ആയിരം പൂര്‍ണ്ണചന്ദ്രനെ ദര്‍ശിച്ച ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ആത്മീയ പിതാവിന്റെ 84 ജന്മദിനമായിരുന്നു ജൂണ്‍ 13. പൗര്യസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആത്മീയ പിതാവായ ഇദ്ദേഹം, ഇന്ത്യന്‍ സഭയുടെ മാത്രമല്ല പൊതുസമൂഹത്തിന്റെയും ആത്മീയ പിതാവാണ്. 63 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍, 56 വര്‍ഷം ഭാരത സഭയെ നയിച്ചു. ക്രൈസ്തവ ചരിത്ര വിജ്ഞാന ലോകം, അറിയപ്പെടുന്ന ഒരു പണ്ഡിതനാണ് ഇദ്ദേഹം. സഭയുടെ അഭിമാനമായ ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്ത തിരുമേനിയുടെ 78-ാമത്തെ ഗ്രന്ഥമാണ്’ആത്മീയ സഞ്ചാരി’ എന്ന് പേരിട്ട തന്റെ ജീവചരിത്ര ഗ്രന്ഥം.
തൃശ്ശൂരിലെ മത സാംസ്കാരിക സാമൂഹിക മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച, മെത്രാപ്പോലീത്ത പദവിയില്‍ 53 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചൂ. മൂക്കന് കുടുംബത്തിലെ കൊച്ചൗസേപ്പ് ദേവസ്സിയുടെയും പറപ്പുള്ളി അന്തോണി മകള്‍ കൊച്ചു മറിയത്തിന്റെയും 10 മക്കളില്‍ നാലാമനായി 1940 ജൂണ്‍ 13ന് ജനനം. ജോര്‍ജ്ജ് ഡേവീഡ് മൂക്കന് എന്നായിരുന്നു ആദ്യ നാമം. കാല്‍ഡിയന്‍ സിറിയന്‍ സ്കൂള്‍, സിഎംഎസ് സ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചു. സെന്റ് തോമസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയേറ്റ് പാസ്സായി.
ലിയോണര്‍ഡ് തിയോളജിക്കല്‍ കോളജ്, ജബല്‍പൂര്‍, സെന്റ് ബോണി ഫൈഡ് കോളേജ് ലണ്ടന്‍, യു.ടീ.കോളേജ് ബാംഗ്ലൂര്‍, പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ സെമിനാരി, യൂണിയന് തിയോളജിക്കല്‍ സെമിനാരി, ന്യൂയോര്‍ക്ക് എന്നീ ആത്മീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. തിയോളജിയിലും സുറിയാനിയിലും രണ്ട് ഡോക്ടറേറ്റും കരസ്ഥമാക്കി. ഇന്ത്യയിലെ മെത്രാപ്പോലീത്ത, മാര്‍തോമ ധര്‍മോയില്‍നിന്ന് 1961ല്‍ ശമ്മാശനായും, 1965ല്‍ കശീശ്ശയായും വൈദികപട്ടം സ്വീകരിച്ചു.
28ാം വയസ്സില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയായപ്പോള്‍ അതുവരെയുള്ള ഭാരത ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം.
ഓരോ ജന്മദിനത്തിലും ഒരു ഗ്രന്ഥം വീതം പുറത്തിറക്കുക എന്നത് തിരുമേനിയുടെ ശീലമായിരുന്നു. ഏറ്റവും കൂടുതല്‍ കോപ്പി പ്രചാരത്തിലുള്ള പുസ്തകമാണ് ലാഫിങ് വിത്ത് ദി ബിഷപ്പ് എന്ന ഗ്രന്ഥം. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്. തിരുമേനിയുടെ കാല്‍വരി ക്രൂശേ നോക്കി ഞാന്‍ എന്ന ഗാനം 101 ഭാഷകളില്‍ തര്‍ജ്ജമ ചെയ്തു. ശ്രീനാരായണഗുരു 100 വര്‍ഷം മുമ്പ് രചിച്ച ദൈവദശകം എന്ന ശ്ലോകം യേശു സംസാരിച്ചിരുന്ന അരാമായ (സുറിയാനി) ഭാഷയിലേക്ക് മാര്‍ അപ്രേം തിരുമേനി തര്‍ജ്ജമ ചെയ്തിട്ടുണ്ട്. സംഗീതാസ്വാദകനായ തിരുമേനി ഗിത്താര്‍, കീബോര്‍ഡ് എന്നിവ പഠിക്കാനും ശ്രമിച്ചു
2015 ല്‍ മാറന്‍ മാര്‍ ദിന്‍ഹ നാലാമന് പാത്രിയര്‍ക്കീസ് കാലം ചെയ്തതിനെ തുടര്‍ന്ന് പുതിയ പാത്രിയര്‍ക്കീസ് തെരഞ്ഞെടുപ്പുവരെ 6 മാസത്തോളം ആഗോള സഭയെ നയിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
സഭയുടെ പരമാധ്യക്ഷനായിരുന്ന മാറന്‍ മാര്‍ ഗീവര്‍ഗീസ് തൃതിയന്‍ സഌവാ പാത്രിയര്‍ക്കീസിന്റെ സ്ഥാനാരോഹണ ശുശ്രുഷയുടെ മുഖ്യ കാര്‍മികത്വം വഹിച്ചതും അപ്രേം തിരുമേനിയായിരുന്നു. ചരിത്രാന്വേഷകന് എന്ന നിലയില്‍ പല പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ബില്ലിഗ്രാം, ബില്‍ ഗേറ്റസ്്, മദര്‍ തെരേസ, മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നിവര്‍ അവരില്‍ ചിലരാണ്. ഇന്ത്യയില്‍ തന്നെ 56 വര്‍ഷം മെത്രാപ്പോലീത്ത പദവിയില്‍ സഭയെ നയിച്ച ഇടയന് വേറെയില്ലെന്ന ബഹുമതിയും ഇദ്ദേഹത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: