റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സംസ്ഥാനങ്ങള്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്. അന്തംകമ്മികളും സുഡാപ്പികളും നിഷ്കുമാരും മാത്രമല്ല ദേശീയ നേതാക്കളും മുന്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും മാധ്യമ പ്രവര്‍ത്തകരും വരെ അപഹാസ സാഹിത്യവുമായി അരങ്ങു തകര്‍ക്കുന്നുണ്ട്. സി രവിചന്ദ്രനേപ്പോലെയുള്ള യുക്തിവാദികള്‍ യുക്തിയില്ലാതെ കയ്യില്‍ കിട്ടിയ വ്യാജ ചിത്രം ഉപയോഗിച്ച് വിമര്‍ശിച്ചു. പരേഡ് കണ്ടപ്പോള്‍ ഏതോ അമ്പലത്തിലെ ഉത്സവ ഘോഷയാത്ര പോലെ തോന്നിച്ചു എന്നാണ് പ്രധാന രോദനം. അതിന്റെ ന്യായാന്യായങ്ങളിലേക്ക് വരുന്നതിന് മുന്‍പ് ഈ വിമര്‍ശനങ്ങളുടെ നിജസ്ഥിതി ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കപ്പെടുന്ന നിശ്ചലദൃശ്യങ്ങള്‍ രഹസ്യമായി തയ്യാറാക്കുന്നതോ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ളതോ അല്ല. ഇത് കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്ക്ക് അറിയില്ലെങ്കിലും അരനൂറ്റാണ്ടോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിവുള്ളതാണ്. മോദിയെ എതിര്‍ക്കാന്‍ വേണ്ടി രാജ്യത്തെ തന്നെ അപമാനിക്കുക എന്നത് ഇപ്പോഴത്തെ രീതി ആയതിനാലാവും കോണ്‍ഗ്രസ് നേതാക്കളും വ്യാജപാത പിന്തുടരുന്നത്. ഏതൊക്കെ സംസ്ഥാനങ്ങള്‍ എന്തൊക്കെ സംഭവങ്ങളാണ് ദൃശ്യവത്കരിക്കുക എന്നറിയാന്‍ വലിയ ഭഗീരഥ പ്രയത്നമൊന്നും വേണ്ട. വെറുതേ ഇന്റര്‍നെറ്റില്‍ ഒന്നു പരതിയാല്‍ മതി. അത് ചെയ്യാതെ എവിടുന്നൊക്കെയോ കിട്ടിയ പടങ്ങള്‍ വെട്ടിയൊട്ടിച്ച് പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം വ്യക്തമാണല്ലോ?
ഇത്തവണ വിവിധ സംസ്ഥാനങ്ങള്‍ അവതരിപ്പിച്ച ദൃശ്യങ്ങള്‍ ഇവയാണ്.
……………………………….
മേഘാലയ- സ്ത്രീകളും സഹകരണ മേഖലയും
ഹരിയാന- രാജ്യത്തിനു വേണ്ടി അന്താരാഷ്ട്ര കായിക മെഡലുകള്‍ നേടിയ ഹരിയാനയുടെ ഗരിമ.
അരുണാചല്‍ പ്രദേശ് -ബ്രിട്ടീഷുകാരോട് പോരാടിയ തദ്ദേശീയ ജനതയുടെ വീരചരിതം.
ഉത്തരാഖണ്ഡ് -സംസ്ഥാനത്ത് നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍.
ഉത്തര്‍പ്രദേശ്- കാശി വിശ്വനാഥ ക്ഷേത്രവും ‘ഒരു ജില്ല ഒരു ഉത്പന്നം’ പദ്ധതിയും.
ഗുജറാത്ത് -പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള വിപ്ലവകാരികള്‍
ഗോവ- ഗോവയുടെ ഗതകാല പ്രൗഡിയും ചരിത്രവും
കര്‍ണ്ണാടക- പരമ്പരാഗത കരകൗശല വസ്തുക്കള്‍
ഛത്തീസ് ഗഡ്- പശു സമ്പത്ത്
പഞ്ചാബ് -സ്വാതന്ത്ര്യ സമരത്തില്‍ പഞ്ചാബിന്റെ പങ്ക്.
മഹാരാഷ്ട്ര -സംസ്ഥാനത്തിന്റെ ജൈവവൈവിധ്യം
ജമ്മുകശ്മീര്‍- മാറുന്ന കശ്മീര്‍.
ഈ 12 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കാണ് ഇത്തവണ അനുമതി കിട്ടിയത്. ഇവര്‍ പ്രദര്‍ശിപ്പിച്ച ഏത് ദൃശ്യത്തിലാണ് വിമര്‍ശകര്‍ വര്‍ഗ്ഗീയത കണ്ടതെന്ന് മനസിലാവുന്നില്ല. അതായത് ഇക്കണ്ട വിമര്‍ശകര്‍ മുഴുവന്‍ പങ്കു വെച്ചത് ഏതോ ഒരു കേന്ദ്രത്തില്‍ നിര്‍മ്മിക്കപ്പെട്ട വ്യാജ ചിത്രമാണെന്ന് മനസിലാകും.
കേരളത്തിന് അനുമതി കിട്ടാത്തതിന് കാരണം അതിന്റെ സാങ്കേതിക മേന്മക്കുറവ് ആണെന്ന് വെളിപ്പെട്ടതിനാല്‍ അതേക്കുറിച്ച് വിശദീകരിക്കുന്നില്ല. കള്ളപ്രചാരകര്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ദൃശ്യങ്ങള്‍ മുഴുവന്‍ ഹൈന്ദവമാണെങ്കില്‍ ഒന്നാമത് അനുമതി കിട്ടേണ്ടത് കേരളത്തിനായിരുന്നു. കാരണം അതില്‍ ജഡായുപ്പാറ, കോദണ്ഡ സ്വാമി ക്ഷേത്രം, ഗുരുദേവന് ഒക്കെയുണ്ടായിരുന്നു. നിങ്ങളുടെ വാക്ക് കടമെടുത്താല്‍ ലക്ഷണമൊത്ത വര്‍ഗ്ഗീയ പ്ലോട്ടായിരുന്നു കേരളത്തിന്റേത് എന്ന് വ്യക്തം.അതിനാല്‍ തന്നെ വിമര്ശത്തില് കഴമ്പില്ലെന്ന് മനസിലാകും. ഇനിയും സംശയമുള്ളവര്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങള്‍ കൂടി കാണണം.
മോദിയെ എതിര്‍ക്കാന്‍ എന്തും പറയുക ആരെയും തള്ളിപ്പറയുക എന്നതിനപ്പുറം ഇവര്‍ക്ക് മറ്റ് രാഷ്ട്രീയമില്ല എന്ന് സമൂഹം മനസിലാക്കണം. സ്വന്തം അച്ഛനെ മോദി ബഹുമാനിച്ചാല്‍ ആ ഒറ്റക്കാരണത്താല്‍ അച്ഛനെ പോലും തള്ളിപ്പറയാന്‍ ഇവര്‍ മടി കാണിക്കില്ല എന്നതാണ് സമകാലിക യാഥാര്‍ത്ഥ്യം. പ്ലോട്ടുകളില്‍ ഋഷിമാരും കാവി നിറവും ഒക്കെ കടന്നു വരുന്നതാണ് ഇവരുടെ മറ്റൊരു പ്രശ്നം. ഈ രാഷ്ട്രത്തിന്റെ ആത്മാവ്, സംസ്കാരം ഒക്കെ ഹിന്ദുത്വമായത് കൊണ്ട് തത്കാലം അതിന് പരിഹാരം ഉണ്ടാകില്ലെന്ന് ഖേദത്തോടെ പറയട്ടേ. അതുകൊണ്ട് രോദനം തുടരുക. കഴിയാവുന്ന തരത്തിലെല്ലാം കള്ളം പ്രചരിപ്പിക്കുക. നിങ്ങളെക്കൊണ്ട് അതൊക്കെയേ സാധിക്കൂ എന്ന് ഈ നാടിന് മനസിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: