പ്രകൃതിയോട് ഇണങ്ങിയാണല്ലോ നമ്മുടെ ആരാധന പദ്ധതികളെല്ലാം. എന്നാല്‍ വൃക്ഷപൂജ ആരാധനാക്രമത്തില്‍ പെടുത്തിയ ക്ഷേത്രമാണ് ഐവാല വനദുര്‍ഗാക്ഷേത്രം. വൃക്ഷപൂജ അഥവാ പ്രകൃതിപൂജയുടെ കേന്ദ്രമായിട്ടാണ് ഈ ആരാധനാലയം നിലകൊള്ളുന്നത്. ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ തഴക്കര വില്ലേജിലാണ് ഈ ക്ഷേത്രം. ലോകം പരിസ്ഥിതി ബോധവല്‍ക്കരണം ആരംഭിക്കുന്നതിനും എത്രയോ മുന്‍ പുതന്നെ പ്രകൃതിയെ സംരക്ഷിക്കാനും വൃക്ഷങ്ങളെ ആരാധിക്കാനും ഐവാല വനദുര്ഗക്ഷേത്രം തുടക്കം കുറിച്ചിരുന്നു.
പ്രധാന പ്രതിഷ്ഠ വനദുര്ഗതന്നെ. മൂകാംബികയെപോലെ മൂന്നു ഭാവത്തിലാണ് ഇവിടെ ദേവി കുടികൊള്ളുന്നത്. ഉപദേവതകളായി ഗണപതിയും നാഗദൈവങ്ങളും രക്ഷസ്സും കുടുംബ വല്യച്ഛനുമുണ്ട്. തുലാമാസ ആയില്യം, മേടമകയിരം എന്നിവയാണ് പ്രധാന ആട്ടവിശേഷങ്ങള്‍. തുലാമാസ ആയില്യം നാളില്‍ സര്‍പ്പങ്ങള്‍ക്കായി കാവിലടിയന്തിരം നല്‍കുന്നതിനൊപ്പം മികച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വൃക്ഷമിത്ര
പുരസ്കാരം നല്‍കാറുമുണ്ട്. ഏഴു വര്‍ഷം കൂടുമ്പോള്‍, നാഗ പ്രീതിക്കായിസര്പ്പം തുള്ളല്‍ നടത്തും. കുരുത്തോലാലംകൃതമായ മണിപ്പന്തലിനു നടുവിലായി സര്‍പ്പത്തിന്റെ കളമെഴുതിയാണ് ഇതു നടത്തുന്നത്. പുള്ളുവപ്പാട്ടിന്റെ സംഗീതത്തിനനുസരിച്ച് കമുകിന് പൂക്കുലയുമായി ആടിത്തുടങ്ങുന്ന കുടുംബാംഗങ്ങളില്‍ സര്‍പ്പദൈവങ്ങള്‍ ആവേശിക്കുമെന്നാണ് വിശ്വാസം. ഉറഞ്ഞാടുന്ന ഭക്തര്‍ പൂക്കുല ഉപയോഗിച്ച് കളംമായ്ക്കും. ഈ അനുഷ്ഠാനം സര്‍വൈശ്വര്യങ്ങള്‍ക്കും കാരണമാകും എന്നാണു വിശ്വാസം.
പൗര്‍ണ്ണമി ദിവസം, രണ്ടാം ഞായര്‍ എന്നീ ദിവസങ്ങളിലാണ് നടതുറന്നു പൂജ ചെയ്യുന്നത്. നവരാത്രി, ഓണം, വിഷു, മകരവിളക്ക് തുടങ്ങിയ ദിവസങ്ങളിലും നട തുറക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: