ഫ്ളോറിഡ: ഫ്ളോറിഡ സംസ്ഥാനത്ത് കോവിഡ് 19 വീണ്ടും വ്യാപകമാകുന്നു. നവംബർ 19 വ്യാഴാഴ്ച മാത്രം 9000 കോവിഡ് 19 പുതിയ രോഗികളും 81 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫ്ളോറിഡാ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്താണ് പുതിയ ക കണക്കുകൾ വെളിപ്പെടുത്തിയത്.
മയാമി – ഡേസ് കൗണ്ടിയിൽ മാത്രം 2000 കേസുകളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. മാർച്ച് മാസത്തിനു ശേഷം ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി മാറിയിരിക്കുന്നു മയാമി -ഡേസ്കൗണ്ടി . കഴിഞ്ഞ ആഴ്ച മുതൽ ഓരോ ദിവസവും 70- 80 ലധികം പുതിയ കേസ്സുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മരണം ശരാശരി 64 ആണ്.
മാർച്ചിന് ശേഷം ഫ്ളോറിഡായിൽ 18030 പേർക്കാണ് കോവിഡ് 19 മൂലം ജീവൻ നഷ്ടമായത്. സംസ്ഥാനത്തെ റിപ്പബ്ളിക്ക ഗവർണർ ദീർഘ നാളുകൾക്കു ശേഷം ആദ്യമായാണ് പാൻഡെമിക്കിനെ കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത്. ട്രംപ് അഡ്മിനിസ്ട്രേഷനും ആരോഗ്യ വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയെന്നും ഇതിനകം തന്നെ 5 മില്യൺ നീഡിൽസ് , സിറിഞ്ചസ് ആൽക്കഹോൾ സ്വാബ് എന്നിവ എത്തിക്കഴി തായും കോവിഡിനെതിരെയുള്ള വാക്സിൻ ഉടൻ ലഭിക്കുമെന്നും ഗവർണർ അറിയിച്ചു.
ഫ്ളോറിഡയിലെ വിവിധ മേയർമാർ ഗവർണറോടു കോവിഡിനെ പ്രതിരോധിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതിനോട് പ്രതികരിക്കാൻ ഗവർണർ തയാറല്ല. മാസ്ക് ധരിക്കാത്തവർക്കെതിരെ ഫൈൻ ഏർപ്പെടുത്തണന്ന് മേയർമാർ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: