ന്യൂയോര്‍ക്ക് : അമേരിക്കന്‍-ഇന്ത്യന്‍ ഫൗണ്ടേഷനും മെറ്റ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 30,000 സിങ്കിള്‍ യൂസ് വെന്റിലേറ്റേഴ്സും, പതിമൂവായിരത്തിലധികം മോണിറ്റേഴ്സും ഇന്ത്യയിലേക്ക് അയച്ചു. കൊവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായകരമായി, ഇന്ത്യയുടെ സഹായാഭ്യര്‍ത്ഥന മാനിച്ച് സിറോക്സ് സംഭാവന ചെയ്ത ഉപകരണങ്ങളാണിത്.
ഇലക്ട്രിസിറ്റിയും, ബാറ്ററിയും കൂടാതെ മുപ്പതുദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വെന്റിലേറ്റേഴ്സ് ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ അയച്ചിരിക്കുന്ന ഈ ഉപകരണങ്ങള്‍ കര്‍ണ്ണാടക, രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലേക്കാണെന്ന് ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു.
അമേരിക്കന്‍-ഇന്ത്യ ഫൗണ്ടേഷന് നല്ല സഹകരണമാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്. പ്രത്യേകിച്ച് ഇന്ത്യന്‍-അമേരിക്കന്‍ വംശജരില്‍ നിന്നും 25 മില്യണ്‍ ഡോളര്‍ കോവിഡ് റിലീഫ് ഫണ്ടായി സമാഹരിക്കണമെന്നാണ് ലക്ഷ്യം. നിഷാന്റ് പാന്‍ഡെ അമേരിക്കന്‍ ഏഷ്യന്‍ ഫൗണ്ടേഷന് സി.ഇ.ഒ. പറഞ്ഞു. ഇതിനകം തന്നെ 5,500 ഓക്സിന് കോണ്സട്രേയ്റ്റസ്, 2400 ഹോസ്പിറ്റല്‍ ബഡ്ഡുകള്‍ എന്നിവ ഇന്ത്യയിലെ 25 സിറ്റികളിലേക്ക് അയച്ചുകഴിഞ്ഞതായും നിഷാന്റ് പറഞ്ഞു.
ഈ നൂറ്റാണ്ടില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നേരിടേണ്ടിവന്ന കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും, രോഗബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന് പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ മാത്യു ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: