വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ കോവിഡ് 19 വ്യാപകമായതോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസ് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ നഷ്ടപ്പെടും. കൊറോണ വൈസ് എയ്ഡ് റിലീഫ് ,എക്കണോമിക്ക് സെക്യൂരിറ്റി ആകൂ എന്നീ രണ്ടു പ്രധാന ഗവൺമെന്റ് പദ്ധതികൾ ഡിസംബർ 26 – ന് അവസാനിക്കുന്നതോടെയാണ് പന്ത്രണ്ടു മില്യനിലധികം പേർക്ക് തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുകയെന്ന് സെൻഞ്ച്വറി ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
പാൻഡമിക്ക് അൺ എംപ്ളോയ്മെന്റ് അസിസ്റ്റന്റ് പ്രോഗ്രാമിൽ 7.3 മില്യൻ പേർക്കും പാൻഡമിക്ക് എമർജൻസി അൺ എംപ്ളോയ്മെന്റ് കോമ്പൻസേഷൻ പ്രോഗ്രാമിൽ 4.6 മില്യൻ തൊഴിൽ രഹിതർക്കുമാണ് ഡിസംബർ 26 വരെ തൊഴിലില്ലായ്മ വേതനം ലഭിക്കുക. അമേരിക്കയിൽ ഇപ്പോൾ 21 .1 മില്യൺ പേർക്കാണ് തൊഴിലില്ലായ്മ വേതനം ലഭിച്ചു കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുന്നതോടെ നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം വാങ്ങുന്നതിനോ വാടക നൽകുന്നതിനോ അത്യാവശ്യ ചെലവുകൾക്കോ പണം ലഭിക്കാതെ വരുന്നത് വളരെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുക എന്ന് സർവ്വേ വെളിപ്പെടുത്തുന്നു.
ഭരണതലത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതും ഉത്തരവാദിത്തപ്പെട്ടവർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിലും തുടർന്ന് തൊഴിലില്ലായ്മ വേതനം ലഭിക്കുക എളുപ്പമല്ല. കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവരെയാണ് ഇതു സാരമായി ബാധിക്കുക. സെക്കന്റ് സ്റ്റിമുലസ് ചെക്കിനെക്കുറിച്ചും അടിയന്തിര തീരുമാനം ഉണ്ടാകേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: