കിഴക്ക്
വെള്ളകീറിയപ്പോള്‍
ബലിക്കല്ലിലേക്ക്
നടത്തപ്പെട്ടതാണാമൃഗം.
ഇന്നലെ ചവച്ച
ഇലയും പുല്ലും
അയവെട്ടിത്തീര്‍ന്നില്ലതിന്റെ
അകവായില്‍.
നേരമിരുട്ടുംവരെ
കണ്ട പച്ചപ്പിപ്പോഴുമതിന്റെ
കണ്ണില്‍ത്തങ്ങിനില്‍പ്പുണ്ടാം.
നേരം വെളുത്താല്‍,
പിന്നേം പച്ചപ്പുതിന്നാം
പച്ചമണ്ണുമണക്കാം
പള്ളനിറയെ കാടികുടിക്കാം
പള്ളയില്‍ നാമ്പിട്ട കുഞ്ഞിനെ
നാളെയൊരുനാള്‍ പെറാം
പാല്‍ ചുരത്താം
മുലയൂട്ടാം
നക്കിത്തുവര്‍ത്താം…
ശ്വാസം മുട്ടുമ്പൊഴും
കണ്ണുതുറിക്കുമ്പൊഴും
കഴുത്തില്‍
വെട്ടുവാള്‍ വീഴുമ്പൊഴും
പ്രതീക്ഷകളൊന്നും
മങ്ങിയിട്ടുണ്ടാവില്ല.
എന്നിട്ടുമാളുകളാര്‍ക്കുന്നു
ബലി.. ബലി… ബലി….
പ്രതികരിക്കാൻ ഇവിടെ എഴുതുക: