എരുമേലി: എരുമേലി-പമ്പ തീര്‍ത്ഥാടന പാതയില്‍ അട്ടിവളവിന് സമീപം അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്നും മാറ്റാതെ കിടക്കുന്നത് വീണ്ടും ദുരിതമാകുന്നു. കഴിഞ്ഞ 18ന് രാവിലെയാണ് കര്‍ണ്ണാടകത്തില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ബസ് റോഡരികില്‍ തന്നെ നീക്കി വച്ച് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്കും കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്കും അപകടത്തില്‍പ്പെട്ട ബസ് മറയായിത്തീരുകയാണെന്നും നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നു. എരുമേലിയില്‍ കഴിഞ്ഞ ദിവസം നടന്ന തീര്‍ത്ഥാടന അവലോകന യോഗത്തില്‍ ബസ് എടുത്ത് മാറ്റണമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബസ് എടുത്തു മാറ്റിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: