ഏറ്റുമാനൂര്‍: മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് ഏറ്റുമാനൂര്‍ സേവാഭാരതി ആരംഭിച്ച പാലിയേറ്റീവ് കെയറിന്റെ വീടുകള്‍ സന്ദര്‍ശിച്ച് കിടപ്പ് രോഗികളെ പരിചരിക്കുന്ന ഹോം കെയര്‍ പ്രവര്‍ത്തനം തുടങ്ങി. ദേശീയ സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എം.എ. രാജീവ് ഹോം കെയര്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. സേവാഭാരതി ഏറ്റുമാനൂര്‍ പ്രസിഡന്റും കോട്ടയം വെല്‍ഫാസ്റ്റ് ആശുപത്രിയിലെ ഡോക്ടറുമായ വി.വി. സോമന്‍ വീടുകള്‍ സന്ദര്‍ശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പാലിയേറ്റീവ് കെയര്‍ സംഘം ആദ്യ ദിനം ഏഴ് വീടുകള്‍ സന്ദര്‍ശിച്ച് 10 രോഗികളുടെ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ പരിശോധനകള്‍ നടത്തി.പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് നഴ്സുമാരും വാഹനവും ഡ്രൈവറുമുണ്ട്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ ടൗണ്‍ പ്രദേശങ്ങളിള്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സേവാഭാരതി സൗജന്യമായി എത്തിക്കും.
ഇതോടൊപ്പം രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, മെഡിക്കല്‍ കട്ടില്‍, വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, വീല്‍ ചെയര്‍, വാക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സൗജന്യമായി ഉപയോഗിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
സേവാഭാരതി ഏറ്റുമാനൂര്‍ പാലിയേറ്റീവ് കെയര്‍ ഫോണ്‍: 8078091430.
പ്രതികരിക്കാൻ ഇവിടെ എഴുതുക: