ബോണ്‍ ടെറെ: മുന്‍ കാമുകിയെയും മൂന്ന് പിഞ്ചുകുട്ടികളെയും കൊലപ്പെടുത്തിയതിന് കുറ്റക്കാരനായ മിസൗറിയില്‍ നിന്നുള്ള 58 കാരനായ റഹീം ടെയ്ലറെ മാരകമായ വിഷമിശ്രിതം കുത്തിവെച്ചു വധിച്ചു. കൊലപാതകം നടക്കുമ്പോള്‍ താന്‍ മറ്റൊരു സംസ്ഥാനത്തിലായിരുന്നുവെന്ന് അവകാശവാദം കോടതി അംഗീകരിച്ചില്ല . മൂന്ന് ഡസനോളം പൗരാവകാശ സംഘടനകളും മതഗ്രൂപ്പുകളും വധശിക്ഷ നടപ്പിലാക്കരുതെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.
മുസ്ലിംകള് മരിക്കുന്നില്ല, നമ്മുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഹൃദയങ്ങളില്‍ ശാശ്വതമായി ജീവിക്കുന്നു.’വധശിക്ഷക്കു വിധേയനായ കുറ്റവാളിയുടെ അവസാന വാചകങ്ങള്‍ ഇതായിരുന്നു. ‘മരണം നിങ്ങളുടെ ശത്രുവല്ല, നിങ്ങളുടെ വിധിയാണ്. അത് കണ്ടുമുട്ടാന്‍ കാത്തിരിക്കുക. സമാധാനം!’ എന്നും അവസാന പ്രസ്താവനയില്‍ റഹിം എഴുതി.
ലിയോനാര്‍ഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന റഹിം ടെയ്ലര്, കാമുകി ആഞ്ചല റോവിനേയും അവരുടെ മകളായ അലക്സസ് കോണ്‍ലി(10) അക്രെയ കോണ്‍ലി(7) ടൈറീസ് കോണ്‍ലി(5) എന്നിവരെയാണ് കൊന്നത്. ജെന്നിംഗ്സിലെ സെന്റ് ലൂയിസ് നഗരപ്രാന്തത്തിലുള്ള ഒരു വീട്ടിലാണ് ടെയ്ലറും ഏഞ്ചല റോയും കുട്ടികളോടൊപ്പം താമസിച്ചിരുന്നത്
2004 ഡിസംബര്‍ 3ന്, ബന്ധുക്കള്‍ പരാതിപെതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പോലീസണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലുപേര്‍ക്കും വെടിയേറ്റിരുന്നു.
ഡിസംബറില്‍ താന്‍ കാലിഫോണ്ണിയില് ആയിരുന്നു എന്നതിന്റെ തെളിവുകളാണ് നിരപരാധി എന്ന് തെളിയിക്കാന്‍ റഹിം ഹാജരാക്കിയിരുന്നത്. എന്നാല്‍ നവംബര്‍ 22ന് രാത്രിയിലേ നവംബര്‍ 23ന് രാവലെയോ ആണ് റോവും കുട്ടികളും കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. റോവ് ശരാശരി ഓരോ ദിവസവും 70 ഔട്ട്ഗോയിംഗ് കോളുകളോ ടെക്സ്റ്റുകളോ ചെയ്തിരുന്നു. നവംബര്‍ 23 മുതല്‍ ഒന്നും ഉണ്ടാക്കിയില്ല. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് രണ്ടോ മൂന്നോ ആഴ്ച മുമ്പ് കൊലപാതകം നടന്നിരിക്കാമെന്ന് മെഡിക്കല്‍ എക്സാമിനര്‍ കോടതിയെ ബോധിപ്പിച്ചു. 2004 നവംബര്‍ 26നാണ് റഹിം ടെയ്ലര് കാലിഫോര്‍ണിയയിലേക്ക് വിമാനം കയറിയത്..
റോവിന്റെ രക്തത്തില്‍ നിന്നുള്ള ഡിഎന്‍എയും റഹിമിനെ അറസ്റ്റു ചെയ്തപ്പോള്‍ കണ്ണടയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയിലേയും ഡിഎന്‍എയും ഒന്നാണെന്നും തെളിഞ്ഞു., റഹിമിനെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയ ബന്ധു തോക്ക് അഴുക്കുചാലിലേക്ക് വലിച്ചെറിയുന്നത് കണ്ടുവെന്ന് മൊഴിയും നല്കി.റഹിം ടെയ്ലര് കുറ്റം സമ്മതിച്ചതായി സഹോദരനും പോലീസിനോട് പറഞ്ഞു, അക്രമാസക്തമായ തര്‍ക്കത്തിനിടെ ടെയ്ലര് റോവിനെ വെടിവച്ചു, തുടര്‍ന്ന് സാക്ഷികളായതിനാല്‍ കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: