ഡാളസ് : ഇന്ത്യയില്‍ കൊവിഡ് മഹാമാരിയാല്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനു ഡാളസ് കൗണ്ടി മേയര്‍ എറിക്ക് ജോണ്സണ് ഒരു മില്യന്‍ ഡോളറിന്റെ പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് ഇന്ത്യയിലേക്ക് അയക്കും. ഇന്ത്യയിലെ ജയ്പൂര്‍ മേഖലയിലേക്കാണ് പിപിഇ കിറ്റ് അയയ്ക്കുന്നതെന്നും തന്റെ ഓഫീസും നോണ്‍ പ്രോഫിറ്റ് ഡാലസ് ഫൗണ്ടേഷനും സഹകരിച്ചാണ് ഇത്രയും സംഖ്യ സമാഹരിക്കുന്നതെന്നും മേയര്‍ പറഞ്ഞു. കൂടുതല്‍ സംഭാവനകള്‍ ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ അയയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ട് ജയ്പൂര്‍ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സിറ്റിയില്‍ പത്താം സ്ഥാനത്താണ് ജയ്പൂരെന്നും, ഇങ്ങനെയൊരു ധാരണ രണ്ടു സിറ്റികളും തമ്മില്‍ ഉണ്ടാക്കുന്നതിന് ജയ്പൂരില്‍ നിന്നുള്ള അരുണ്‍ അഗര്‍വാളാണ് (ഡാലസ് പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ ബോര്‍ഡ് മെമ്പര്‍) നേതൃത്വം നല്‍കിയതെന്നും ഡാലസ് സിറ്റി മേയര്‍ എറിക് ജോണ്സണ് പറഞ്ഞു. ആഗോളതലത്തില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് ഡാളസ് സിറ്റി സുപ്രധാന പങ്കുവഹിക്കുന്നുവെന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുമെന്ന് വിശ്വസിക്കുന്നതായി മേയര്‍ പറഞ്ഞു.
ചൊവാഴ്ച ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 25 മില്യണിലധികം കോവിഡ് കേസുകളും 2,79000 മരണവും നടന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4000 പേരാണ് ഇന്ത്യയില്‍ കോവിഡ് രോഗം മൂലം മരിച്ചത്. അമേരിക്കയില്‍ 33 മില്യണ്‍ കോവിഡ് രോഗികളും 580000 മരണവും ഇതുവരെ സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: