അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ സിപിഎം അണികള്‍ക്കിടയിലും അസ്വാരസ്യം. ബാങ്കിന്റെ 2016 മുതല്‍ 2018 വരെ ലീഗല്‍ അഡൈ്വസറായിരുന്നു ഇന്നത്തെ സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി. ഈ കാലഘട്ടത്തിലാണ് തട്ടിപ്പുകള്‍ കൂടുതല്‍ നടന്നതെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്.
സഹകരണ സംഘത്തില്‍ വായ്പ പാസാകണമെങ്കില്‍ ബാങ്കിന്റെ ലീഗല്‍ അഡൈ്വസര്‍ ആധാരവും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ച് അനുമതി നല്‍കേണ്ടതുണ്ട്. വലിയ വെട്ടിപ്പുകള്‍ നടന്നുവെന്നു കണ്ടെത്തിയിരിക്കുന്ന രേഖകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് ഈ സിപിഎം നേതാവാണ്.
മുന്‍ പ്രസിഡന്റായിരുന്ന പി.ടി പോള്‍ ഒക്ടോ. 6 ന് മരണമടയുന്നതിന് മുന്‍പ് തന്നെ ബാങ്കില്‍ പ്രതിസന്ധി രൂപപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനെതിരെ ചെറുവിരലനക്കാന്‍ സിപിഎം തയാറായില്ല. വെട്ടിപ്പില്‍ സ്വന്തം നേതാവും പങ്കാളിയായതിനാലാണ് ഈ മൗനമെന്നു വ്യക്തം.
നിക്ഷേപത്തിന്റെ 80 ശതമാനമേ വായ്പ നല്‍കാവൂയെന്ന സഹകരണ ചട്ടം മറികടന്നാണ് അങ്കമാലി അര്‍ബന്‍ സഹകരണബാങ്ക് വായ്പ അനുവദിച്ചിരിക്കുന്നത്. നൂറു ശതമാനത്തോളമാണ് അങ്കമാലി ബാങ്കിലെ വായ്പ. കൂടുതല്‍ പണവും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളുമാണ് കൈക്കലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: