ഏറ്റുമാനൂര്‍: സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴിലാക്കാന്‍ ഏറ്റുമാനൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഒരുങ്ങുന്നു. ഒന്നാം ഘട്ട നിര്‍മാണത്തിനായി 15 കോടി രൂപ അനുവദിച്ചു.
ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്റെ പുറകിലെ ഭൂമിയിലാണ് സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്.
സെല്ലാര്‍ ഉള്‍പ്പടെ 7 നിലകളിലായി 50852 ച.അടി വിസ്തീര്‍ണ്ണത്തിലാണ്‌കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്.ഏറ്റുമാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ട്രഷറി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഓഫീസ്, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, ജിഎസ്ടി ഓഫീസ്, ലേബര്‍ കമ്മീഷണര്‍ ഓഫീസ്, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഓഫീസ്, മോട്ടോര്‍ വാഹന വകുപ്പ് – എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഓഫീസ്, നിര്‍ദിഷ്ട ഏറ്റുമാനൂര്‍ താലൂക്ക് ഓഫീസ് എന്നിവ ഉള്‍പ്പടെ നിലവില്‍ 15 സര്‍ക്കാര്‍ ഓഫീസുകളാണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക.
വിശാലമായ പാര്‍ക്കിങ് സംവിധാനവും സജ്ജീകരിക്കും. രണ്ട് ഘട്ടങ്ങളിലായാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: