ഭാരതത്തില്‍ ബാങ്കുകളിലുള്ള നിക്ഷേപം 150 ലക്ഷം കോടിയാണ്. അതില്‍ 105 ലക്ഷം കോടിയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. അവയുടെ 40% മുന്‍ഗണനാ മേഖലയായ കൃഷിക്കും ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ക്കുമായി നല്കുന്നു. ഇതില്‍ കൃഷിക്കാര്‍ക്ക് നല്കുന്ന വായ്പ തിരിച്ചുകിട്ടാന്‍ പ്രയാസമില്ല. എന്നാല്‍ സൂക്ഷ്മ ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ക്കു നല്കുന്ന വായ്പകള്‍ 2004 മുതല്‍ വന്‍തോതില്‍ നിഷ്ക്രീയാസ്തികളായി മാറുന്നതായി കാണുന്നു. പണ്ടൊക്കെ പത്രങ്ങളില്‍ വരുന്ന കൂടുതല്‍ പരസ്യങ്ങളും തുണിക്കടകളുടേതും സ്വര്ണക്കടകളുടേതുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്രങ്ങളില്‍വരുന്ന പരസ്യങ്ങള്‍, ബാങ്കുകളുടെ കൈവശപ്പെടുത്തലുകളുടെയും ലേലവില്പനകളുടേതുമാണ്. ഇവയില്‍ ബഹുഭൂരിപക്ഷവും ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ആസ്തികള്‍ കൈവശപ്പെടുത്തുന്നതും ലേലത്തില്‍ വില്‍ക്കുന്നതുമാണ്.
2002ലെ സര്‍ഫാസി നിയമപ്രകാരമാണ് ബാങ്കുകള്‍ വായ്പയെടുത്തവര്ക്കെതിരായി നടപടികള്‍ സ്വീകരിക്കുന്നത്. ഈ നിയമപ്രകാരം വായ്പാതിരിച്ചടവിന്റെ 3 മാസഗഡുക്കള്‍ മുടങ്ങിയാല്സംരംഭത്തെ നിഷ്ക്രീയാസ്തിയായി പ്രഖ്യാപിക്കുന്നു. റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിങ്റെഗുലേഷന് പ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ബാങ്കുകള്‍ തറപ്പിച്ചുപറയുന്നു. മൂന്നുമാസം തിരിച്ചടവ് കുടിശ്ശിക വരാന്‍ സംരംഭങ്ങള്‍ നേരിടുന്ന നിസ്സാരകാരണങ്ങള്‍ മതി. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ നടത്തുന്നത് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളല്ല. സാങ്കേതിക, മാനേജ്മന്റ് വിദ്യാഭ്യാസം ലഭിച്ച സ്വയംതൊഴില്‍ കണ്ടെത്തുന്ന യുവാക്കളും മറ്റ് പരമ്പരാഗത കൈതൊഴിലുകാരും ഖാദി ഗ്രാമ വ്യവസായങ്ങള്‍ നടത്തുന്ന സംരംഭകരും കുടുംബങ്ങളുമാണ്. നിസ്സാരമായ പലകാരണങ്ങള്‍കൊണ്ടും ചെറുകിടവ്യവസായികള്‍ ബാങ്കില്‍ അടയ്ക്കേണ്ട വായ്പയുടെ തിരിച്ചടവ് 3 മാസംമുതല്‍ 3വര്‍ഷം വരെ മുടങ്ങും. പ്രധാനസംരംഭകന് രോഗം ബാധിക്കുക, അപകടങ്ങളില്പെടുക, വെള്ളപ്പൊക്കം, വരള്‍ച്ച, ഉരുള്‍പൊട്ടല്‍, ഭൂകമ്പം, തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥവ്യതിയാനം, അപ്രതീക്ഷിതമായി പൊട്ടിപുറപ്പെടുന്ന യുദ്ധങ്ങളുംകലാപങ്ങളും, ഉല്‍പ്പാദനപ്രക്രിയകളുടെ സാങ്കേതികവിദ്യ കാലഹരണപ്പെടുക, ഉല്‍പ്പന്നങ്ങളുടെ ആവശ്യകതഇല്ലാതാവുക തുടങ്ങി സംരംഭകന്റെതല്ലാത്ത കാരണങ്ങള്‍കൊണ്ട് തിരിച്ചടവ് മൂന്നു മാസത്തിലധികമായി മുടങ്ങാന്‍ ഏറെസാധ്യതയുണ്ട്.
ഇങ്ങനെ മൂന്നു മാസത്തിലധികമായി തിരിച്ചടവ് മുടങ്ങുന്ന സൂക്ഷ്മ ചെറുകിട- ഇടത്തരം സംരംഭങ്ങളെ നിഷ്ക്രിയാസ്തിയായി പ്രഖ്യാപിച്ച് ബാങ്കുകള്‍ കൈവശത്തിലെടുത്ത് ലേലത്തിലൂടെ വിറ്റുകിട്ടുന്ന പണം സ്വീകരിക്കുന്ന നടപടിവ്യാപകമായി തുടരുന്നു. ഇപ്പോള്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ബാങ്കുകള്‍ നല്കിയ വായ്പയില്‍ 25 ലക്ഷംകോടി നിഷ്ക്രിയാസ്തികളായി മാറി. മേല്‍പ്പറഞ്ഞ 2002ലെ സര്ഫാസിനിയമപ്രകാരമാണ് സംരംഭങ്ങളെ നിഷ്ക്രിയാസ്തിയായി ബാങ്കുകള്‍ പ്രഖ്യാപിക്കുന്നത്. വ്യവസായങ്ങള്‍ തുടങ്ങാന്‍ വായ്പനല്കുമ്പോള് വളരെ സൂക്ഷ്മതയോടെ പ്രോജക്ട്പരിശോധിച്ച് വിദഗ്ധരുടെ സഹായത്തോടെ സാധ്യതാപഠനം നടത്തി ബാങ്കിന്റെ വിവിധ തലത്തിലുള്ള സമിതികള്‍ അംഗീകരിച്ചിട്ടാണ് വായ്പനല്കുന്നത്. മിക്കബാങ്കുകളും സംരംഭകന്റെ പങ്കാളിത്തം 1:1 എന്ന അനുപാതത്തില്‍ നിശ്ചയിച്ചിട്ടാണ് വായ്പ അനുവദിക്കുന്നത്. 20 ലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്കാണ് സര്‍ഫാസി നിയമപ്രകാരം കടം ഈടാക്കല്‍ ട്രൈബ്യുണലുകളുടെ ഉത്തരവ് അനുസരിച്ച് ലേലംചെയ്ത് വില്‍ക്കുന്നത്. ഇങ്ങനെ വ്യവസായങ്ങളുടെ ആസ്തികള്‍ വില്ക്കുമ്പോള് സംരംഭകന്മുടക്കിയ, വായ്പതുകയ്ക്ക് തുല്യമായ മൂലധനനിക്ഷേപം പൂര്‍ണമായും നഷ്ടപ്പെടും. സംരംഭകനും കുടുംബവും കടംകേറി മുടിഞ്ഞു തെരുവിലിറങ്ങുന്നു. 25 ലക്ഷംകോടി രൂപയുടെബാങ്ക് വായ്പ നിക്ഷേപം നിഷ്ക്രിയാസ്തിയായി എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം സംരംഭകരുടെ മറ്റൊരു 25 ലക്ഷംകോടിനഷ്ടപ്പെട്ടു എന്നാണ്. ഇത് ഭാരതത്തില്‍ സംരംഭകത്വത്തെ ദോഷകരമായി ബാധിച്ചു. അതിനാലാണ് കഴിഞ്ഞ 10 വര്ഷമായിചെറുകിട-ഇടത്തരംവ്യവസായങ്ങളുടെ 7% ഉണ്ടായിരുന്ന കയറ്റുമതി പങ്കാളിത്തം 3% ആയി കുറഞ്ഞത്.
കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 15 ലക്ഷം കോടിയുടെ നിഷ്ക്രിയാസ്തികളാണ് ജപ്തിനടപടികള്‍ക്ക് വിധേയമാക്കിയത്. ഇതില്‍ നിന്നും ബാങ്കുകള്‍ക്ക് ലഭിച്ചത്നിഷ്ക്രിയാസ്തിയുടെ 15% മാത്രമാണ്. അതായത് 2.25 ലക്ഷംകോടിമാത്രം. സംരംഭകന് നഷ്ടമായത് 15 ലക്ഷംകോടിയും, രാജ്യത്തിന് നഷ്ടമായത് 12.75 ലക്ഷംകോടിയുമാണ്. ഇതുമൂലം 30 ലക്ഷം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ അടച്ചുപൂട്ടി പൊളിച്ചുവിറ്റു. മൂന്ന്കോടി തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടമായി. രാജ്യത്തിന്റെ ജിഡിപി വളര്ച്ചശരാശരി 7% ആണ്. നിഷ്ക്രിയാസ്തികളായി മാറുന്ന ചെറുകിട-ഇടത്തരം വ്യവസായങ്ങളെ രോഗബാധിതമായി പ്രഖ്യാപിച്ച് പുനരധിവാസപദ്ധതി നടപ്പാക്കിയാല്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 10%ല്‍ അധികമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇതിന് നിയമനിര്‍മ്മാണം ആവശ്യമാണ്. 2002ലെ സര്ഫാസിനിയമവും 2016ലെ പാപ്പരത്തനിയമവും 1985ലെ രോഗബാധിത വ്യവസായങ്ങളെ പുനരധിവസിപ്പിക്കാനുള്ള നിയമം ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യണം. 1985ലെ നിയമപ്രകാരം ഒരുവ്യവസായ സ്ഥാപനത്തെ രോഗബാധിതമായിപ്രഖ്യാപിക്കാന് തുടര്‍ച്ചയായി മൂന്ന് വര്‍ഷം നഷ്ടത്തിലായതിന്റെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കണം. ഈകണക്കുകളും മൂന്ന് വര്‍ഷം തുടര്‍ച്ചയായി നഷ്ടത്തിലായതിന്റെ കാരണങ്ങളും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിദഗ്ധ സമിതിപരിശോധിച്ചാണ് വ്യവസായത്തെ രോഗബാധിതമായി പ്രഖ്യാപിക്കുന്നത്.
പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവാസപദ്ധതി തയാറാക്കി സമര്‍പ്പിക്കുകയും സാങ്കേതിക വിദഗ്ധരടങ്ങുന്ന സമിതികളുടെ ശുപാര്‍ശ പ്രകാരം പുനരധിവാസ പാക്കേജ് അംഗീകരിച്ച് നടപ്പാക്കുകയും ചെയ്യുന്നു. പുനരധിവാസത്തിന് ആവശ്യമുള്ള ധനസഹായം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബാങ്കുകളും നല്കുന്നു. പുതിയ യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിനു പലിശയിളവോടുകൂടിയ മൂലധനവായ്പകളും സബ്സിഡിയും പ്രവര്‍ത്തന മൂലധനവും നൂതനസാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള ഫണ്ടും ഉല്പ്പന്നങ്ങള്വിറ്റഴിക്കുന്നതിനുള്ള ധനസഹായവും മറ്റും കൂടി ചേര്‍ന്നാണ് പുനരധിവാസ പാക്കേജ് തയാറാക്കി നടപ്പാക്കുന്നത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷക്കാലം യൂണിറ്റുകളുടെ പ്രവര്‍ത്തനം ബാങ്ക്പ്രതിനിധികള് ഉള്‍പ്പെട്ട വിദഗ്ധസമിതികള്‍ നിരീക്ഷിക്കുകയുംനിര്ദേശങ്ങള് നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദേശീയതലത്തില്‍ ബിഐഎഫ്ആര്‍ ഇടത്തരം-വന്‍കിടവ്യവസായങ്ങളുടെ പുനരധിവാസത്തിന് മേല്‍നോട്ടം വഹിച്ച് വിജയകരമായി നടപ്പാക്കി. ഇങ്ങനെ 1985 മുതല്‍ 2005 വരെ ധാരാളംചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ നവീകരിക്കാന്‍ കഴിഞ്ഞു.
2002ലെ സര്‍ഫാസി നിയമപ്രകാരം രൂപീകരിക്കപ്പെട്ട കടം ഈടാക്കുന്നതിനുള്ള ട്രൈബ്യുണലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധസമിതികള്‍ റിപ്പോര്‍ട്ട് നല്കി. 20 ലക്ഷത്തിനുമുകളിലുള്ള നിഷ്ക്രിയാസ്തിയായി പ്രഖ്യാപിച്ച വായ്പകള്‍ ഈടാക്കുന്നതിനു വേണ്ടിയാണ് ബാങ്കുകള്‍ കടം തിരിച്ചുപിടിക്കുന്നതിനുള്ള ട്രൈബ്യുണലുകളെ സമീപിക്കുന്നത്. എന്നാല്‍ 2004 മുതലുള്ള കണക്കുകള്‍ പ്രകാരം നിഷ്ക്രിയാസ്തിയുടെ 15% മാത്രമാണ് ഇങ്ങനെ ഈടാക്കാന്‍ കഴിഞ്ഞത്. 2016ലെ പാപ്പരത്ത നിയമപ്രകാരം ദേശീയ കമ്പനികാര്യ ട്രൈബ്യുണലിനെയാണ് വന്കിടകമ്പനികളില്നിന്നും നിഷ്ക്രിയാസ്തികള്‍ ഈടാക്കുന്നതിനായി ബാങ്കുകള്‍ സമീപിക്കുന്നത്. എന്നാല്‍ നിയമം അനുശാസിക്കുന്ന 270 ദിവസത്തിനുള്ളില്‍ വന്‍കിടവ്യവസായങ്ങളെ പുനരധിവസിപ്പിക്കാന്‍ കഴിയില്ല എന്നതുകൊണ്ട് ജപ്തിയും ലേലവുമാണ് ഫലത്തില്‍ നടക്കുന്നത്. ഇതുവഴി സംരംഭങ്ങള്‍ തുടങ്ങിയ യഥാര്‍ത്ഥ ഉടമപുറത്താവുന്നു. പുതിയ മാനേജ്മെന്റിനെ കണ്ടെത്താന്‍ വളരെപ്രയാസമാണ്. അങ്ങനെ പുതുതായികടന്നു വരുന്ന കമ്പനികള്‍ ലേലനടപടികളിലൂടെ തുച്ഛമായവിലയ്ക്ക് ലഭിക്കുന്ന സ്ഥാപനങ്ങള്‍ ലാഭകരമായി നടത്താന്സാധിക്കാതെ പൊളിച്ചു വില്‍ക്കുന്ന അവസ്ഥയുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം പാപ്പരത്തനിയമപ്രകാരം ബാങ്കുകള്‍ക്ക് ലഭിക്കുന്നത് വായ്പയുടെ 30%ല്‍ താഴെ മാത്രമാണ്.
ഭാരതത്തില്‍ പുതുതായി ആരംഭിക്കുന്ന ചെറുകിട-ഇടത്തരംകമ്പനികളെ സ്റ്റാര്‍ട്ടപ്പ് എന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹായിക്കുന്നുണ്ട്. കഴിഞ്ഞ 10 വര്ഷത്തിനുള്ളില്ഭാരതത്തില് നിന്നുള്ള 150 സ്റ്റാര്‍ട്ടപ്പുകള്‍ ആഗോളതലത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിനാല്‍ സംരംഭകത്വം സംരക്ഷിക്കപ്പെടേണ്ട അമൂല്യമായ രാഷ്ട്രസമ്പത്താണ്. അതിനെ നശിപ്പിക്കുന്ന സര്‍ഫാസിനിയമം 2002 അടിയന്തിരമായിഭേദഗതിചെയ്ത് 1985 ലെരോഗബാധിതവ്യവസായങ്ങളെ പുനഃരധിവസിപ്പിക്കാനുള്ള നിയമം നടപ്പിലാക്കണം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: