ന്യൂദല്‍ഹി: രാജ്യസഭാംഗവും ദല്‍ഹി വനിതാ കമ്മിഷന് മുന്‍ അധ്യക്ഷയുമായ സ്വാതി മലിവാളിനെ മുഖ്യമന്ത്രിയുടെ വസതിയില്‍വച്ചു തല്ലിയ പിഎസിനെ സംരക്ഷിച്ച് അരവിന്ദ് കേജ്രിവാള്. സ്വാതിക്കു നേരേ മോശമായതുണ്ടായെന്ന് ആപ്പ് തന്നെ സ്ഥിരീകരിച്ചു മാപ്പു പറഞ്ഞിട്ടും പേഴ്സണല്‍ സെക്രട്ടറി വൈഭവ് കുമാറിനെ ഒപ്പം കൂട്ടിയാണ് കേജ്രിവാളിന്റെ തെര. പ്രചാരണം. ലഖ്നൗ വിമാനത്താവളത്തില്‍ കേജ്രിവാളിനൊപ്പമുള്ള വൈഭവിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.
സ്വാതിയെ കൈയേറ്റം ചെയ്ത വൈഭവ് കുമാറിന് വനിതാ കമ്മിഷന് നോട്ടീസയച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയായാണ് നടപടി. മൊഴിയെടുക്കാന്‍ വൈഭവിനെ വിളിപ്പിച്ചു. ഇന്നു രാവിലെ 11ന് കമ്മിഷന് ആസ്ഥാനത്തെത്തണം.
അതേസമയം സംഭവത്തില്‍ സ്വാതി പോലീസിന് രേഖാമൂലം പരാതി നല്കി. ഇന്നലെ ദല്‍ഹി പോലീസ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്വാതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. വൈഭവ് തന്നെ മര്‍ദിച്ചത് കേജ്രിവാളിന്റെ നിര്‍ദേശ പ്രകാരമെന്നാണ് സ്വാതി പോലീസില്‍ വാക്കാല്‍ പരാതി നല്‍കിയത്. അതിനാല്‍ത്തന്നെ മര്‍ദനത്തിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്നു കരുതുന്നു.
ലഖ്നൗവില്‍ എസ്പി നേതാവ് തേജസ്വി യാദവിനൊപ്പമുള്ള പത്രസമ്മേളനത്തില്‍ സംഭവത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും കേജ്രിവാള് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറി.
കേജ്രിവാളിന്റെ വസതിയില്‍ നടന്നത് ദ്രൗപദി വസ്ത്രാക്ഷേപത്തിനു തുല്യമാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സംഭവം നടന്ന് 72 മണിക്കൂറിനു ശേഷവും കുറ്റക്കാര്‍ക്കെതിരേ നടപടിയില്ല. കേജ്രിവാള് കുറ്റക്കാരനെ സംരക്ഷിക്കുകയും അയാളെ കൂടെക്കൂട്ടി കറങ്ങുകയുമാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനേവാല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: