ബ്രിട്ടീഷുകാരുടെ ഭരണം അഴിമതി നിറഞ്ഞതായിരുന്നു. നികുതിയായി പിരിക്കുന്ന പണം ഇവിടെ ചെലവഴിക്കാതെ കോടിക്കണക്കായ സ്വത്ത് കമ്പനി ഉദ്യോഗസ്ഥര്‍ സ്വന്തമായി കടത്തി കൊണ്ടുപോയി. കേരളത്തെ കരുതികൂട്ടി നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഉന്നതരായ ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് ഇന്ത്യ ഭരിച്ചിരുന്നത് എന്നതിനു രണ്ടു ഉദാഹരണങ്ങള്‍ കൂടി ചൂണ്ടി കാണിക്കേണ്ടത് അനിവാര്യമാണെന്നു കരുതുന്നു. 1757ലെ പ്ലാസി യുദ്ധത്തില്‍ ജയിച്ച റോബര്‍ട്ട് ക്ലൈവ് ലണ്ടനിലേക്ക് ആദ്യം പോകുമ്പോള്‍ 23 ദശലക്ഷം പൗണ്ട് ആണു സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. ജനങ്ങളില്‍ നിന്നു നികുതിയിനത്തില്‍ പിഴിഞ്ഞെടുത്ത പണമാണ ് ഇങ്ങനെ ലണ്ടനിലേക്കു ഇടയ്ക്കിടേ കൊണ്ടുപോയിരുന്നത്. ഇവിടെ ജനങ്ങളുടെ നന്മക്കു വേണ്ടി ഉപയോഗിക്കേണ്ട സമ്പത്താണു ഇത്.
അദ്ദേഹം തിരിച്ചു വന്ന്, 1767ല്‍ വീണ്ടും ലക്ഷകണക്കിന്നു വരുന്ന സമ്പത്തുമായി ലണ്ടനിലേക്കു തിരിച്ചുപോയി. മദ്രാസിലെ ഗവര്‍ണര്‍ ആയിരുന്ന തോമസ് പിറ്റ് വാറന്‍ ഹേസ്റ്റിങ്സ് തുടങ്ങിയവര്‍ കോടിക്കണക്കിന്നുസമ്പത്ത് നാടിലേക്കു കടത്തി കോണ്ടുപോയിരുന്നു. അവിടെപ്പോയി എസ്റ്റേറ്റും പാര്‍ലിമെന്റ് സീറ്റുകളും വാങ്ങി സുഖജീവിതം നയിച്ചു. അദ്ദേഹം സ്വകാര്യമായി ധാരാളം കൈക്കൂലിയും വാങ്ങിയിരുന്നു. ഇദ്ദേഹത്തെ ഇമ്പീച്ച് ചെയ്യാന്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് നടപടികള്‍ സ്വീകരിച്ചിരുന്നു.
ഈ തരത്തില്‍ ഭരണാധികാരികള്‍ തന്നെ ചെയ്യുമ്പോള്‍ കേരളം പച്ച പിടിക്കുമോ? അതു തന്നെയാണു സംഭവിച്ചതും. ബ്രിട്ടീഷുകാര്‍ ഭരണം ഒഴിയുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലവാരം 1 ശതമാനമായിരുന്നു. ഭക്ഷണ ക്ഷാമം നേരിടുമ്പോള്‍ (ഭൂരിഭാഗം ഭക്ഷണക്ഷാമവും കൃത്രിമമായി ബ്രീട്ടീഷുകാര്‍ തന്നെ സൃഷ്ടിച്ചവയാണ്.) ബ്രിട്ടനിലേക്ക് ഭക്ഷണ സാധനങ്ങള്‍ ഇവിടെ നിന്നും കയറ്റി അയക്കുന്നത് പതിവായിരുന്നു.
ക്ഷാമബാധിതരെ സഹായിക്കരുതെന്നു വിലക്കുക മാത്രമാല്ല സഹായിക്കുന്നവരെ അറസ്റ്റും ചെയ്യുമായിരുന്നു, ആ അവസരത്തില്‍. ക്ഷാമ കാലത്ത് ജനങ്ങള്‍ എല്ലാം മരിച്ചു പോകട്ടെ എന്നു കരുതിയാണ് ഇങ്ങനെ ചെയ്തിരുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് ഉണ്ടായ ക്ഷാമത്തെ കൈകാര്യം ചെയ്ത രീതി ഇവിടെ വിവരിക്കുന്നു: 1943ലെ ബംഗാള്‍ ക്ഷാമക്കാലത്ത് നാല്പതുലക്ഷത്തോളം ബംഗാളികള്‍ മരിച്ചു. ആ സമയത്ത് ഭക്ഷണത്തിന്റെ വില കുറക്കാനോ, ഇന്ത്യയില്‍ നിന്നു ഭക്ഷണം കയറ്റുമതി ചെയ്യുന്നത് നിര്‍ത്താനോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ഒരു പ്രവര്‍ത്തനവും നടന്നിരുന്നില്ല. എല്ലാം നിരുത്സാഹപ്പെടുത്തി.
മരണം കണ്ടു രസിക്കുന്ന നിലപാട് ആയിരുന്നു സര്‍ക്കാരിന്. ഈ തെറ്റായ തീരുമാനത്തിന്റെ ഭവിഷ്യത്തുക്കള്‍ ചൂണ്ടിക്കാണിച്ച് മനസ്സാക്ഷിയുള്ള ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കയച്ച ടെലിഗ്രാമുകള്‍ക്കു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചില്‍ പ്രതികരിച്ചത് ഗാന്ധി ഇനിയും എന്താണ് മരിക്കാത്തത് എന്നാണ്. ഇന്ത്യന്‍ ജനങ്ങളോടുള്ള നീചവും ക്രൂരവും ആയ പ്രതികരണമായിരുന്നില്ലേ ഇത്?
1765നും 1815നും ഇടയില്‍, വര്‍ഷം തോറും ഏകദേശം ഒരു കോടി എണ്പതു ലക്ഷം പൗണ്ട് വരുന്ന തുക നികുതിയായി ജനങ്ങളില്‍ നിന്നു നിയമ വിരുദ്ധമായി പിഴിഞ്ഞെടുത്തിരുന്നു. ഈ തരത്തില്‍ ആണു ബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നത്. ഭരണം കേരളത്തിന്നു വേണ്ടിയായിരുന്നില്ല, മറിച്ച് ബ്രിട്ടിഷുകാര്‍ക്കു വേണ്ടിയായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിനു മുന്‍പ് അതായത് 1750ല്‍ (കോളനി ഭരണത്തിനു മുന്‍പ്) ബ്രിട്ടനിലെ ജീവിത നിലവാരവും ഇന്ത്യയുടെ ജീവിത നിലവാരവും സമാനമായിരുന്നു. ശശി തരൂര്‍ “ഇരുളടഞ്ഞ കാലം’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നു.
1750ല്‍ ലോകത്തിലെ വ്യവസായത്തിന്റെ 75 ശതമാനം ഇന്ത്യയും ചൈനയും ചേര്‍ന്നതായിരുന്നു. 1800ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കുമ്പോള്‍ മൊത്തം ഉത്പാദനത്തിന്റെ 1.8 ശതമാനം മാത്രമായിരുന്നു ബ്രിട്ടന്റെ പങ്കു്. അതേ സമയം ഇന്ത്യ അന്നു് 23 ശതമാനം ഉദ്പാദനം നടത്തിയിരുന്ന രാജ്യമായിരുന്നു. ബ്രിട്ടന് ഭരിച്ചു് ഭാരതത്തെ മൊത്തമായും കേരളത്തെ പ്രത്യേകമായും തകര്‍ത്തു തരിപ്പണമാക്കി. 1900 മുതല്‍ 1947വരെ ഭരിച്ച് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് ഒരു ശതമാനത്തില്‍ എത്തിച്ചു. അത് ബ്രീട്ടീഷുകര്‍ തന്ത്രപരമായി നടത്തിയ നീക്കങ്ങളുടെ അനന്തര ഫലമായി സംഭവിച്ചതാണ്എന്ന് ശശി തരൂരിന്റെ ‘ഇരുളടഞ്ഞ ലോകം’ എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്.
ഈസ്റ്റ് ഇന്ത്യാ കമ്പനി വരുന്നതിനുമുന്പ് കേരളത്തിലെ തുണിവ്യവസായം ഏറ്റവും നല്ല നിലയില്‍ നടന്നിരുന്നതാണ്. അതിനെ തകര്‍ക്കാന്‍ ബ്രിട്ടിഷുകാര്‍ കണ്ടുപിടിച്ച സൂത്രമാണ് ഇന്ത്യന്‍ തുണി വാങ്ങി, അതു ബ്രിട്ടന് വഴി കേരളത്തില്‍ ഇറക്കുമതി ചെയ്ത് വലിയ വിലയ്ക്കു കേരളത്തില്‍ തന്നെവില്‍ക്കുന്ന രീതി. ഇതാണ് ബ്രിട്ടീഷുകാര്‍ ചെയ്തു കൊണ്ടിരുന്നത്. ഇന്ത്യന്‍ തുണിയുമായി കിടപിടിക്കാന്‍ ബ്രിട്ടീഷ് തുണിക്കു കഴിയുമായിരുന്നില്ല. കേരളത്തിലെ തുണിയ്ക്കാകട്ടെ വില കുറവുമായിരുന്നു. ബ്രിട്ടീഷുകാരുടെ തുണിയേക്കാള്‍ മെച്ചപ്പെട്ട തുണി കേരളത്തില്‍ ഉണ്ടാക്കാതിരിക്കാന്‍ വസ്ര്ത നിര്‍മ്മാണതൊഴിലാളികളുടെ കൈവിരലുകള്‍ പോലും മുറിച്ചുകളഞ്ഞത്രെ. അത്രയും ക്രൂരതയാണ് ബ്രിട്ടീഷുകര്‍ ചെയ്തത്. കേരളത്തിലെ വ്യവസായങ്ങളെ വളരെ ബുദ്ധിപൂര്‍വ്വമാണ് ബ്രിട്ടീഷുകാര്‍ തകര്‍ത്തത്. ഗ്രാമങ്ങളിലെ ദാരിദ്ര്യം ബ്രിട്ടിഷുകാരുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സംഭവിച്ചത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: