സര്‍വസാക്ഷിയും സങ്കല്പശക്തി കൊണ്ട് മഹാകവിയുമാണെന്ന് പറയുമ്പോള്‍, പൂര്‍ണമായ ആ മാതൃകയ്ക്ക് ഒരു മനുഷ്യന്റെ രൂപവുമായി സാദൃശ്യമുണ്ടായിരുന്നു, എന്നതിന്റെ സ്ഥിരീകരണമാണ് നടക്കുന്നത്. എന്തെന്നാല്‍ ഈ പ്രപഞ്ചം രൂപം നല്‍കിയതില്‍ മേല്പറഞ്ഞ രണ്ട് ഗുണങ്ങളും മനുഷ്യന് മാത്രമേ അവകാശപ്പെടാനുള്ളൂ. പങ്കെടുക്കു മ്പോഴും മാറിനിന്ന് നിരീക്ഷിക്കുവാനും, ഭാവന നിറഞ്ഞ കവിത്വവും അവന് മാത്രമേയുള്ളൂ. അങ്ങനെ ആദ്യമായി ഒരു രൂപത്തിലൂടെ പ്രകടമായതുകൊണ്ടാണ് അവന്, എല്ലാത്തിനും മേലെയുള്ളവനായത്. മാത്രമല്ല, സ്വയം രൂപപ്പെട്ട് വന്നതിനാല്‍ അവനെ തന്നെത്താന്‍ ഉണ്ടായവനെന്നും വിശേഷിപ്പിക്കുന്നു. (ഒരു രൂപത്തില്‍ ജനിച്ചു എന്നായാല്‍, ഒരു തുടക്ക വുമുണ്ടായി എന്നാണ് അര്‍ത്ഥം. എങ്കില്‍ അതിന് ഒടുക്കവുമുണ്ടാവും. ഇതുവരെ പറഞ്ഞ ഈശ്വരസ്വഭാവം അതല്ല) ഇതില്‍ നിന്നെല്ലാം അവന് ഒരു രൂപത്തില്‍ ആവിര്‍ഭവിച്ചു, എന്ന് സ്ഥിരീകരിക്കാം. ഇത് ജ്ഞാനാവ സ്ഥയില്‍ എത്തിയ സങ്കല്പത്തിന്റെ കാലസ്വരൂപമാണ്. സ്ഥൂലമായിത്തീരേണ്ട ജഗത്തിന്റെ സൂക്ഷ്മരൂപമായിരുന്നു അത്.
ജഗത്ത് എന്ന വലയെ, ഒരു ചിലന്തിയായി മാറി ഈശ്വരന് സൃഷ്ടിച്ചെടുത്തുവെന്ന് പറയുമ്പോള്‍ മനസിലാക്കുക, വലയും ചിലന്തിയും ഇവിടെ ഭിന്നമല്ല. അവ ഒരേ സത്തയുടെ സൂക്ഷ്മമായ രണ്ട് ഭാവങ്ങള്‍ മാത്രമാണ്. അതിനാല്‍ ചിലന്തിയില്‍ നിന്ന് മാറി വലയേയോ, വലയില്‍നിന്ന് മാറി ചിലന്തിയേയോ ചിന്തിക്കരുത്. അതുപോലെ ഈശ്വരനും അവന്റെ ഈ രൂപവും രണ്ടല്ല എന്ന് വ്യക്തമായി അറിയുക. ഇവിടെ നമ്മള് ശ്രദ്ധിക്കേണ്ട ഒരു മഹാസത്യം കൂടിയുണ്ട്. അത് ഈ ഉപനിഷത്തിന്റെ ശാന്തിപാഠമായി പഠിച്ചതാണ്. പരമമായ സത്യം സ്വതവേ പൂര്‍ണമാണ്. അതില്‍ നിന്നും ഉണ്ടായിവന്നതിനാല് ഇതും പൂര്‍ണമാണ്. പക്ഷേ ജ്ഞാനരൂപമായ ഇതിന്റെ പൂര്‍ണത കാലം ഉണ്ടാക്കിയെടുക്കേണ്ട പ്രപഞ്ചം എന്ന വ്യവസ്ഥിതിയുടെ പൂര്‍ണത മാത്രമാണ്. ഒടുവില്‍ മഹാകാരണം (കാലാതീതമായ പൂര്‍ണത) തന്റെ സങ്കല്‍പ്പശക്തിയോട് ലയിപ്പിച്ച് ഇതിനേയും പൂര്‍ണമാക്കിയപ്പോള്‍, മനുഷ്യശരീരമായി കാണപ്പെട്ട മാതൃകയും അതിലെ സമസ്തലോകങ്ങളും ആത്മാവിനാല്‍ വ്യാപിച്ച്, മറ്റൊരു പൂര്‍ണതയായി നിലവില്‍ വന്നു.
ഇത് അവനെ എല്ലാമായി നില്‍ക്കുമ്പോഴും ഒന്നിലും ഒതുങ്ങാത്തവനാക്കുന്നു, രൂപത്തിലെ പരിമിതിയെ കടന്ന് സര്‍വവ്യാപിയായ ഒരു സാക്ഷിയാവുന്നത് അങ്ങനെയാണ്. ഇങ്ങനെ മാറിനില്ക്കുവാനും അതേസമയം തന്നെ സൃഷ്ടിവ്യവഹാരങ്ങളില് സജീവമായി പങ്കെടുക്കുവാനും കഴിയുന്നത് കൊണ്ടാണ് അവനെ ഈ ലോകത്തിലെ ധര്‍മ്മവും അധര്‍മ്മവും അല്ലെങ്കില്‍ പുണ്യവും പാപവുമൊന്നും ബാധിക്കാത്തത്. (വെറും ഒരു കാഴ്ചക്കാരനാകുമ്പോള്‍ ഇതൊക്കെ എങ്ങനെ ബാധിക്കാനാണ്).
കൂടാതെ സൃഷ്ടിക്കപ്പെടുന്ന ഓരോ പരമാണുവും തന്നില്‍ നിന്ന് മാറി സ്വതന്ത്രമായി കാണപ്പെടണമെന്ന സങ്കല്‍പ്പവും ആ മാതൃകയില്‍ ഉണ്ടായിരുന്നു. അതിനാല്‍ സ്വതവേ സ്വതന്ത്ര ബോധത്തോടെ സൃഷ്ടിക്കപ്പെട്ട കണികകളൊന്നും, ‘ലോകം’ എന്ന ഏക സങ്കല്പ്പത്തിലേക്ക് ചേര്‍ന്ന് നിന്നില്ല. അപ്പോള്‍ അവ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍, തന്നിലെ സങ്കല്പങ്ങള് അനുസരിച്ച് അനുകൂലമായ രീതിയിലേക്ക് മാറ്റി; ചേര്‍ത്ത് നിര്‍ത്തേണ്ട കര്‍മ്മവും അവനില്‍ വന്നുകൂടി. അങ്ങനെ തികഞ്ഞ ഭാവനയോടെ ഈ ലോകത്തെ അവന് സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ആ കഴിവാണ് അവനെ ഒരു മഹാകവിയുമാക്കുന്നത്.
കാലം ഉണ്ടാക്കുന്ന രൂപമായതിനാല്‍ ക്ഷണികമെങ്കിലും ഇതിന് ഒരിക്കലും നാശമില്ല. എന്തെന്നാല്‍ വേണ്ടപ്പോള്‍ കാലം തന്നെ ഇതിനെ മറയ്ക്കുകയോ, വീണ്ടൂം മാറ്റി വരയ്ക്കുകയോ ചെയ്യും. അന്തമില്ലാതെ തുടരുന്ന കാലത്തിന്റെ ഈ പ്രയാണസ്വഭാവമാണ്, ഇവനെ എന്നും നിലനില്‍പ്പുള്ള സംവത്സരങ്ങളുടെ സത്തയായി പറയുന്നത്. കാര്യങ്ങളെ അതിനാണ് ശരിയായ വിധത്തില്‍ വിഭജിച്ചുകൊടുത്തത്. അപ്പോള്‍ ഈ വാക്കുകള്‍ക്ക് പല അന്തരാര്‍ത്ഥങ്ങളും വരുന്നു.
ഉള്ളതില്‍ നിന്ന് മാറി (വിഭജിക്കപ്പെട്ട അവസ്ഥയില്‍) മറ്റൊന്ന് അവിടെയുണ്ടെന്നും. അത് അനന്തവും അനശ്വരവുമായ കാലം ഓരോരോ യോഗാവസ്ഥയില്‍ ഒതുങ്ങിനിന്ന് രൂപപ്പെ ടുത്തിയെടുക്കേണ്ട, ലോകത്തിന്റെ ജ്ഞാനാവസ്ഥയാണെന്നും, അവനിലുള്ള ഇച്ഛകൊണ്ട് (പൂര്‍ണതകൊണ്ട്) സ്വയം ഈ സൃഷ്ടിയായി രൂപപ്പെടുവാനും, വേണ്ടകാലത്തോളം നിലനില്ക്കുവാനും, തോന്നുമ്പോള്‍ ഇല്ലാതാകുവാനുമുള്ള കഴിവും, അധികാരവും നല്കപ്പെട്ടിട്ടുള്ളവനുമാണ്. കൂടാതെ ഇത് വ്യാവഹാരികമായ ഒരു തലത്തിലെത്തിയാണെങ്കിലും കാലാതിവര്‍ത്തിയായ, വ്യവഹാരങ്ങള്‍ക്കെല്ലാം അപ്പുറത്തുള്ള പരമമായ സത്തയുമായി ഉള്‍ച്ചേര്‍ന്നതുമാണ്. ആകയാല്‍, നിത്യനായ അവന് കൊടുക്കുകയും ക്ഷണികനായ അവന് വാങ്ങുകയും ചെയ്തു. എല്ലാ വ്യവഹാരങ്ങളും നടന്നത് അവന്റെ ഉള്ളില്‍ തന്നെയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: