ന്യൂയോർക്ക്: നവംബർ മൂന്നിന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് 38 th ലജിസ്ലേറ്റിവ് ഡിസ്ട്രിക്ടിൽ നിന്നും ന്യൂയോർക്ക് അസംബ്ളിയിലേക്ക് ജനിഫർ രാജ് കുമാർ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് അസംബ്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ അമേരിക്കനും സൗത്ത് ഏഷ്യൻ അമേരിക്കനുമായ വനിത തിരഞ്ഞെടുക്കപ്പെടുന്നത്.
ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായ ജനിഫർ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ജിയോവാനി എ പെർനയെ പോൾ ചെയ്ത വോട്ടുകളിൽ 65.56 ശതമാനം നേടിയാണ് പരാജയപ്പെടുത്തിയത്. പെർനക്ക് 27.83 ശതമാനം വോട്ടുകൾ മാത്രമേ ലഭിച്ചുള്ളു. ലീഗൽ അഡ്വക്കേറ്റായി ദീർഘനാൾ പ്രവർത്തന പരിചയമുള്ള ജനിഫർ ആൽബനിയയിൽ സൗത്ത് ഏഷ്യൻ വിഭാഗങ്ങൾക്കുവേണ്ടി ശക്തിയായി വാദിക്കുന്ന വ്യക്തിയാണ് ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കൾക്ക് ന്യൂയോർക്കിൽ ജനിച്ച മകളാണ് ജനിഫർ.
സ്റ്റേറ്റ് സെനറ്റിലേക്ക് മൽസരിച്ച മലയാളിയായ കെവിൻ തോമസ് റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഡെന്നിസ്സിനോട് നിസാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കഴിഞ്ഞ സ്റ്റേറ്റ് 6th ലജിസ്ളേറ്റിവ് ഡിസ്ട്രിക്ടിൽ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാർ ത്ഥിയായി മൽസരിച്ചു ജയിച്ചിരുന്നു കെവിൻ തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: