലധികം പുരാതന നിയമങ്ങള്‍ റദ്ദാക്കിയതും വ്യാപാരം, വ്യവസായം, എഫ്ഡിഐ എന്നിവയ്ക്ക് വിരുദ്ധമല്ലാത്ത നയപരമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു.
ഗുണകരമായ ഉയര്‍ച്ച
മുന്‍നിര ശക്തി എന്ന നിലയിലേക്കുള്ള ഉയര്‍ച്ച ചൈനയുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍, വിഘടിത ലോകത്തെ ഏകീകരിക്കാനുള്ള കഴിവ് രാജ്യം പ്രകടമാക്കി. വിശേഷിച്ചും, 2023ലെ ജി20 ന്യൂദല്‍ഹി ഉച്ചകോടിയില്‍ സമവായം കെട്ടിപ്പടുക്കുന്നതിനും, സഹകരണപരവും പ്രയോജനകരവുമായ ധര്മചിന്തയ്ക്കുമായി ഭാരതം നിലകൊണ്ടു. മറ്റ് ചില വലിയ ശക്തികള്‍ തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഗുരുതരമായ ആഘാതം സൃഷ്ടിച്ചു മുന്നോട്ടു കൊണ്ടുപോവകുകയും അന്താരാഷ്ട്ര ബന്ധങ്ങളെ ‘സീറോ-സം’ ഗെയിമുകളിലേക്ക് ചുരുക്കുകയും ചെയ്യുന്നതില്‍നിന്ന് ഇത് വ്യത്യസ്തമാണ്.
ഒരു പുതിയ അന്താരാഷ്ട്ര ക്രമത്തിനായുള്ള ആശയങ്ങളുടെയും സംവിധാനങ്ങളുടെയും പോരാട്ടം അവസാന ഘട്ടത്തിലെത്തുമ്പോള്‍ ഇന്ത്യ അതിന്റെ സഹകരണപരവും സുസ്ഥിരവുമായ വികസന മാതൃക സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഗ്ലോബല്‍ സൗത്ത് ഇതിനകം ഈ സമീപനത്തില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. ആഗോള ഭരണത്തിന്റെ നിര്‍ണായക മേഖലകളില്‍ ഭാരതം തുടര്‍ന്നും നേതൃത്വം നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്.
വികസനത്തിലേക്കുള്ള സുസ്ഥിര പാത രൂപപ്പെടുത്തുന്നതിലൂടെ ഇന്ത്യ വലിയ ശക്തിയായി മാറുന്നതില്‍ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഏറ്റവും വ്യവസ്ഥാപരമായ പങ്കുണ്ട്. ഇന്ത്യ വിജയിച്ചാല്‍ ലോകം ജയിക്കും. സുസ്ഥിര വികസനലക്ഷ്യങ്ങളിലും പാരിസ് കാലാവസ്ഥാ ഉടമ്പടിയിലും രാജ്യങ്ങളുടെ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഭാരതം ഏറ്റവും മുന്നിലാണ്. ഉയര്‍ന്ന പുറന്തള്ളലിനും നെറ്റ് സീറോ സ്റ്റാറ്റസിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ സമയപരിധികളിലൊന്ന് നിര്‍ദേശിച്ചത്; കരുത്തുറ്റ സൗരോര്‍ജ ആവാസവ്യവസ്ഥ സ്ഥാപിച്ചത്; എഥനോള്‍ മിശ്രണവും മറ്റ് ജൈവ ഇന്ധനങ്ങളും ഹരിത ഹൈഡ്രജനും; പ്രധാനമന്ത്രിയുടെ ‘ലൈഫ് പ്രസ്ഥാനം’ എന്നിവയെല്ലാം രാജ്യത്തിന്റെ സമഗ്രമായ ഹരിത ദര്‍ശനത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും തെളിവാണ്.
2047-ഓടെ ഭാരതം 26-55 ട്രില്യണ്‍ യുഎസ് ഡോളറിനും അപ്പോഴുള്ള പിസിഐയുടെ 6-10 മടങ്ങിനും ഇടയിലുള്ള ജിഡിപിയിലെത്തുമെന്നാണ്. രണ്ടാമത്തെ വലിയ, സാങ്കേതികമായി വികസിച്ച, സമ്പദ്വ്യവസ്ഥയും വിപണിയും എന്ന നിലയില്‍, ഇന്നത്തെ മറ്റ് വലിയ ശക്തികളെക്കാള്‍ വളരെ മുന്നിലെത്തി, ഭാരതം ആഗോള നന്മയ്ക്കായുള്ള മഹാശക്തിയാകും.
(ഐക്യരാഷ്ട്രസഭയുടെ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലും യുഎന്‍ വനിതാ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: