Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിന്റെ രാമന്‍

എം.സതീശന്‍ by എം.സതീശന്‍
Jan 21, 2024, 02:02 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

അയോദ്ധ്യാധിപതിയായ രാമന്‍ ഭാരതത്തിന്റെ ഓരോ തരിമണ്ണിനെയും ത്രസിപ്പിക്കുന്ന വികാരമാവുന്നത് ഏതെങ്കിലും പ്രചാരവേലയുടെയോ അജണ്ടയുടെയോ ഭാഗമാണോ? രാമന്‍ ഒരു രാഷ്‌ട്രീയ ആശയമായി ബോധപൂര്‍വമായി ജനങ്ങളിലേക്ക് കടന്നതാണോ? പക്ഷം പലതുണ്ടാകും. എന്നാല്‍ ഇങ്ങ് തെക്ക് ഈ കേരളത്തിന്റെ ജീവിതത്തില്‍ രാമനില്ലാതെ സന്ധ്യകളുണ്ടായിട്ടില്ല. രാമനില്ലാത്ത പുലരികളുമുണ്ടായിട്ടില്ല. ആലിലകള്‍ നാമം ചൊല്ലുന്ന പുലരികളില്‍ അമ്പലങ്ങളില്‍ നിന്നൊഴുകിയെത്തുന്ന കൗസല്യ സുപ്രജാ രാമാ… എന്ന അതിമനോഹരമായ പ്രഭാതകീര്‍ത്തനം മുതല്‍ കുടില്‍ തൊട്ട് കൊട്ടാരം വരെ ഓരോ വീടിന്റെയും ഉമ്മറത്ത് തെളിച്ചുവച്ച നിലവിളക്കിന് മുന്നില്‍ എല്ലാവരും വട്ടമിട്ടിരുന്ന് ചൊല്ലുന്ന രാമരാമ പാഹിമാം മുകുന്ദ രാമ പാഹിമാം… എന്ന സന്ധ്യാനാമം വരെ മലയാളിയുടെ എക്കാലത്തെയും ഓര്‍മ്മകളില്‍ രാമന്‍ തുടിച്ചുനില്‍ക്കുന്നുണ്ട്. അത് കേരളീയജീവിതത്തിലെ നിത്യസാന്നിധ്യമാണ്. രാമനെ കേട്ട് ഉണരുകയും രാമനാമം ചൊല്ലി ഉറങ്ങുകയും ചെയ്യുന്നവരാണ് മലയാളികള്‍. അക്ഷരമറിയുന്നവനും അറിയാത്തവനും തൊഴിലാളിയും കൃഷിക്കാരനും പണക്കാരനും പാവപ്പെട്ടവനും ഒരേ രാമനെയാണ് ഹൃദയം തൊട്ട് വിളിക്കുന്നത്. ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലാത്ത അമ്പലങ്ങളില്ല നാട്ടില്‍.

ഊരിലും പേരിലും കേരളത്തില്‍ രാമനുണ്ട്. രാമസ്പര്‍ശമുള്ള ഇടങ്ങളുണ്ട്. ശ്രീരാമന് വേണ്ടി ക്ഷേത്രങ്ങളുണ്ട്. രാമന് മാത്രമല്ല സീതയ്‌ക്കും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും ഹനുമാനും ക്ഷേത്രമുണ്ട്. രാമലക്ഷ്മണന്മാര്‍ക്കായി ഹനുമാന്‍ ചുമന്നുകൊണ്ടുവന്ന പര്‍വതശിഖരത്തിന്റെ അടരുകള്‍ അടര്‍ന്നുവീണ് ചെറിയ മലനിരകള്‍ കേരളത്തിന്റെ മണ്ണിലുമുണ്ട്. രാവണന്‍ കവര്‍ന്നുകൊണ്ടുപോയ സീതയെ മോചിപ്പിക്കാന്‍ ജടായു പോരാടിയ ഇടമുണ്ട്. ജടായുവിന് മോക്ഷം നല്‍കാനെത്തിയ രാമന്റെ പാദം പതിഞ്ഞ കൂറ്റന്‍ പാറയുണ്ട്. ജടായുമംഗലം എന്ന പേരുണ്ട്. അവിടെ കോദണ്ഡപാണിക്ക് ക്ഷേത്രമുണ്ട്.

കണ്ടോ എന്‍ സീതയെ എന്ന് വിലപിച്ചും അന്വേഷിച്ചും രാമലക്ഷ്മണന്മാര്‍ അലഞ്ഞ പമ്പാസരസ്തടമുണ്ട്. ശബരിമാതാവിന്റെ ആലയമുണ്ട്. വാല്മീകി മഹര്‍ഷിയുടെ ആശ്രമമുണ്ട്. ലവകുശന്മാര്‍ കളിച്ചു നടന്ന കാനനമുണ്ട്. രാമപുരവും രാമനാട്ടുകരയും രാമന്‍കുളങ്ങരയും രാമമംഗലവുമടക്കം നൂറുകണക്കിന് ഊരുകളുണ്ട്. രാമനും രാമാനുജനും രാമചന്ദ്രനും രാമകൃഷ്ണനും രഘുവും രഘുവരനും തുടങ്ങി ആയിരക്കണക്കിന് പേരുകളുണ്ട്. രാമായണങ്ങള്‍ പോലും നൂറിലേറെയുണ്ട്. പാട്ടായും കഥയായും നാടോടിവായ്‌മൊഴികളായും രാമന്‍ ഈ ജനതയുടെ ജീവിതത്തിന്റെ അടിവേരുകളില്‍ തൊട്ട് നില്‍പ്പുണ്ട്.

ഇതിനെല്ലാം ഇടയിലും രാമനാരെന്ന് ചോദിക്കുന്ന രാമന്മാരും രാമനുണ്ണിമാരുമുണ്ട്. രാമകഥ പാടിയ ശാരികപ്പൈതലും രാമായണം വരികളായി വാര്‍ത്തെടുത്ത നാരായവും കയ്‌ക്കാത്ത കാഞ്ഞിരവുമുണ്ട്. മലയാളത്തിന് അക്ഷരം തന്ന, അറിവ് തന്ന ഭാഷയ്‌ക്ക് പകിട്ട് നല്‍കിയ എഴുത്തിന്റെ അച്ഛനുണ്ട്, എഴുത്തച്ഛനുണ്ട്. എഴുത്തച്ഛന് പ്രതിമ വേണ്ടെന്ന് അച്ചാരം വാങ്ങി അടിമപ്പണിയെടുക്കുന്ന ബുജികളും മതേതരരും ആഗോള ലിബറലുകളുമുണ്ട, രാമനും ദുഃഖമുണ്ടെന്ന് കണ്ടെത്തിയവരുണ്ട്. എതിര്‍ക്കുവോര്‍ക്കും ഭജിക്കുവോര്‍ക്കും വിഷയമായും വിവേകമായും രാമനുണ്ട്, രാമകഥയുണ്ട്.

കണ്ണശ്ശനില്‍ തുടങ്ങി എഴുത്തച്ഛനിലൂടെ വളര്‍ന്ന് ഭാരതീയ സംസ്‌കൃതിയെ മലയാളത്തിന്റെ മനസ്സിലേക്ക് പകര്‍ന്ന രാമകഥകളുടെ പ്രൗഢിയിലാണ് നല്ല ഭാഷ പിറന്നത്. കാലത്തെ പരിഷ്‌കരിച്ച സാമൂഹികവിപ്ലവകാരിയായി എഴുത്തച്ഛന്‍ നിറഞ്ഞ കാലമാണത്. മലയാളത്തെ അയോദ്ധ്യാധിപന്റെ ധാര്‍മ്മികതയിലേക്ക് ചേര്‍ത്തുവയ്‌ക്കുകയായിരുന്നു എഴുത്തച്ഛന്‍. പാടിപ്പതിഞ്ഞ എല്ലാ പടപ്പാട്ടുകള്‍ക്കുമപ്പുറമാണ് അദ്ധ്യാത്മരാമായണത്തിന്റെ ശീലുകള്‍ കേരളത്തില്‍ തീര്‍ത്ത സ്വാധീനം. രാമായണമില്ലാത്ത വീടുകളില്ല. പാരായണം ചെയ്യാത്ത നാവുകളില്ല.

പാട്ടിന്റെയും മണിപ്രവാളത്തിന്റെ വഴിയിലൂടെയും എവിടേക്കോ ദിശ തെറ്റി ഒഴുകിയ കവിതയ്‌ക്ക് മേല്‍ അശ്ലീലം പതഞ്ഞുപൊന്തിയ കാലത്താണ് എഴുത്തച്ഛന്‍ അതിന് ഒരു തിരുത്തുമായി രംഗത്തുവരുന്നത്. പാട്ട് സാഹിത്യവും മണിപ്രവാളവും സംയോജിപ്പിച്ച് രാമകഥയിലൂടെ ഭാഷയെ സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും തലത്തിലേക്ക് കൈപിടിച്ച് നയിക്കുകയായിരുന്നു അദ്ദേഹം. രാമമന്ത്രത്തിലൂടെയുള്ള ഭാഷാവിപ്ലവത്തിനാണ് എഴുത്തച്ഛന്‍ നിമിത്തമായത്. എഴുത്തച്ഛന്‍ തുടങ്ങിവെച്ച ഭാഷയുടെ നവീകരണവഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലേക്ക് മാറി നടക്കാന്‍ മലയാളസാഹിത്യം പിന്നീട് തയാറായിട്ടില്ലെന്ന് ഓര്‍ക്കണം. ഈ സ്വാധീനത്തില്‍ ഭയാക്രാന്തരായവരാണ് പുതിയ കഥകള്‍ സൃഷ്ടിച്ച് എഴുത്തച്ഛന് മേല്‍ മതേതരക്കുപ്പായം ചാര്‍ത്താന്‍ പരിശ്രമിക്കുന്നത്. അര്‍ണോസ് പാതിരിയുടെ സമകാലികതയും ജലാലുദ്ദീന്‍ എന്ന കച്ചവടക്കാരന്റെ മഹാമനസ്‌കതയും പുതിയ കഥകളായി കെട്ടിയാടുന്നവര്‍ രാമായണകഥയും മഹത്തായ സ്വാധീനത്തിന് പിന്നില്‍ മറ്റെന്തോ ഉണ്ടെന്ന പുതിയ ചരിത്രരചനയ്‌ക്ക് പഴുത് സൃഷ്ടിക്കുകയാണ്.

രാമകഥയുടെ സ്വാധീനം കാടും മലയും കയറിപ്പടര്‍ന്നു. എല്ലാ ഭാഷകളിലും രാമായണമെന്ന പോലെ മലയാളഭാഷയുടെ എല്ലാ രുചിഭേദങ്ങളിലും രാമകഥ കലര്‍ന്നു. ചിലത് പാടിയും പറഞ്ഞും പരന്നു. മറ്റ് ചിലത് ലക്ഷണമൊത്ത രചനകളായി. വാല്മീകിയുടെ രാമന്‍ കാടിറങ്ങിയിട്ടേയില്ല എന്ന് തോന്നുമാറ് വനമേഖലയിലെ ഊരുകളില്‍ രാമകഥ നിറഞ്ഞുനിന്നു. ഇരുള രാമായണവും പണിയ രാമായണവും അടിയരാമായണവും രാമപ്പാട്ടിനും രാമചരിതത്തിനും അദ്ധ്യാത്മരാമായണത്തിനുമൊപ്പം തുടിച്ചുയര്‍ന്നു. ”പുള്ളിമാനായിവന്ന്
സീതയെ രാവണന്‍ കട്ട്
കട്ടങ്ങനെ കൊണ്ടുപോയ്
സീതയെ രാവണന്‍
കടലും കടത്തീട്ടല്ലേ കൊണ്ടുപോയത്
ചെമ്പക വന്മരം വലിയൊരു വന്മരോം
വന്മരം കീഴില് കൊണ്ടങ്ങിരുത്തീ….”

വയനാട്ടിലെ മുള്ളുവക്കുറുമര്‍ നീട്ടിപ്പാടുന്ന പാട്ടുകളിലുണ്ട് ഈ കഥകള്‍. അടിയാള രാമായണവും മാപ്പിളരാമായണവുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ മുന്നില്‍ നിന്ന് രാമകഥയുടെ സാര്‍വജനീനതയെപ്പറ്റി തര്‍ക്കിക്കാന്‍ പരിശ്രമിക്കുന്നവരെക്കുറിച്ചെന്ത് പറയാനാണ്.

പിന്നെയുമെത്രയോ സാഹിത്യകൃതികള്‍… പഴയതും പുതിയതുമായ കവികള്‍, കഥാകൃത്തുക്കള്‍, നാടകകാരന്മാര്‍, തിരക്കഥകള്‍…. എല്ലാവരും രാമന്‍ നടന്ന വഴിയേ നടന്നു. ചിലര്‍ക്ക് സീതയായിരുന്നു പ്രിയം. മറ്റ് ചിലര്‍ക്ക് തോന്നിയത് രാവണനെ നായകനാക്കാനായിരുന്നു. ഊര്‍മ്മിളയും ലക്ഷ്മണനും താടകയും ത്രിജടയും ഒക്കെ പലര്‍ക്കും പല വിധത്തില്‍ പ്രിയപ്പെട്ടവരായി. കുമാരനാശാന്‍ ചിന്താവിഷ്ടയായ സീതയിലൂടെ വായനയുടെ പുതിയ തലം തുറന്നു. കിളിക്കൊഞ്ചലിലൂടെ വള്ളത്തോള്‍ വരച്ചിട്ടത് കൊച്ചുസീതയുടെ കാഴ്ചകളാണ്. സി.എന്‍. ശ്രീകണ്ഠന്‍നായര്‍ സാകേതത്തിലൂടെയും ലങ്കാലക്ഷ്മിയിലൂടെയും കാഞ്ചനസീതയിലൂടെയും മലയാളിയെ ത്രസിപ്പിച്ചത് രാമായണത്തിന്റെ വ്യത്യസ്തഭാവങ്ങളിലൂടെയാണ്. സിനിമകളും സീരീയലുകളും രാമന്റെ വഴിയെ നീങ്ങി. ഭക്തഹനുമാനും ശ്രീരാമനും സീതാപരിണയവുമൊക്കെ തിരശ്ശീലകളില്‍ നിറഞ്ഞു. കൈയടി നേടി, പണം വാരി. അതിന് കാലഭേദമില്ലായിരുന്നു. പടം ഹിന്ദിയായാലും മറാഠിയായാലും മലയാളി രാമനെ കാണാനായി തീയറ്ററുകളിലേക്ക് ഇരച്ചുകയറി. മനോഹരമായ പാട്ടുകളില്‍ രാമന്‍ നിറഞ്ഞു.

രാജാവായി തീരും നീ ഒരുകാലം ഓമനേ
മറക്കാതെ അന്ന് നിന്‍ താതന്‍ ശ്രീരാമനെ…, രാമായണക്കിളി ശാരികപ്പൈങ്കിളി, രാമായണക്കാറ്റേ… തുടങ്ങി എത്രയോ പാട്ടുകള്‍ കാലത്തെ കടന്ന് മുന്നോട്ടുനീങ്ങി. ചിന്തുപാട്ടിലും ഓണക്കളികളിലും രാമനല്ലാതെ മറ്റാരാണ് നായകന്‍.

മഴയും മഹാമാരികളും മനസ്സില്‍ നിരാശ തീര്‍ത്ത പഞ്ഞമാസത്തെ പുണ്യമാസമാക്കിയ നവോത്ഥാനമുന്നേറ്റത്തിന്റെയും പേര് രാമായണമാസം എന്നായത് യാദൃച്ഛികമല്ല. വിശാലഹിന്ദുസമ്മേളനത്തിലൂടെ മലയാളിയെ അഭിമാനികളാക്കിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് കേരളം രാമായണമാസത്തെ നെഞ്ചേറ്റിയത്. നാലമ്പലയാത്രയിലൂടെ തീര്‍ത്ഥാടകപുണ്യം നേടുന്ന കാലമാണത്. രാമനവമി ആഘോഷങ്ങളും രഥയാത്രകളും എല്ലാം ഈ ഉണര്‍വിന്റെ തന്നെ ഭാഗങ്ങളാണ്.

വേലയ്‌ക്കും ജീവിതത്തിനുമായി നാടുവിട്ട് ദേശാന്തരങ്ങള്‍ സഞ്ചരിക്കുന്ന പ്രവാസിയുടെ സഞ്ചിയില്‍ സന്ധ്യനാമം ചേര്‍ത്തുവയ്‌ക്കുന്ന അമ്മമാരെക്കുറിച്ച് കവി ഡി. വിനയചന്ദ്രന്‍ പാടിയിട്ടുണ്ട്. സംശയം വേണ്ട… കേരളമെന്നേ രാമന്റെ വഴിയേ സഞ്ചരിച്ച നാടാണ്. യോഗനിദ്രയിലാണ്ട സാക്ഷാല്‍ അനന്തപദ്മനാഭന്‍ മുതല്‍ രാമന് ഈശ്വരനായ ഗോകര്‍ണേശന്‍ വരെ.. രാമാവതാര ജീവിതങ്ങളുടെ ഈടുവയ്പുകള്‍ കൊണ്ട് ഇഴചേര്‍ത്ത് തീര്‍ത്തെടുത്തതാണ് കോദണ്ഡം പോലെ വലിച്ചുമുറുക്കിയ വില്ലിന്റെ ആകാരം പൂണ്ട ഈ കേരളമെന്ന് ആര്‍ജവത്തോടെ പറയേണ്ട കാലമാണിത്. ഇത് രാമന്റെ കേരളമാണ്. രാമനെ പണ്ടേക്ക് പണ്ടേ ഹൃദയത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയ നാട്…

കാലത്തിന്റെ കാത്തിരിപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഈ കാലത്തിന്റെ കവിയും അതേ പാട്ട് പാടിയിട്ടുണ്ട്… ഏറ്റുപാടുക കാലമേ…
”സത്വം കൊണ്ടേ ജയിക്കാന്‍ ഇവിടെ സരയുവില്‍,
പുണ്യതീര്‍ത്ഥത്തില്‍, നിന്നാ-
ണെത്തീപോല്‍ രാമലാലാപ്രതിമ, യതതുലം കാണ്‍ക-
തജ്ജന്മഭൂവില്‍
മേലേ മേലേക്കുയര്‍ന്നു പരമപദമണ-
യ്‌ക്കുന്ന നാമാക്ഷരങ്ങള്‍
കാലക്കേടിന്റെ ദുഃഖസ്മരണകള്‍ കുമിള-
പ്രായമെല്ലാം തകര്‍ക്കെ
വ്യോമംചുറ്റി ഗ്രസിക്കും നിശയുടെ വലയം
നീക്കി, ശുക്രന്‍ കണക്കേ
സോമക്ഷേത്രം തിളങ്ങി, പിറകിനു രവിവം-
ശാധിപക്ഷേത്രവുമിപ്പോള്‍…..”
(പി. നാരായണക്കുറുപ്പ്- രാമക്ഷേത്രദര്‍ശനം)

 

Tags: Thunchath Ramanujan EzhuthachanRamanRamayanam Kilipattu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമന്റെ ഈ മണ്ണിനേക്കാൾ പുണ്യമുള്ള മറ്റൊരിടമില്ല;രാസ അലി മുറാദ് അയോധ്യയിലെ ജനങ്ങൾ ഭാഗ്യം ചെയ്തവരെന്നും നടൻ.

സിഗരറ്റ് വലിക്കുന്ന സീത, അതിനെ സഹായിക്കുന്ന രാമന്‍
India

സിഗരറ്റ് വലിക്കുന്ന സീത, അതിനെ സഹായിക്കുന്ന രാമന്‍…പുണെ സര്‍വ്വകലാശാലയില്‍ നാടകം അവതരിപ്പിച്ച പ്രൊഫസറും 5 വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

Kerala

രാമനും ഹനുമാനും ഇഴപിരിക്കാനാവാത്ത സത്യം; യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല: ചിത്രങ്ങൾ പങ്കുവച്ച് കെ.സുരേന്ദ്രൻ

India

രാമനെന്ന വികാരം രാഷ്‌ട്രീയത്തിനപ്പുറം

Samskriti

രാമനാചാര്യരുടെ ഉത്തമശിഷ്യന്‍

പുതിയ വാര്‍ത്തകള്‍

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

കനത്ത മഴ: തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് മിനിബസും കാറും കൂട്ടിയിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies