കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയായി ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും.’ പോലീസ് കഥാപാത്രമായി ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തില്‍ ടൊവീനോയെ ത്തുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രം മലയാളത്തില്‍ പുതുമയുള്ളൊരു കുറ്റാന്വേഷണ ചിത്രമാണ് ചിത്രത്തെക്കുറിച്ച് നായകന് ടൊവിനോയും സംവിധായകന് ഡാര്വിന് കുര്യാക്കോസും സംസാരിക്കുന്നു.
ഡാര്വിന് കുര്യാക്കോസ്
എന്താണ് അന്വേഷിപ്പിന്‍ കണ്ടെത്തും?
1980 കാലഘട്ടത്തിലാണ് ചിത്രത്തിലെ കഥാ നീങ്ങുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ട്രില്ലര്‍ ആണ് ഇമോഷന്‍സും ഓഫീസേഴ്സിന്റെ ലൈഫും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രമാണ്. പവര്‍ എക്സ്പ്പറ്റേഷന്സൊന്നുമില്ല. വളരെ കൂളായി കാണാവുന്ന ചിത്രമാണ്.
സംഭവം നടന്ന് കുറേ നാളുകള്‍ക്കുശേഷം അന്വേഷിക്കുന്ന കഥായാണല്ലോ ക്രൈം ചെയ്തിട്ട് ഫോളോ ചെയ്യുന്നതിനേക്കാള്‍ പാടാണല്ലോ എപ്പഴോ നടന്ന ക്രൈം ഇപ്പം ഫോളോഅപ്പ് ചെയ്യുന്നതും അതിനെ ചിത്രീകരിക്കുന്നതും എങ്ങനെ ആണ് ഈ പോയിന്റിലേക്ക് എത്തിയത്?
കുറേ നാള് മുമ്പ് നടന്ന ഒരു ക്രൈം അന്വേഷിക്കുന്നു എന്നതിലുപരി ഒരു എസ്ഐ അവരുടെ സര്‍വ്വീസ് പീരിഡില്‍ അന്വേഷിക്കുന്ന ഒരു കൊലപാതക കേസ്. ഷൂട്ടിങ് പ്രോസസിലേക്ക് കടന്നപ്പോള്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇന്ററസ്റ്റിംഗ് ആയിരുന്നു. അതുകൊണ്ടുതന്നെ ഫോളോ ചെയ്തു.
1980 കലാഘട്ടത്തിലെ കഥയാണലോ റിക്രീയേഷന്‍ എത്രത്തോളം ചലഞ്ചായിരുന്നു?
നമ്മുടെ ഓര്‍മകളില്‍ നിന്ന് ഒന്നു എടുക്കുവാന്‍ പറ്റിയില്ല. 80 കളിലെ സിനിമകള്‍ കണ്ട് ആണ് ആ കാലഘട്ടം റിക്രീയേറ്റ് ചെയ്തത്.
ടൊവീനോ ഒരു ഡയറ്ക്ടറേഴ്സ് ആക്ടര്‍ ആണെന്ന് കേട്ടിട്ടുണ്ട്. എന്താണ് അനുഭവം?
ഡയറക്ടേഴ്സ് ആക്ടര്‍ തന്നെ ആണ്. കമ്മ്യൂണിക്കേഷന്‍ വളരെ എളുപ്പമാണ്. പറയുന്നത് മനസ്സിലാകും കാരക്ടറിന് വേണ്ടി എന്ത് ചെയ്യാനും മടിയില്ല. ഒരു സ്റ്റാര്‍ ലൊക്കേഷനില്‍ വന്നുനില്ക്കുന്നുവെന്ന തോന്നല്‍ ഇല്ല.
ടൊവീനോ തോമസ്
ടൊവീനോയുടെ പോലീസ് വേഷത്തെക്കുറിച്ച് പറയാമോ റിലയസ്റ്റിക് പോലീസ് വേഷമാണോ?
എന്റെ പോലീസ് വേഷത്തിനല്ലാ പ്രാധാന്യം കഥയ്ക്കും അത് പ്രസന്റ് ചെയ്യുന്ന രീതിക്കുമാണ്. അന്വേഷണത്തിന്റെ മാത്രം കഥ അല്ല. അന്വേഷകരുടേയും കൂടി കഥയാണ്. ഓരോ സിനിമയ്ക്കും ഒരോ പര്‍പ്പസ് ഉണ്ട്. ഇത് ഇങ്ങനെ ചെയ്തു എന്നു മാത്രം. ഇന്‍വെസ്റ്റിഗേഷന്‍ സിനിമയോട് എനിക്ക് താല്പര്യമുണ്ട്.
കഥാപാത്രമാകുവാന്‍ എത്രമാത്രം എഫേര്‍ട്ട് എടുത്തു?
കഥാപാത്രത്തിനായി കുറേ ചര്‍ച്ചകള്‍ നടന്നു. കഥാപാത്രത്തിന് വേണ്ടി ജിനുചേട്ടനും ഡാര്‍വിനുമായി കുറേ ചര്‍ച്ചകള്‍ നടത്തി ഒരു ധാരണയിലെത്തുകയായിരുന്നു. മാനസികമായി കുറേ തയ്യാറെടുപ്പ് നടത്തി.
വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. മറ്റ് സിനിമകളെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഇത് സിനിമയായിത്തന്നെ കാണണം.
ഈ ചിത്രം ഒരുതരത്തിലും കോപ്പി അല്ല. റിയല്‍ ലൈഫിലെ സംഭവങ്ങളാണ്. ഒരോ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും എങ്ങനെയാണ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പ്രേക്ഷകരെ തൃപതിപ്പെടുത്തുക എന്നതാണ് എന്റെ ഉദ്ദേശം. അതിനുവേണ്ടി കഴിവിന്റെ പരമാവധി ശ്രമിക്കും. എന്റെ കമിറ്റ്മെന്റ് പരമാവധി ഇതിനായി വിനിയോഗിക്കും.
പഴയ കാലഘട്ടത്തിലേക്ക് എങ്ങനെ കഥാപാത്രത്തെ എത്തിച്ചു?
ഓരോ സീനിന് മുന്‍പ് ചര്‍ച്ച നടക്കും. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലഘട്ടത്തിലെ കഥയാണ്. ടെക്നോളജി ഇവയില്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തില്‍ ഈ ചിത്രത്തില്‍ കാണിക്കാന്‍ പറ്റാത്ത് പലതും ഉണ്ട്. കഥാപാത്രത്തിന്റെ ലുക്കില്‍ വ്യത്യാസമുണ്ട്. ചിലപ്പോള്‍ ആ പഴമയായിരിക്കും നിങ്ങള്‍ക്ക് ഇഷ്ടപ്പെടുക.
പിതാവ് ഒപ്പം അഭിനയിക്കുന്നുണ്ടല്ലോ
അത് ഒരു പുതുമയുള്ള കാര്യമായിരുന്നു. സെറ്റില്‍ വന്നപ്പോള്‍ എല്‍.കെ.ജി. പിള്ളേരെ സ്കൂളില്‍ വിടാന്‍ വരുന്നപോലെ അമ്മയൊക്കെ ഒപ്പം ഉണ്ടായിരുന്നു. അപ്പന് സിനിമയെപ്പറ്റി അത്ര അറിവ് ഇല്ല. ഞാന്‍ എന്റെ മറ്റെല്ലാ കാര്യങ്ങളും അപ്പനുമായി ചര്‍ച്ച് ചെയ്തേ ചെയ്യാറുള്ളൂ. ഈ ഒരു കാര്യത്തിലും അപ്പന് ഞാന്‍ പറഞ്ഞുകൊടുക്കേണ്ടിവന്നു. ഞങ്ങള്‍ ഒറ്റ ഫ്രൈമില് വന്നപ്പോള്‍ എനിക്ക് ഏറെ കൗതുകം തോന്നി. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അപ്പന് അഭിനയിക്കും എന്ന്. എന്റെ അപ്പനായിത്തന്നെയാണ് അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: