ഏറ്റുമാനൂര്‍: ലോകത്തിന് മുഴുവന്‍ സമാധാനം നല്കുന്ന സംസ്കാരമാണ് സനാതന ധര്‍മ്മമെന്നും ഇത് നിലനില്‍ക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം.ജി.ശശിഭൂഷണ്‍. കേരള ക്ഷേത്ര സംരക്ഷണ സമിതി ഏറ്റുമാനൂര്‍ എന്‍എസ്എസ് ഹാളില്‍ നടത്തുന്ന സംസ്ഥാന പഠനശിബിരത്തിന്റെ രണ്ടാം ദിവസം നടന്ന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ ധര്‍മ്മം വിശാലമാണ്. ഇടുങ്ങിയ ചിന്താഗതിയല്ല. ലോകം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഈശ്വരീയ ശക്തിയെ ക്ഷേത്രത്തില്‍ സന്നിവേശിപ്പിച്ച് പല ഭാവത്തില്‍ ആരാധിക്കുകയാണ് ചെയ്യുന്നതെന്ന് ശശിഭൂഷന്‍ പറഞ്ഞു.ഡോ. പി.വി. വിശ്വനാഥന് നമ്പൂതിരി, സതീശന് ഭട്ടതിരി, എ.ഗോപാലകൃഷ്ണന്, വി.കെ. ചന്ദ്രന്, കാ.ഭാ. സുരേന്ദ്രന് എന്നിവരും ക്ലാസ്സെടുത്തു. ഇന്ന് ഡോ. എം.വി. നടേശന്, എസ്. സേതു മാധവന്, കെ.എസ്. നാരായണന് വാമനന്, വി.കെ. വിശ്വനാഥന് എന്നിവര്‍ ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: