കൊല്ലം: സംസ്ഥാനത്ത് ക്രമസമാധാനം തികഞ്ഞ പരാജയം. കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നു. കേരള പോലീസിന്റെ കണക്കു പ്രകാരം 2022 ജൂണ്‍ എത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ആകെ കുറ്റകൃത്യത്തിന്റെ 80 ശതമാനം പിന്നിട്ടു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഈ വര്‍ഷം.
2021ല്‍ ആകെ കുറ്റകൃത്യങ്ങള്‍ 1,45,495 ആയിരുന്നു. 2022 ജൂണ്‍ വരെ 1,16,299 കുറ്റകൃത്യങ്ങള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 2018, 2019, 2020ല്‍ ആകെ കേസുകള്‍ യഥാക്രമം 1,86,958, 1,75,810, 1,49,099 ആയിരുന്നു. ഇരുപത് വിഭാഗങ്ങളിലായാണ് പോലീസ് കേസുകള്‍ രേഖപ്പെടുത്തിയത്. 2022 ജൂണ്‍ വരെ 1183 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
2022ലെ കേസ് വിവരങ്ങള്‍, 2021ലെ കണക്ക് ബ്രാക്കറ്റില്‍: കൊലപാതകം-170 (337), കൊലപാതക ശ്രമം-355 (606), കുറ്റകരമല്ലാത്ത നരഹത്യ-41 (55), ബലാത്സംഗം-1183 (2318), തട്ടിക്കൊണ്ടുപോകല്‍-202 (358), തട്ടിപ്പ്-31 (63), മോഷണം-393 (793), ഭവനഭേദനം-1084 (1982), പിടിച്ചുപറി-1874 (3086), ക്രമസമാധാന ലംഘനം-1310 (2142), ക്രിമിനല്‍ വിശ്വാസ വഞ്ചന-73 (177), വഞ്ചന-3179 (4842), കള്ളപ്പണം-13 (25), തീകൊളുത്തല്‍-133 (245), ഉപദ്രവിക്കല്‍-8279 (14,004), സ്ത്രീധന പീഡന മരണം-5 (10), മാനഭംഗപ്പെടുത്തല്‍-2630 (4269), ലൈംഗിക അതിക്രമം-302 (498), ഭര്‍ത്താവില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ ഉള്ള ഉപദ്രവം-2681 (5016), മറ്റു കുറ്റകൃത്യങ്ങള്‍-92,361 (1,04,669).
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും 2022ല്‍ വര്‍ധിച്ചു. ആദ്യ ആറു മാസം 9524 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2021ല്‍ ആകെ കേസുകള്‍ 16,418 ആയിരുന്നു. ഇത് 2016ല്‍ (15,114), 2017 (14,263), 2018 (13,643), 2019 (14,293), 2020 (12,659) ആയിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം 2021ല്‍, 337. ഈ വര്‍ഷം ആദ്യ ആറു മാസം 170 കൊലപാതകങ്ങള്‍. കഴിഞ്ഞ അഞ്ചര വര്‍ഷം കേരളത്തില്‍ 1733 കൊലപാതകങ്ങളുമുണ്ടായി.
ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകളിലും കേരളത്തില്‍ വലിയ വര്‍ധന. 2022 ഏപ്രില്‍ വരെ 8124 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2021 ആകെ 5586 കേസുകളായിരുന്നു ആകെ ഉണ്ടായിരുന്നത്. മെയ്, ജൂണിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ ആറു മാസം തന്നെ കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: