വൃശ്ചികം ഒന്നു മുതല്‍ ആരംഭിക്കുന്ന മണ്ഡലകാലം 41ാം ദിവസം ശബരിമല ക്ഷേത്രത്തില്‍ നടക്കുന്ന മണ്ഡല പൂജയോടെയാണ് സമാപിക്കുക. ഭഗവാന്റെ സന്നിധാനത്തില്‍ അന്ന് ഭക്തജനത്തിരക്കേറും. ശബരിമലയിലെ മണ്ഡലപൂജാ വേളയില്‍ അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 1973 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരു
നാള് ബാലരാമവര്മനടയ്ക്കു വച്ചതാണ് 450 പവന് തൂക്കം വരുന്ന തങ്ക അങ്കി. ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന തങ്ക അങ്കി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണ് സന്നിധാനത്തെത്തുന്നത്. മണ്ഡലപൂജ കഴിഞ്ഞ് മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.
മുമ്പ് മകരവിളക്കിനു മാത്രമായിരുന്നു തിരുവാഭരണം ചാര്‍ത്തി ഭഗവാനെ കണ്ടു തൊഴാന്‍ അവസരം ലഭിച്ചിരുന്നത്. ഇപ്പോള്‍ മണ്ഡലപൂജയ്ക്കും തങ്കശോഭയില്‍ ഭഗവാന്റെ പുണ്യരൂപം കണ്‍കുളിര്‍ക്കെ കണ്ടു തൊഴാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: