ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സംസ്ഥാനത്തു മാസ്ക് ഉപയോഗത്തിനും സാമൂഹിക അകലം പാലിക്കുന്നതിനും പുതിയ സിഡിസി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേയ് 19 മുതല്‍ നിയമം നിലവില്‍ വരും. രണ്ടു ഡോസ് വാക്സീന് സ്വീകരിച്ചവര്‍ക്ക് ഇനി മാസ്ക് ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും, അകത്തും പുറത്തും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു തടസ്സമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രി- കെജി മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ പബ്ലിക്ക് ട്രാന്‍സിസ്റ്റ് ഹോംലെസ് ഷെല്‍ട്ടേഴ്സ്, കണക്ഷണല്‍ ഫെസിലിറ്റീസ്, നഴ്സിങ് ഹോം, ഹെല്‍ത്ത് കെയര്‍ സെറ്റിങ്സ് തുടങ്ങിയവയില്‍ സിഡിസി നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മാസ്കും സാമൂഹിക അകലവും പാലിക്കേണ്ടി വരുമെന്നും ന്യൂയോര്‍ക്കിലുള്ളവര്‍ക്ക് കൂടുതല്‍ വാക്സിന് ലഭിക്കുന്നതുവരെ ഇതു തുടരുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്ക് ജനത കഴിഞ്ഞ ഒരു വര്‍ഷം കോവിഡ് വ്യാപനം തടയുന്നതിന് കഠിനാധ്വാനം ചെയ്തുവെന്നും, മറ്റുള്ള സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാതായും ഗവര്‍ണര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് പാന്‍ഡമിക്കിനു മുന്‍പുള്ള സ്ഥിതിയിലേക്ക് അതിവേഗം മടങ്ങി വരികയാണെന്നും, വിവിധ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സിഡിസി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ മേയ് 19 ന് വീണ്ടും പുനഃപരിശോധിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
എല്ലാവര്ക്കും വാക്സിനേഷന് നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരും അതില്‍ സഹകരിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: