ഹിന്ദുസംസ്ക്കാരത്തിന് രൂപം നല്കിയ ഋഷിമാരോടുള്ള കടപ്പാട്, ഋഷി ഋണം തീര്‍ക്കാനാണ് ബ്രഹ്മയജ്ഞം അനുഷ്ഠിക്കുന്നത്. ഒരു ജന്മംകൊണ്ട് വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത്രയും വിപുലമായ ഒരു ഗ്രന്ഥശേഖരം നമുക്കുണ്ട്. ഇത് സംഭാവന ചെയ്ത ഋഷിമാരുടെ തപസ്സിന്റെ കടപ്പാട് തീര്‍ക്കാന്‍ ബ്രഹ്മയജ്ഞം അനുഷ്ഠിക്കണം.
ആധുനിക കാലത്തെ ബ്രഹ്മയജ്ഞം എങ്ങനെയായിരിക്കണം? ആര്‍ഷസാഹിത്യത്തിന്റെ അദ്ധ്യയനവും അദ്ധ്യാപനവും പ്രചരണവും തന്നെയാണ് മുഖ്യമായും ചെയ്യേണ്ടത്. വരും തലമുറയ്ക്കായി ഈ ഗ്രന്ഥങ്ങള്‍ സ്വന്തം വീട്ടില്‍ വാങ്ങിവെയ്ക്കുന്നത് ഗുണകരമാണ്. വൈദിക ഗ്രന്ഥങ്ങളുടെ പഠനം ശ്രമകരമല്ലാതാക്കുന്ന നിരവധി സഹായക രചനകളുണ്ട്. നേരിട്ടുള്ള അദ്ധ്യാപനത്തിന് അസൗകര്യം നേരിടുന്നുണ്ടെങ്കില്‍ നിരവധി ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ നമുക്ക് ഉപയോഗപ്പെടുത്താം. ഇത്തരം സംരംഭങ്ങള്‍ ഇപ്പോള്‍ തന്നെ വളരെയധികം പ്രചാരത്തിലുണ്ട്. ആധുനിക പരിപ്രേഷ്യത്തില്‍ ബ്രഹ്മയ്ജ്ഞം എന്നാല്‍ വൈദികചിന്തകളുടെ പഠനവും പ്രചാരവും തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: