മട്ടാഞ്ചേരി: പലപ്പോഴും രാജ്യവിരുദ്ധമെന്നു വരെ പേരുകേട്ട കൊച്ചി ബിനാലെയ്ക്ക് ഒടുവില്‍ തിരശ്ശീല വീഴുന്നു. കൊച്ചി ബിനാലെയുടെ സ്ഥിരംവേദിയായ ഫോര്‍ട്ടുകൊച്ചി ആസ്പി
ന്വാള് തീരരക്ഷാ സേനയ്ക്ക് കൈമാറിയതോടെയാണ് ബിനാലെയ്ക്ക് വേദി നഷ്ടമായത്. 2012 ല്‍ തുടങ്ങിയ കൊച്ചി മുസരീസ് ബിനാലെയുടെ ആറാമത് എഡിഷനാണ് 2024 ല്‍ നടക്കേണ്ടിയിരുന്നത്. വെനീസ് ബിനാലെ മാതൃകയില്‍ 2012 ഡിസം. 12ന് തുടങ്ങി, രണ്ടു വര്‍ഷത്തെ ഇടവേളകളോടെയാണ് ഇത് നടന്നിരുന്നത്.
2012 ല്‍ 14 ഗ്യാലറികളില്‍ തുടങ്ങിയ ബിനാലെയില്‍ ഇതിനകം സ്വദേശ-വിദേശ കലാകാരന്മാരുടെ 400ല്‍ ഏറെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനെത്തിയത്. ഇടതു സഹയാത്രികരായ എം.എ. ബേബി, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരടങ്ങുന്ന സംഘം നടത്തിപ്പുകാരായെത്തിയ ബിനാലെ തുടര്‍ന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ അറേബ്യന്‍ വാണിജ്യ പ്രമുഖരുടെ കൈകളിലേക്കും കടന്നു. സര്‍ക്കാര്‍ വിഹിതമായി അഞ്ച് കോടി ലഭിക്കാറുള്ള ബിനാലെയുടെ ചെലവ് 20 കോടിയാണെന്നാണ് കണക്ക്.
ആദ്യപതിപ്പ് മുതല്‍ രാജ്യവിരുദ്ധതാ വിവാദങ്ങളിലായ ബിനാലെ തുടര്‍ന്ന് പ്രാദേശിക എതിര്‍പ്പുകളും നേരിട്ടു തുടങ്ങി. നിരോധിത സംഘടനകളുടെ പതാകകളുടെ പ്രദര്‍ശനം, പ്രധാന കേന്ദ്രത്തില്‍, കാശ്മീരി വിദ്യാര്‍ത്ഥികളുടെ ആസാദി കാശ്മീര്‍ (ജിഹാദി നാടകം) അവതരണം, സംഘാടകനായ റിയാസ് കോമു സ്ത്രീപീഡന കേസിലകപ്പെട്ടത്, ജനങ്ങളില്‍ നിന്നുള്ള തണുത്ത പ്രതികരണം, കലാകാരന്മാരുടെ നിസ്സഹകരണം, സാമ്പത്തിക ക്രമക്കേട് പരാതികള്‍ തുടങ്ങി കൊച്ചിയിലെ അട്ടിമറി ഭീഷണിവരെ ബിനാലെ അനിശ്ചിതത്വത്തിലാക്കാന്‍ കാരണമായി.
കൊറോണയും തുടര്‍ന്ന് ഒരുക്കങ്ങളിലുള്ള അനിശ്ചിതത്വവും അഞ്ചാം പതിപ്പിനോടുള്ള ആഗോളതല പ്രതികരണവും വിദേശികളായ കാണികള്‍ കുറയാനുമിടയാക്കി. ഇതിനിടെ ബിനാലെ നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടും സര്‍ക്കാരിന് നികുതി നഷ്ടവും ദേശീയ സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ കൊച്ചി മുസരീസ് ബിനാലെയെ പ്രതിസന്ധിയിലാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: