ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാന് ഭരണം താലിബാന് ഏറ്റെടുത്തതോടെ അവിടെ നിന്നും പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തി തുറക്കണമെന്ന് നോബല്‍ സമ്മാന ജേതാവും വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും താലിബാന് അക്രമണത്തിന് ഇരയുമായ മലാല യൂസഫ്സായ്. സാധാരണക്കാരായവര്‍ കാബൂളിലെ ഹമിദ് കര്‍സായ് ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തിലേക്കു കൂട്ടമായി ഓടിയെത്തുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണെന്ന് ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ മലാല പറഞ്ഞു.
നാം ഇന്ന് ജീവിക്കുന്നതു പുരോഗതിയിലേക്ക് അനുനിമിഷം കുതിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്. സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരും തുല്യത അനുഭവിക്കുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന കാലഘട്ടത്തിലേക്ക് പോകുവാന്‍ ഒരു രാജ്യത്തേയോ, ഭരണാധികാരികളേയോ അനുവദിക്കരുത്, 24 വയസ്സുമാത്രം പ്രായമുള്ള മലാല അഭിപ്രായപ്പെട്ടു.
1992 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന താലിബാന് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പുരുഷന്മാരുടെ നിയന്ത്രണത്തിലാക്കുകയും, കുട്ടികളെ സ്ക്കൂളില്‍ പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നതായും മലാല ചൂണ്ടികാട്ടി. 2001 ല്‍ യു.എസ്. അധിനിവേശത്തോടെയാണ് അതിനൊരു പരിഹാരമായത്. ഇനിയും അതു ആവര്‍ത്തിക്കപ്പെടരുതു മലാല മുന്നറിയിപ്പു നല്കി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ മലാലയെ 2021-ല്‍ തലക്കു വെടിവെച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി യു.എസിന്റെ നേതൃത്വത്തില്‍ ടെറൊറിസ്റ്റ് ഗ്രൂപ്പുകള്‍ക്കെതിരെ നടത്തിയിരുന്ന പോരാട്ടം അവസാനിപ്പിച്ചു സൈന്യത്തെ പിന്‍വലിച്ചതോടെ ഭീകര സംഘടനയായ താലിബാന് അധികാരം പിടിച്ചെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: