കാസര്‍കോട്: ഗവര്‍ണര്‍ക്ക് പോലും സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കാസര്‍കോട് കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് സുരക്ഷ നല്കാന് സാധിക്കാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ഗവര്‍ണര്‍ക്ക് സുരക്ഷ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സുരേന്ദ്രന്റെ പദയാത്ര കേരളത്തിന്റെ പരിവര്‍ത്തന യാത്രയായി മാറും എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി ഭരണനേട്ടങ്ങളാണ് മോദി സര്‍ക്കാര്‍ കേരളത്തില്‍ കൊïുവന്നത്. അതുകൊïുതന്നെ കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപിമാര്‍ ഉïാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അഴിമതിരഹിതമായ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. എന്നാല്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അഴിക്കുള്ളിലാണെന്നത് കേരളത്തിന് നാണക്കേടാണ്.
അടിസ്ഥാന സൗകര്യ വികസനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും മോദി സര്‍ക്കാറിന്റെ കാലത്ത് വലിയ കുതിച്ച് ചാട്ടമുïായി. വികസന കാര്യത്തില്‍ മോദി നല്കുന്ന ഗ്യാരïി ഉറപ്പാണ്. അത് കേവലം വാക്കല്ല. കുടിവെള്ളമായാലും ശൗചാലയമായാലും വനിതാ ശക്തീകരണമായാലും എല്ലാ മേഖലകളിലും ഇതിന്റെ മാറ്റം നമുക്ക് കാണാന്‍ സാധിക്കും. സൗജന്യറേഷന് പദ്ധതി ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരെ ഉദ്ദേശിച്ചു നടപ്പാക്കിയതാണ്. കാര്‍ഷിക മേഖലയിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യക്ക് അകത്തുതന്നെ നില്ക്കുമ്പോള് കേരളത്തില്‍ നിന്നും പുറത്തേക്ക് പോകുന്നത് ഇവിടെ അവസരങ്ങള്‍ ഇല്ലാത്തതുകൊïാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പേര് ബിജെപിയില്‍ ചേര്‍ന്നു
കാസര്‍കോട്: കെപിസിസി എക്സിക്യുട്ടീവ് മെമ്പര്‍ കെ.കെ. നാരായണന്, സിപിഎം പരപ്പ ലോക്കല്‍ കമ്മിറ്റി അംഗം ചന്ദ്രന് പൈക്ക, പൈവളിഗ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് മഞ്ജുനാഥ ഷെട്ടി, പൈവളിഗ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ലക്ഷ്മി ഷാ റായ്, കോണ്‍ഗ്രസ് മുന്‍ മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറി സന്ദീപ് റായി, അഖില കേരള യാദവ സഭ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. രമേഷ് യാദവ്, നീതി കോ-ഓപ്പറേറ്റീവ് മെഡിക്കല്‍സ് ഡയറക്ടര്‍ അഡ്വ. പി. അരവിന്ദാക്ഷന് തുടങ്ങിയ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഉദ്ഘാടന സഭയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: