തസ്മാദശക്തഃ സതതം കാര്യം കര്‍മ്മ വിവര്
അസക്തോ ഹ്യാചരങ്കര്‍മ്മ പരമാനോതി
പുരുഷഃ (ഭഗവദ് ഗീത 3-19)
(അഗാധമായ വിശ്വാസത്തോടെയും അസൂയാരഹിതമായും എന്റെ ഉപദേശങ്ങള്‍ പാലിക്കുന്നവര്‍ കര്‍മ്മ ബന്ധനത്തില്‍ നിന്ന് മോചിതരാകുന്നു.)
യേ മേ മതമിദം നിത്യമനുതിഷ്ഠന്തി മാനവഃ
ശ്രദ്ധവന്തോ നാസൂയം മുച്യന്തേ തേപി കര്‍മ്മഭിഃ(ഭഗവദ് ഗീത 3-31)എന്നും ഭഗവാന്‍ പറയുന്നു. ആചാര്യോപദേശങ്ങള്‍ മനസ്സാ വാചാ കര്‍മ്മണാ അനുസരിക്കുന്നവര്‍ക്ക് ലക്ഷ്യപ്രാപ്തി യോഗാചരണത്തിലൂടെ സാധിക്കുമെന്നതാണ് ഇവിടെ നാം കാണുന്നത്.
സമകാലിക ഇന്ത്യന്‍ സമൂഹത്തിന് ഭക്തിയോഗ വളരെ പ്രസക്തമാണ്. കാരണം നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭക്തിഭാവത്തെ ചുറ്റിപ്പറ്റിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പാത പിന്തുടരുന്ന ആളുകള്‍ കൃഷ്ണനെപ്പോലെ പരമാത്മാവിനോട് വൈകാരികമായി ബന്ധിക്കുകയും എല്ലാ കര്‍ത്തവ്യങ്ങളും ഭഗവാന് അനുകൂലമായി നിര്‍വഹിക്കുകയും ചെയ്യുന്നു.
ക്ലേശോധ്യധികതരസ്‌തേഷാമവ്യക്താസക്തചേതസാം
അവ്യക്താ ഹി ഗതിര്‍ദു:ഖം ദേഹവദ്ഭിരവാപ്യതേ (ഭഗവദ് ഗീത 12-5)
(മനസ്സ് അവ്യക്തമായവയോട് ചേര്‍ന്നിരിക്കുന്നവര്‍ക്ക്, തിരിച്ചറിവിന്റെ പാത ക്ലേശങ്ങള്‍ നിറഞ്ഞതാണ്. അവ്യക്തമായ ആരാധന മൂര്‍ത്തമായ ജീവികള്‍ക്ക് അത്യധികം ബുദ്ധിമുട്ടാണ്.)
പരമാത്മാവിനെ അല്ലെങ്കില്‍ നിരാകാര ബ്രഹ്മത്തെ ധ്യാനിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കൃഷ്ണന്‍ നിര്‍ദ്ദേശിക്കുന്നു.
യേ തു സര്‍വാണി കര്‍മ്മാണി
മയി സംന്നസ്യ മത്പര:
അനന്യേനൈവ യോഗേന്‍
മാം ധ്യായന്ത ഉപാസതേ
തേഷാമഹം സമുദ്ധര്‍താ
മൃത്യുസംസാരസാഗരാത്
ഭവാമി നചിരാത്പാര്‍ത്ഥം
മയ്യവേഷിതചേതസാം (ഗീത 1-26, 27)
എന്നെ പരമലക്ഷ്യമായി കണക്കാക്കി ആരാധിക്കുകയും പൂര്‍ണ്ണ ഭക്തിയോടെ ധ്യാനിക്കുകയും ചെയ്യുന്നവര്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും എനിക്ക് സമര്‍പ്പിക്കുന്നു. ഹേ പാര്‍ത്ഥ, അവരുടെ ബോധത്തിനായി ജനനമരണ സമുദ്രത്തില്‍ നിന്ന് ഞാന്‍ അവരെ വേഗത്തില്‍ വിടുവിക്കുന്നു. അവര്‍ എന്നോട് ഐക്യപ്പെട്ടിരിക്കുന്നു.
ഈ വാചകം എങ്ങനെയാണ് ആധുനിക യോഗമാര്‍ഗ്ഗവുമായി കൂടിച്ചേരുന്നത് എന്ന് നോക്കുക . ഏതെങ്കിലും ഒരു വസ്തുവില്‍ അതല്ലെങ്കില്‍ ഒരു ശബ്ദത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ധ്യാനത്തില്‍ മുഴുകുന്ന വ്യക്തിക്ക് തന്റെ ആരാധനാ മൂര്‍ത്തിയെ ഉപാസിക്കേണ്ടത് എങ്ങനെ എന്ന് വ്യക്തമാക്കിത്തരുകയാണ്. ജാഗ്രത്, സ്വപന, സുഷുപ്തികളിലെ സുഷുപ്തിയില്‍ എത്തിച്ചേരാനുള്ള എളുപ്പ മാര്‍ഗ്ഗമായി വേണം ഇതിനെ കാണേണ്ടത്.
ശ്രേയോ ഹി ജ്ഞാനമഭ്യസാജ്ഞാനാധ്യാനം വിശിഷ്ടതേ
ധ്യാനത്കര്‍മഫലത്യാഗസ്ത്യാഗാച്ഛാന്തിരനന്തരം (ഭഗവദ് ഗീത 12-12)
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃതം അശ്‌നാമി പ്രയതാത്മനാഃ (ഭഗവദ് ഗീത 9-26)
അറിവിനേക്കാള്‍ നല്ലത് ധ്യാനമാണെന്നും ധ്യാനത്തേക്കാള്‍ ശ്രേഷ്ഠം ഭക്തിയുടെ ഭാഗമായി കര്‍മ്മഫലങ്ങളെ ത്യജിക്കലാണെന്നും. ഇലയോ പൂവോ പഴമോ ജലമോ സ്നേഹഭക്തിയോടെ സമര്‍പ്പിക്കാന്‍ ഭഗവദ് ഗീത നിര്‍ദ്ദേശിക്കുന്നു.
ശരിയായ രീതിയില്‍ യോഗ പരിശീലിക്കുന്നവര്‍ക്ക് കൃത്യമായ ഒരു ഉപദേശം തന്നെയാണ് ഇവിടെ നല്‍കുന്നത്. മറ്റുള്ളവരിലൂടെ തനിക്ക് ഈശ്വര സാക്ഷാത്കാരം നേടാന്‍ സാധിക്കും എന്ന് കരുതുന്നത് മൂഡതയാണ്. ഭഗവാനെ ദര്‍ശിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടങ്കില്‍ അത് ഏത് മാര്‍ഗ്ഗത്തിലെന്നതിലല്ല അത് കര്‍മ്മ രൂപത്തില്‍ ആകണമെന്നും ഉള്ളില്‍ തട്ടിയുള്ള വിളിയാകണമെന്നും യോഗ ശീലിക്കുന്നവര്‍ ശ്രദ്ധിക്കണം.
യത് കരോഷി യദ് അശ്‌നാസി യജ് ജുഹോഷി ദദാസി യത്
യത് തപസ്യസി കൗന്തേയ തത് കുരുഷ്വ മദ്-അര്‍പ്പണം (ഗീത 9-27)
ശുഭാശുഭ-ഫലൈര്‍ ഏവം മോക്ഷ്യസേ കര്‍മ്മ-ബന്ധനൈഃ
സന്ന്യാസ-യോഗ-യുക്താത്മ വിമുക്തോ മാം ഉപൈഷ്യസി ( ഭഗവദ് ഗീത 9-28)
(കുന്തിപുത്രാ, നീ ചെയ്യുന്നതും ഭക്ഷിക്കുന്നതും ഹോമിക്കുന്നതും ദാനം നല്‍കുന്നതും തപസ്സും എനിക്കുള്ള വഴിപാടായി ചെയ്യുക. എല്ലാ പ്രവൃത്തികളും എനിക്ക് സമര്‍പ്പിക്കുന്നതിലൂടെ, നല്ലതും ചീത്തയുമായ ഫലങ്ങളുടെ ബന്ധനത്തില്‍ നിന്ന് മോചിതരാകും. എന്നില്‍ ചേര്‍ത്ത മനസ്സ് കൊണ്ട് നീ മോചിതനയി എന്നില്‍ എത്തും.)
ഈശ്വര ആരാധനയുടെ പേരില്‍ നാം കാണുന്ന ധൂര്‍ത്ത് യോഗമാര്‍ഗ്ഗത്തില്‍ നിലനില്‍ക്കില്ല എന്ന് ഈവരികള്‍ വ്യക്തമാക്കുന്നു.
ഗുരുവിനെ കണ്ടെത്തുക
തദ് വിദ്ധി പ്രണിപതേന പരിപ്രശ്‌നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനാസ് തത്ത്വ-ദര്‍ശിനഃ (ഭഗവദ് ഗീത 4-34)
ഭഗവദ് ഗീതയില്‍ പറയുന്നതുപോലെ ‘ആത്മീയ ഗുരുവിനെ സമീപിച്ച് സത്യം പഠിക്കാനാണ് ശ്രമിക്കേണ്ടണ്ടത്. ആത്മസാക്ഷാത്ക്കാരം നേടിയ ആത്മാവിന് നിങ്ങള്‍ക്ക് അറിവ് നല്‍കാന്‍ കഴിയും. ഗുരു-ശിഷ്യ സമ്പ്രദായം ഹഠയോഗത്തിലും തന്ത്രയിലും കാണുന്നു. ഇന്നുവരെ പരിശീലിച്ചു പോരുകയും ചെയ്യുന്നു.
ന ഹി ജ്ഞാനേന സദൃശഃ പവിത്രമിഹ വിദ്യതേ
തത്വം യോഗസംസിദ്ധഃ കാലേനാത്മനി വിന്ദതി( ആഏ 4.38)
ഭഗവദ് ഗീതയിലൂടെ ആത്മീയ സൗഖ്യം നേടിയ ആചാര്യന്മാര്‍ സ്വന്തം തത്ത്വചിന്ത ഈ സങ്കീര്‍ണതകള്‍ തിരഞ്ഞെടുത്ത് വിശദീകരിക്കുന്നത് നമുക്ക് കാണാം. ആദി ശങ്കരാചാര്യര്‍, രാമാനുജാചാര്യ, സമീപകാല ഗൗഡിയ വൈഷ്ണവ തത്ത്വചിന്തകന്‍ എ.സി. ഭക്തിവേദാന്ത പ്രഭു എന്നിവരാണ് ഈ വ്യാഖ്യാതാക്കളില്‍ പ്രമുഖര്‍.
യോഗ-യുക്തോ വിശുദ്ധാത്മാ വിജിതാത്മാ ജിതേന്ദ്രിയഃ
സര്‍വ-ഭൂതാത്മാ-ഭൂതാത്മാ കുര്‍വന്‍
അപി ന ലിപ്യതേ (ഗീത 5-7)
(കര്‍മ്മയോഗികള്‍, ശുദ്ധബുദ്ധിയുള്ളവരും മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുന്നവരും എല്ലാ ജീവജാലങ്ങളിലും ആത്മാവിനെ കാണുന്നവരുമാണ്. അവര്‍ ഒരിക്കലും പിണങ്ങുന്നില്ല.)
‘യോഗയുക്തോ’ എന്ന ആദ്യ വാക്ക് ശങ്കരാചാര്യര്‍ വിശദീകരിക്കുന്നത് ‘യോഗ സജ്ജനായവന്‍ എന്നാണ്. അതേസമയം എ.സി. ഭക്തിവേദാന്ത പ്രഭുവാകട്ടെ ‘കൃഷ്ണാവബോധത്താല്‍ വിമോചനത്തിന്റെ പാതയില്‍’ എന്ന് വ്യക്തമായി പ്രസ്താവിക്കുന്നു.
യോഗാധ്യാപനവുമായി ബന്ധപ്പെട്ട് ഭഗവദ് ഗീതയില്‍ വിവിധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നും എന്നാല്‍ പരിശീലനങ്ങളുടെ ആന്തരിക വിശദാംശങ്ങളിലേക്ക് കടക്കാതെ വളരെ ഉയര്‍ന്ന തലത്തിലാണ് അതെന്നും മനസ്സിലാക്കാം. ഭഗവദ് ഗീതയില്‍ ചര്‍ച്ച ചെയ്യുന്നതെല്ലാം സമകാലിക യോഗയില്‍ പ്രസക്തമല്ലെങ്കിലും, യോഗ പരിശീലകന്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: