നിരക്ക് വര്‍ധന വഴി 1000 കോടി രൂപ ഉപയോക്താകളില്‍ നിന്ന് കണ്ടെത്തുന്നു എന്നതാണ് വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ചതിന്റെ രത്നചുരുക്കം. ഈ അമിത നിരക്ക് വര്‍ധനയെന്ന അപകടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അടക്കം പലരും മുന്‍പ് സൂചിപ്പിച്ചതുമാണ്.
കെ-ഫോണില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടതിന്റെ മുഖ്യകാരണവും ഇതൊക്കെയാണ്. കെ-ഫോണ്‍ എന്ന തട്ടിപ്പ് പദ്ധതി ഇല്ലങ്കില്‍ കുറഞ്ഞപക്ഷം നിരക്ക് വര്‍ധനവിന്റെ ആഘാതം നാലിലൊന്നായി കുറയ്ക്കാന്‍ കഴിയുമായിരുന്നു.
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നാഡീ ഞരമ്പുകളാണ് വിതരണ ശൃംഖലയിലെ ടവറുകളും പോസ്റ്റുകളും. ഈ ടവറുകളും പോസ്റ്റുകളും എം. ശിവശങ്കറിന്റെ സ്വപ്ന കമ്പനിയായ കെ-ഫോണിന്റെ ഓട്ടക്കൈകളില്‍ എത്തിക്കുന്നതോടു കൂടി വിവിധ തരത്തിലുള്ള നഷ്ടങ്ങളാണ് നേരിട്ടും അല്ലാതെയും കെഎസ്ഇബിക്ക് ഉണ്ടായിരിക്കുന്നത്.
100 മുതല്‍ 120 രൂപ വരെ ഒരു പോസ്റ്റിന് വാടകയിനത്തില്‍ കെഎസ്ഇബിക്ക് ലഭ്യമായി കൊണ്ടിരുന്നു. മാത്രമല്ല ഈ വാടകയ്ക്ക് വാര്‍ഷിക വര്‍ധന വേറയും. ഈ വലിയ സംഖ്യ കെ-ഫോണിലേക്ക് മാറിയതോടെ കെഎസ്ഇബിക്ക് വന്‍ തിരിച്ചടിയായി. ഒപ്ടിക്കല്‍ ഫൈബര്‍ അടക്കമുള്ള കേബിളുകള്‍, കേബിള്‍ ടിവി സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് വൈദ്യുത തൂണുകള്‍ അനുവദിക്കുക വഴി സാമ്പത്തിക വര്‍ഷം കെഎസ്ഇബിക്ക് മുന്‍പ് കിട്ടിക്കൊണ്ടിരുന്നത് 100 കോടിയില്‍പ്പരം രൂപയായിരുന്നു. ഇപ്പോള്‍ ഈ പണം മുഴുവന്‍ ലഭിക്കുന്നത് കെ-ഫോണിനാണ്. മാത്രമല്ല കെഎസ്ഇബി മൂലധനം മുടക്കി ആസ്തിയാക്കി വച്ചിരിക്കുന്ന വിതരണ സംവിധാനത്തിലെ ടവറുകളുടേയും തൂണുകളുടെയും ഉടമസ്ഥാവകാശം നയാപൈസയില്ലാതെയാണ് നഷ്ടപ്പെടുത്തിയത്. സംസ്ഥാനത്തെ പാടത്തും പുഴയിലും കാട്ടിലും മലയിലും റോഡുകളിലും നഗരങ്ങളിലും പല നിരോധിത മേഖലകളിലും സ്ഥാപിച്ചിരിക്കുന്ന ടവറുകളും പോസ്റ്റുകളും ഉള്‍പ്പെടെ വിലമതിക്കാനാവാത്ത ആസ്തികള്‍ നിര്‍മ്മിക്കുവാന്‍ ബോര്‍ഡ് കടം എടുത്ത പണത്തിന്റെ പലിശഭാരവും മനുഷ്യ വിഭവച്ചെലവും വെറുതെയായി. ഈ സ്വത്തുകള്‍ കൈമാറ്റം ചെയ്യുക വഴി കെഎസ്ഇബിക്ക് യാതൊരുവിധ സാമ്പത്തിക ലാഭവും ഉണ്ടായിട്ടില്ല. കൈമാറ്റം ചെയ്യപ്പെട്ട ആസ്തികള്‍ പരിപാലനം ചെയ്യുന്നത് കെഎസ്ഇബി തന്നെയാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
വിചിത്രമായ കാര്യം കെ-ഫോണ്‍ ലൈനുകള്‍ സ്ഥാപിച്ചുകഴിഞ്ഞ സ്ഥലങ്ങളില്‍ കെഎസ്ഇബിക്ക് പരിപാലന ചെലവ് ക്രമാതീതമായി വര്‍ധിച്ചുവെന്നതാണ്. ഒരു വാഹനം ഇടിച്ച് വൈദ്യുത തൂണ് പൊട്ടിയാല്‍ അല്ലങ്കില്‍ ഏതെങ്കിലും സാഹചര്യത്തില്‍ മരം വീണ് ലൈന്‍ കമ്പികള്ക്കോ തൂണുകള്‍ക്കോ അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ സാധാരണ കുറഞ്ഞ ശക്തിയുളള അലുമിനിയം കമ്പികള്‍ പൊട്ടിപ്പോവുകയും അതുമായി ബന്ധപ്പെട്ട ഒന്നോ രണ്ടോ പോസ്റ്റുകള്‍ക്ക് തകരാര്‍ ഉണ്ടാവുകയും ചെയ്യാം. എന്നാല്‍ കെ-ഫോണിന്റെ ലോഹ കവചിത ഒപ്ടിക്കല്‍ ഫൈബറുകളും അതിന്റെ കാഠിന്യമുള്ള സ്റ്റേ കേബിളുകളും വേഗത്തില്‍ പൊട്ടി പോവുകയില്ല. അതിന്റെ ഭാഗമായി സാധാരണ അപകടത്തില്‍തന്നെ നിരവധി പോസ്റ്റുകളും കുറേയധികം ലൈന്‍ കമ്പികളും ഉപയോഗശൂന്യമാകും. ഇവയുടെ പുനഃസ്ഥാപനത്തിന്റെ ഉത്തരവാദിത്തം കെഎസ്ഇബിക്ക് മാത്രമാണ്. ഇത്തരത്തില്‍ കെഎസ്ഇബിയുടെ ചെലവുകള്‍ വര്‍ധിക്കുകയും ആസ്തികള്‍ നഷ്ടപ്പെടുകയും ഊര്ജ്ജവില്പ്പനേതര വരുമാന മാര്‍ഗങ്ങള്‍ അടയുകയും ചെയ്യുമ്പോള്‍ വൈദ്യുതചാര്‍ജ് വര്‍ധിക്കാതെ ബോര്‍ഡിന് മുന്നോട്ടു പോകാന്‍ സാധ്യമല്ല.
ചില സങ്കേതങ്ങളിലെ വന്‍ അഴിമതിയും കെടുകാര്യസ്ഥതയും ചാര്‍ജ് വര്‍ധനക്ക് മറ്റൊരു കാരണമാണ്. ഊര്‍ജ്ജ മേഖലയിലെ വിതരണശൃംഖലകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന വിവിധ ഗ്രാന്‍ഡ് ഉള്‍പ്പെടെയുള്ള സഹായങ്ങളും സാങ്കേതിക സങ്കേതങ്ങളും കെഎസ്ഇബിക്ക് മുന്‍കാലത്ത് കിട്ടിക്കൊണ്ടിരുന്നത് കെ-ഫോണ്‍ വന്നതോടുകൂടി നഷ്ടപ്പെട്ടു. അതായത് മറ്റു വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിതരണ ശൃംഖലകള്‍ക്ക് കേന്ദ്ര അനുകൂല്യങ്ങള്‍ ലഭിക്കില്ല എന്ന വ്യവസ്ഥ ഉണ്ട്. അതിനാല്‍ കെ-ഫോണിന് തൂണുകള്‍ വിട്ടു നല്കിയാല് കെഎസ്ഇബിയുടെ പല കേന്ദ്ര സഹായങ്ങളും നഷ്ടമാകുമെന്ന് റഗുലേറ്ററി കമ്മീഷന് തന്നെ മുന്‍പ് ചൂണ്ടിക്കാണിച്ചതാണ്.
അത്തരത്തില്‍ കേന്ദ്ര സഹായങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ഭാവിയില്‍ നിരക്കുവര്‍ധനയുടെ കാരണമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ജീംലൃ ട്യേെലാ ഉല്ലഹീുാലി േഎൗിറ (ജടഉഎ)പദ്ധതി വഴി ഞലഹശമയഹല രീാാൗിശരമശേീി പദ്ധതിക്ക് ലഭിക്കേണ്ട പദ്ധതി വിഹിതവും ഗ്രാന്റും നഷ്ടപ്പെടുത്തിയതില്‍ ഉള്‍പ്പെടുന്നു.
15 എംപിബിഎസ് സ്പീഡ് ലഭ്യമാക്കുമെന്ന് കൊട്ടിഘോഷിച്ച് കെ-ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ 150 എംപിബിഎസ് സ്പീഡ് ഉള്ള വിവിധ നെറ്റ്വര്ക്കുകള് സംസ്ഥാനത്ത് കാര്യക്ഷമായി ഇപ്പോള്‍ തന്നെ ഉണ്ട്. മാത്രമല്ല രാജ്യം 5 ജിയിലേക്ക് സുതാര്യമായി പോകുമ്പോള്‍ നാം ഇപ്പോഴും 15 എംപിബിഎസ്ന് വേണ്ടി കാത്തിരിക്കുന്നു.
സൗജന്യ ഇന്റര്‍നെറ്റ് വിപ്ലവം എന്ന പരസ്യവാചകത്തില്‍ നമ്മുടെ കൈയില്‍ നിന്നും 20 ശതമാനം വരെ വൈദ്യുത ചാര്‍ജ് അധികമായി വാങ്ങുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നേരിട്ടുള്ള ഇന്റര്‍നെറ്റ് സേവനദാതാവല്ലാത്ത കെ-ഫോണിന് പരിമിതവേഗതയുള്ള നെറ്റെങ്കിലും തരുവാന്‍ കഴിയുന്ന കാര്യം സംശയമാണ്. അതായത് പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ വേണ്ട ചെലവും വൈദ്യുത ചാര്‍ജ്ജില്‍ നിന്നും കണ്ടെത്തേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം.
ഭാവിയില്‍ കെ-ഫോണ്‍ ഉണ്ടാക്കുന്ന നഷ്ടം നികത്തേണ്ട ബാധ്യത കെഎസ്ഇബിക്കുണ്ട്. കൂടാതെ കെ ഫോണിലേക്ക് ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ വിട്ട വകയിലെ ശമ്പളച്ചെലവ് കെഎസ്ഇബിയുടെ ശമ്പളച്ചെലവില്‍ പെടുത്തുന്നു. കെ-ഫോണിന്റെ പേരില്‍ നാളിതു വരെ ചെലവാക്കിയ തുകയുടെ പലിശയും മറ്റു ചെലവുകളും ഇപ്പോള്‍ തന്നെ ബാധ്യതയാണ്.
പുതിയ ചാര്‍ജ് വര്‍ധനയിലെ യഥാര്‍ത്ഥ ഗുണഭോക്താവ് അണിയറയ്ക്ക് പിന്നിലാണ്. ഊര്‍ജ്ജമേഖലയിലെ വിതരണ രംഗത്ത് സാന്നിധ്യമാകാന്‍ തയ്യാറെടുക്കുന്നത് കേരളത്തിലെ പ്രമുഖ കമ്പനിയാണ്. അതായത് സമീപ ഭാവിയില്‍ കേരളത്തിലെ ഊര്‍ജ വിതരണ കുത്തക കെഎസ്ഇബിക്ക് നഷ്ടപെടും. കേരളത്തിലെ ചില സഹകരണ ഭീമന്മാരോടാവും ഈ മേഖലയില്‍ കെഎസ്ഇബിക്ക് മത്സരിക്കാന്‍. പുതുതായി ഈ രംഗത്തേക്ക് വരുന്നവര്‍ക്ക് അമിത ലാഭം ലഭ്യമാകുന്ന സുരക്ഷിതമായ ഒരു ബേസിക്ക് യൂണിറ്റ് കോസ്റ്റ് ഉണ്ടാക്കേണ്ടതായിട്ടുണ്ട്. അതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കല്‍ കൂടിയാണ് ഈ വര്‍ധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: