Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാല് തലമുറകളുടെ കവി

വിജയ് സി.എച്ച് by വിജയ് സി.എച്ച്
May 19, 2024, 09:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഈയിടെ ശതാഭിഷേകനായ ശ്രീകുമാരന്‍ തമ്പി മലയാളിക്ക് ഗാനരചയിതാവും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമെല്ലാമാണ്. പ്രണയവും വിരഹവും ദാര്‍ശനികതയും തുളുമ്പുന്ന മൂവായിരത്തിലേറെ സിനിമാഗാനങ്ങള്‍ക്ക് വരികളെഴുതിയതിനാല്‍, ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടൊരു ബഹുമുഖപ്രതിഭ ആദ്യന്തം കവി തന്നെയാണെന്ന യാഥാര്‍ത്ഥ്യത്തിന് മങ്ങലേല്‍ക്കുമോ?

മലയാള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കു നല്‍കുന്ന ഏറ്റവും ഉന്നതമായ ജെ.സി. ഡാനിയേല്‍ അംഗീകാരവും, ഏറെ ആദരണീയമായി കണക്കാക്കപ്പെടുന്ന പത്മപ്രഭാ പുരസ്‌കാരവും, ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആത്മകഥയ്‌ക്ക് വയലാര്‍ അവാര്‍ഡും കൂടി എത്തിയപ്പോള്‍, തമ്പി സാര്‍ നേടാത്ത സമ്മാനങ്ങളൊന്നും സംസ്ഥാനത്തില്ലെന്നായി!
കേരള സംസ്‌കൃതിയുടെ ‘ശ്രീ’യെന്നു പരക്കെ പ്രതിപാദിക്കപ്പെടുന്ന പ്രതിഭയുടെ വാക്കുകളിലൂടെ…

കവിയാണ് ഞാന്‍

കവിത്വം എനിയ്‌ക്ക് ജന്മനാ ലഭിച്ച സിദ്ധിയാണ്. സിവില്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഞാന്‍ സംഗീത സംവിധാനമുള്‍പ്പെടെയുള്ള എല്ലാ സിനിമാ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, ഞാന്‍ പ്രാഥമികമായി ഒരു കവിയാണ്. തത്വചിന്തകളാണ് എന്നും കവിതകള്‍ എഴുതുവാനുള്ള എന്റെ പ്രചോദനവും. ഞാന്‍ ആദ്യമായി എഴുതിയ കവിത ‘കുന്നും കുഴിയും’ ആണ്. സ്ഥിതിസമത്വവാദമാണത്. എന്തുകൊണ്ട് ഈ കുന്നു തട്ടി ഈ കുഴി മൂടിക്കൂടാ എന്നാണ് ഈ കവിതയിലൂടെ ഞാന്‍ ചോദിക്കുന്നത്. പതിനൊന്നാം വയസ്സില്‍! ആ പ്രായത്തിലുള്ള മറ്റു കുട്ടികള്‍ പൂവിനെക്കുറിച്ചും പൂമ്പാറ്റയെക്കുറിച്ചും കിളിയെക്കുറിച്ചും എഴുതിയ സമയത്ത് എന്റെ ചിന്തകള്‍ ഏറെ ആഴമുള്ളതായിരുന്നു. ഇതുവരെ നാലു കവിതാസമാഹരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.

കവി എന്നതിലുപരി ഗാനരചയിതാവായി അറിയപ്പെടുവാനുള്ള കാരണം, സിനിമ കൂടുതല്‍ ജനപ്രിയ മാധ്യമമായതുകൊണ്ടും, ചലച്ചിത്രഗാനങ്ങള്‍ക്ക് പൊതുസ്വീകാര്യത പെട്ടെന്നു നേടാനാവുമെന്നതിനാലുമാണ്. യഥാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ കവിതയാണ് സിനിമാപാട്ടുകള്‍. ഞാന്‍ ആദ്യമെഴുതിയ ഗാനത്തിനും ഒടുവില്‍ എഴുതിയ ഗാനത്തിനുമിടയ്‌ക്ക് നാലു തലമുറകളുടെ യൗവ്വനമെങ്കിലും കടന്നുപോയിട്ടുണ്ട്. കഴിഞ്ഞ അറുപതു വര്‍ഷങ്ങളില്‍ മലയാളിയുടെ പ്രണയ ചിന്തകള്‍ക്ക് ചായം ചാലിച്ചത് ഞാനെഴുതിയ ഗാനങ്ങളാണെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

എന്റെ ഹൃദയത്തില്‍ പ്രണയം ഉള്ളതുകൊണ്ടു ഞാന്‍ പ്രണയ ഗാനങ്ങളെഴുതുന്നു. ഈ പ്രപഞ്ചം നിലനില്‍ക്കുന്നത് കോസ്മിക് എനര്‍ജി മൂലമാണ്. ആ കോസ്മിക് എനര്‍ജി മനുഷ്യരില്‍ ചെലുത്തുന്ന ആകര്‍ഷണത്തിന്റെ പരിണിതഫലമാണ് വ്യക്തികള്‍ തമ്മിലുള്ള പ്രണയം. പ്രണയനിര്‍ഭരമാണ് ഈ പ്രപഞ്ചം തന്നെ എന്നതാണ് വാസ്തവം. ഭൂമി സൂര്യനെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു, ചന്ദ്രന്‍ ഭൂമിയെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു. പരസ്പര ആകര്‍ഷണംകൊണ്ടാണിത് സംഭവിക്കുന്നത്. അതുതന്നെയാണ് പ്രണയം. പറയേണ്ടതില്ലല്ലൊ, പരസ്പര ആകര്‍ഷണം എന്ന അത്ഭുതമാണ് പ്രകൃതിയെ നിലനിര്‍ത്തുന്നത്. ഒരു ഗാലക്‌സി മറ്റൊരു ഗാലക്‌സിയുമായി ആകര്‍ഷണത്തിലാണ്. കോടാനുകോടി നക്ഷത്ര സമൂഹങ്ങളും ഇങ്ങനെ നിലനില്‍ക്കുന്നു. ഓരോ നക്ഷത്ര സമൂഹത്തിലും പതിനായിരം കോടി മുതല്‍ നാല്‍പ്പതിനായിരം കോടി വരെ നക്ഷത്രങ്ങളുണ്ട്. അങ്ങനെ കോടാനുകോടി ഗാലക്‌സികള്‍ ചേര്‍ന്നതാണ് ഈ പ്രപഞ്ചം. അതിന്റെ നിലനില്‍പ്പ് ആകര്‍ഷണം മൂലവും. ആ ആകര്‍ഷണമാണ് പ്രണയം! മാംസനിബദ്ധമായ പ്രണയത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. എന്നെ പ്രേമിച്ചു, ചതിച്ചു എന്നു പറയുന്നതല്ല പ്രണയം. എന്റെ പ്രണയം കോസ്മിക് ആണ്. അമ്മയ്‌ക്ക് മകനോടുള്ളതു പോലും പ്രണയമാണ്. അതിനെ നമ്മള്‍ വാത്സല്യമെന്നു വിളിക്കുന്നു. ദൈവത്തോടു പോലും നമുക്കു പ്രണയം തോന്നും. ഈശ്വരനോടുള്ള പ്രണയമാണ് ഭക്തി!

പ്രണയം പ്രകൃതി നിയമമാണ്. ഏതെങ്കിലും ഒരാളുടെ മുഖം മനസ്സിലൂടെ കടന്നുപോകാത്തവരുണ്ടോ? അത് തീവ്രമായൊരു പ്രണയമായി വളരണമെന്നില്ല, ഇഷ്ടം തോന്നിയ ആളോട് അത് പറയണമെന്നുമില്ല. എന്നാല്‍, വളര്‍ന്നില്ലെങ്കിലും, ഒരിഷ്ടം നാമ്പിട്ടിരുന്നുവെന്നത് നേരാണ്. ‘പാടുന്ന പുഴ’യില്‍ ഞാന്‍ എഴുതിയ, ‘ഹൃദയസരസ്സിലെ…’ എന്നു തുടങ്ങുന്ന ഗാനത്തിലെ ആ വരികള്‍…

”എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ…
എന്നനുരാഗ തപോവന സീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ…”

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിക്കാത്ത ഒരാള്‍ പോലും ഉണ്ടാവില്ല. പ്രണയ ലേഖനം ഒരിക്കലും എഴുതിയിട്ടില്ലെങ്കിലും, എഴുതണമെന്നു തോന്നിയിട്ടുണ്ടാകാം, എഴുതാന്‍ വൈകിയെന്നും തോന്നിയിട്ടുണ്ടാകാം. എഴുതിയില്ലെങ്കിലും, ആ കഥയിലൊരു നായികയുണ്ടല്ലോ. ഒരു പുരുഷ സങ്കല്‍പ്പം മനസ്സിലൂടെ കടന്നുപോകാത്ത ഒരു സ്ത്രീയുമില്ല. എന്റെ ആ വരികളുടെ സാര്‍വലൗകികതയ്‌ക്കു കാരണമിതാണ്. എന്നാല്‍, മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന പെണ്ണിനെ വിവാഹം ചെയ്യാന്‍ കഴിയാറില്ല. സാധാരണ നടക്കുന്നത് ഇതാണ്. അവിടെയാണ് ‘മംഗളം നേരുന്നു ഞാന്‍…’ എന്ന പാട്ടിന്റെ സാര്‍വലൗകികത (ഹൃദയം ഒരു ക്ഷേത്രം എന്ന പടത്തിലെ നിത്യഹരിത നഷ്ടപ്രണയ ഗാനം). ഏതു പുരുഷനും ഏതു സ്ത്രീയ്‌ക്കും വിവാഹത്തിനു മുമ്പ് ഒരു പ്രണയസങ്കല്‍പ്പം ഉണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്.

‘ആ നിമിഷത്തിന്റെ’ മാന്ത്രികശക്തി

എന്റെ ഗാനങ്ങള്‍ ശ്രോതാക്കള്‍ ഇന്നും നെഞ്ചിലേറ്റാനുള്ള കാരണം അവയുടെ തത്വചിന്താപരമായ ഔന്നത്യമാണ്. നിരൂപകര്‍ എന്റെ രചനകളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം പ്രതിപാദിക്കുന്നത് ‘ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ…’ എന്ന ഗാനമാണ്. ഇതെഴുതുമ്പോള്‍ എനിയ്‌ക്കു 27 വയസ്സാണ്. ”ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം…” രചിയ്‌ക്കുമ്പോള്‍ എനിയ്‌ക്ക് 28 വയസ്സ് ആയിട്ടില്ല. 1966-ല്‍ ‘കാട്ടുമല്ലിക’ക്കു ഞാനെഴുതിയ പാട്ടുകളും, 2019-ല്‍ ‘ഓട്ടം’ എന്ന ന്യൂജെന്‍ സിനിമയ്‌ക്ക് ഞാനെഴുതിയ പാട്ടും ഏകദേശം ഒരേ നിലവാരത്തില്‍ നില്‍ക്കുന്നുണ്ട്. ഇതു സ്ഥാപിക്കുന്നത് എന്റെ തത്വചിന്ത പ്രായാതീതമാണെന്നല്ലേ? കേരള ചലച്ചിത്ര അക്കാദമി എന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍, പുതിയ തലമുറയില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള സാഹിത്യകാരന്മാര്‍ എടുത്തു പറഞ്ഞിരിക്കുന്നൊരു കാര്യം, കാലഘട്ടമെത്ര കടന്നു പോയാലും ശ്രീകുമാരന്‍ തമ്പിയുടെ രചനകള്‍ നിത്യനൂതനമായി നിലകൊള്ളുമെന്നാണ്. ക്ലാസ്സിസത്തിനു പ്രായമില്ല! കാലം എനിയ്‌ക്കു തന്നൊരു അനുഗ്രഹമാണിത്.

”ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍…” എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ 50 വര്‍ഷമായി ജനം കേട്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ പോലും, ഓരോ ശ്രവണത്തിലും അവര്‍ അനുഭൂതിയുടെ ഏതോ അജ്ഞാത തീരത്തെത്തുന്നുവെന്നും ഫീഡ്ബാക്കുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഈയിടക്കാണ് പത്തുപതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടി ഈ ഗാനം മനോഹരമായി പാടുന്നതു കേട്ടത്. ഞാന്‍ സംവിധാനം ചെയ്ത പ്രഥമ പടത്തിലെ പാട്ടാണിത് (ചന്ദ്രകാന്തം- 1974). നിര്‍മ്മാതാവും സംവിധായകനും ഞാന്‍ തന്നെ ആയതിനാല്‍ ഗാനരചനയ്‌ക്ക് എനിക്കു പൂര്‍ണ സ്വാതന്ത്യ്രം ലഭിച്ചു. വിശ്വേട്ടനോടു (എം. എസ്. വിശ്വനാഥന്‍, ഈ പടത്തിന്റെ സംഗീത സംവിധായകന്‍) ചര്‍ച്ച ചെയ്തു ഗസല്‍ ഛായയുള്ള സംഗീതവും ചിട്ടപ്പെടുത്തി. എന്റെ വരികളില്‍ തന്നെ സംഗീതമുണ്ട്, അതു കണ്ടുപിടിക്കുകയേ വേണ്ടുവെന്നാണ്, എന്തുകൊണ്ട് ഞാനും എം. എസ്. വിശ്വനാഥനും ചേരുമ്പോള്‍ സൂപ്പര്‍ഹിറ്റു പാട്ടുകളുണ്ടാകുന്നുവെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ വിശ്വേട്ടന്‍ മറുപടി പറഞ്ഞത്. മറ്റു പല പടങ്ങളിലും സംവിധായകരുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി വരികള്‍ മാത്രമല്ല, നല്ല പദങ്ങള്‍ പോലും മാറ്റി എഴുതേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, എനിക്കു ലഭിച്ച ളൗഹഹ രൃലമശേ്‌ല ളൃലലറീാ ‘ആ നിമിഷത്തിന്റെ’ മാന്ത്രികശക്തിയും മാസ്മരികതയും ഏറെ വര്‍ദ്ധിപ്പിച്ചു.

വ്യക്തിപരമായ പ്രണയാനുഭവങ്ങള്‍

പ്രണയ നൈരാശ്യവും പ്രണയ സാഫല്യവും നേരിട്ടറിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. ഞാനൊരു യുവ ഗാനരചയിതാവായി ഉയര്‍ന്നുവരുന്ന സമയത്ത് അനവധി പെണ്‍കുട്ടികള്‍ എന്നെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ, അവരെ തിരിച്ചു പ്രണയിക്കാന്‍ എനിക്കു സാധിച്ചിട്ടില്ല-കഴിയില്ലല്ലോ. എഴുതാന്‍ വൈകിയ കുറെ പ്രണയകഥകള്‍! എന്റെ ആദ്യ പ്രണയം, അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്ന ദീര്‍ഘകാല പ്രണയമായിരുന്നു- 18 വയസ്സു മുതല്‍ 24 വയസ്സു വരെ നിലനിന്ന പ്രണയം. സാമൂഹികമായും മറ്റെല്ലാ രീതിയിലും യോജിപ്പുണ്ടായിട്ടുകൂടി, പരസ്പരം യാത്ര പറഞ്ഞു പിരിയേണ്ട ഒരു ഘട്ടം വന്നു. വീട്ടുകാരുടെ എതിര്‍പ്പായിരുന്നു മൂലകാരണം. അവള്‍ വേറെ വിവാഹം ചെയ്തു. അവള്‍ക്കൊരു കുഞ്ഞു പിറന്നതിനു ശേഷമാണ്, എന്നെ പ്രണയിച്ചുകൊണ്ടിരുന്ന മറ്റൊരു പെണ്ണിനെ ഞാന്‍ വിവാഹം ചെയ്തത്. രണ്ടു പേരും എന്റെ ആരാധികമാരായിരുന്നു.

എന്റെ ഭാര്യ എന്നെയാണ് പ്രണയിച്ചത്. എന്റെ ആദ്യ പ്രണയം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ എന്റെ ഭാര്യ എനിയ്‌ക്ക് കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. സൗഹൃദമാണെങ്കില്‍ മുന്നോട്ടു പോകാമെന്നും, പ്രണയിക്കാന്‍ എനിയ്‌ക്കു കഴിയില്ലെന്നും ഞാന്‍ അവളോടു പറഞ്ഞു. I am already in love with a girl എന്നും, അവള്‍ക്കു ഞാന്‍ വാക്കു കൊടുത്തതാണെന്നും, എന്റെ ഭാര്യയോട് അവള്‍ എന്റെ കാമുകിയായിരുന്നപ്പോള്‍ തുറന്നു പറഞ്ഞ ഭര്‍ത്താവാണ് ഞാന്‍. അവളുടെ കത്തുകളില്‍ പ്രണയ സ്വരം കേട്ടു തുടങ്ങിയപ്പോഴേ ഞാന്‍ വ്യക്തമാക്കിയിരുന്നു, സുന്ദരിയായ അവളെ പലരും ഇഷ്ടപ്പെടുന്നുണ്ടെന്നും അതിലൊരാളെ തെരഞ്ഞെടുത്ത് വിവാഹം ചെയ്യണമെന്നും. പക്ഷേ, അവള്‍ എനിയ്‌ക്കുവേണ്ടി കാത്തിരുന്നു. എന്റെ ആദ്യ പ്രണയം തകര്‍ന്നപ്പോള്‍, സ്വഭാവികമായും ഞങ്ങള്‍ വീണ്ടും അടുത്തു, അതൊരു പരസ്പര പ്രണയമായി മാറുകയായിരുന്നു.

ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്തു

മലയാള ചലച്ചിത്ര സംഗീത ലോകത്ത് വയലാറും പി. ഭാസ്‌കരനും രണ്ടു പര്‍വതങ്ങളായി നില്‍ക്കുന്ന കാലത്തായിരുന്നു എന്റെ വരവ്. എനിയ്‌ക്ക് ഒരു സ്‌പേസ് ഇല്ലായിരുന്നു, ഉണ്ടാക്കി എടുക്കുന്നതും അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തില്‍ എന്നെ ഞാനാക്കിയതും, അഞ്ചു വര്‍ഷത്തിനകം വയലാറിനും പി. ഭാസ്‌കരനും കിട്ടുന്നത്ര ഗാനങ്ങള്‍ എനിയ്‌ക്കും തുല്യമായി കിട്ടിത്തുടങ്ങുവാന്‍ ഹേതുവായതും ”സ്വര്‍ണ ഗോപുര നര്‍ത്തകീശില്‍പ്പം കണ്ണിനു സായൂജ്യം നിന്‍ രൂപം…” (1973), അല്ലെങ്കില്‍, ”ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍…”, (1974) പോലുള്ള ഗാനങ്ങള്‍ ശ്രോതാക്കളില്‍ സൃഷ്ടിച്ച ആവേശമായിരുന്നു. എന്റേത് വയലാറില്‍ നിന്നും പി. ഭാസ്‌കരനില്‍ നിന്നും വിഭിന്നമായൊരു ശൈലിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. വിശ്വേട്ടനും ദക്ഷിണാമൂര്‍ത്തി സ്വാമിയും അര്‍ജുനന്‍ മാഷും ദേവരാജന്‍ മാഷും രാഘവന്‍ മാഷും ഉള്‍പ്പെടെയുള്ള 38 സംഗീത സംവിധായകര്‍ക്ക് എന്റെ വരികള്‍ ബോധ്യപ്പടാനുള്ള കാരണവും ആ അക്ഷരങ്ങളില്‍ തന്നെ അന്തര്‍ലീനമായിയിരിക്കുന്ന ഈണമാണ്. ”ഏതു പന്തല്‍ കണ്ടാലും അതു കല്ല്യാണപ്പന്തല്‍, ഏതു മേളം കേട്ടാലും അതു നാദസ്വരമേളം…” എന്ന എന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ തന്നെ പ്രതിഭാധനനായ സംവിധായകനറിയാം ഇതിനു വേണ്ട രാഗം സിന്ധു ഭൈരവിയാണെന്ന്!

മുമ്പേ നടന്നവര്‍

ജീവിത ഗന്ധികളായ സൃഷ്ടികളാല്‍ മലയാളി മനസ്സുകളില്‍ ഇന്നും ജീവിക്കുന്ന പ്രതിഭകളാണ് വയലാറും പി. ഭാസ്‌കരനും ഒഎന്‍വിയും. മൂന്നു പേരും കവികളും ഗാനരചയിതാക്കളുമായിരുന്നു. എന്നാല്‍, ഞാന്‍ എന്നെ അവരുമായി താരതമ്യം ചെയ്യാറില്ല. എന്റെ മുമ്പേ നടന്നവരാണ് ഈ മൂന്നു കവികളും. ഇതില്‍ ഭാസ്‌കരന്‍ മാഷോടാണ് എനിയ്‌ക്കു കടപ്പാടുള്ളത്. ഞാന്‍ അദ്ദേഹത്തെ അനുകരിച്ചിട്ടില്ല, ഞങ്ങളുടെ രീതികള്‍ തമ്മില്‍ ഒരു ബന്ധവുമില്ലതാനും. എന്നാല്‍, 1951-52 കാലഘട്ടത്തില്‍ ഭാസ്‌കരന്‍ മാഷ് എഴുതിയ ചില പാട്ടുകളാണ് എനിയ്‌ക്കു ഗാനരചയിതാവാനുള്ള പ്രചോദനം നല്‍കിയത്. മാഷ് ‘നവലോകം’ എന്ന പടത്തിനുവേണ്ടി എഴുതിയ ‘തങ്കക്കിനാക്കള്‍ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ…’ കേട്ടപ്പോഴാണ് എനിയ്‌ക്ക് ആദ്യമായി പാട്ടെഴുതണമെന്ന ആഗ്രഹം തോന്നിയത്. തുടര്‍ന്ന്, ഓര്‍ക്കുക വല്ലപ്പോഴും, സത്രത്തില്‍ ഒരു രാത്രി, വില്ലാളി മുതലായ അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചു. അതുപോലെ കവിത എഴുതണമെന്നും തോന്നി. അന്നെനിയ്‌ക്ക് 11 വയസ്സാണ്. പിന്നീട്, അദ്ദേഹം സംവിധാനം ചെയ്ത ‘നീലക്കുയില്‍’ കണ്ടു. അപ്പോള്‍ എനിയ്‌ക്ക് മാഷിനെ പോലെ സിനിമകള്‍ സംവിധാനം ചെയ്യണമെന്നും തോന്നി.

എന്റെ മനസ്സില്‍ ഒരു മാതൃകയായി ഞാന്‍ സൂക്ഷിച്ചത് പി. ഭാസ്‌കരനെയാണ്. അങ്ങനെ ഞാന്‍ സിനിമയിലെത്തി. തുടക്കക്കാരനായ എന്നെ പ്രോത്സാഹിപ്പിക്കുകയും, എന്റെ തിരക്കഥ ‘കാക്കത്തമ്പുരാട്ടി’ സംവിധാനം ചെയ്യുകയും (1970), അതില്‍ പാട്ടെഴുതുവാനുള്ള അവസരം തരുകയും ചെയ്തു ഭാസ്‌കരന്‍ മാഷ് എന്നെ അത്ഭുതപ്പെടുത്തി. അന്ന് ചലച്ചിത്ര ഗാനരചനാ ലോകത്ത് നിറഞ്ഞു നിന്നിരുന്നത് വയലാറും മാഷുമായിരുന്നു. പക്ഷേ, എന്നെ ഒരു competitor ആയി കരുതാതെ, കൂടെ നിര്‍ത്തി. താമസിയാതെ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി. ഗുരു സ്ഥാനത്താണ് ഞാന്‍ ഭാസ്‌കരന്‍ മാഷെ സങ്കല്‍പ്പിച്ചിരുന്നത്. എന്നാല്‍, ഗുരുവാകാന്‍ താന്‍ തമ്പിയെ ഒന്നും പഠിപ്പിച്ചിട്ടില്ലെങ്കിലും, തന്റെ ജീവിതത്തിലെ അനേകം ധന്യതകളില്‍ ഒന്നായി ആ ഗുരുസ്ഥാനം താന്‍ സ്വീകരിക്കുന്നുവെന്നുമാണ് മാഷ് പറഞ്ഞത്! ആ ഒരു ബന്ധം അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും നിലനില്‍ക്കുന്നു.

Tags: Malayalam MovieSreekumaran Thambi#LoveMalayalamCinema
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതം മെയ് 23 നു തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

New Release

ലഹരിയില്‍ അമരുന്ന യുവത്വത്തിൻറെ കഥ പറയുന്ന ‘ ദി റിയൽ കേരള സ്റ്റോറി’; സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി

New Release

സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’; ടീസർ റിലീസ് ആയി..

New Release

എവേക് ചിത്രവുമായി അലക്സ് പോൾ സംവിധാന രംഗത്തേക്ക്.

പുതിയ വാര്‍ത്തകള്‍

ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies