തൃശൂര്‍: ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ ഇ.പി. ജയരാജനെതിരെ അന്വേഷണം തുടങ്ങിയതോടെ പ്രതിസന്ധിയിലാകുന്നത് പിണറായി വിജയനും സര്‍ക്കാരും. 2018ലെ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും സ്വപ്‌നയുമടങ്ങുന്ന സംഘം ഗള്‍ഫ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ഇ.പി. ജയരാജന്‍ നടത്തിയ ഗള്‍ഫ് സന്ദര്‍ശനവും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്.
ജയരാജന്റെ നേതൃത്വത്തില്‍ എത്തിയ സംഘം വന്‍തോതിലുള്ള പണപ്പിരിവ് നടത്തിയെന്നും ഗള്‍ഫ് മേഖലയിലെ പ്രമുഖ വ്യവസായ സംരംഭകനാണ് ഇതിന് സഹായം ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്. പ്രളയ പുനരധിവാസത്തിനെന്ന പേരില്‍ നടത്തിയ പിരിവില്‍ എത്ര പണം ലഭിച്ചുവെന്നോ എന്ത് ചെയ്തുവെന്നോ വ്യക്തമായിട്ടില്ല. ജയരാജനെ വരും ദിവസങ്ങളില്‍ ഇ.ഡി.ചോദ്യം ചെയ്‌തേക്കും. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗള്‍ഫ് സന്ദര്‍ശനം. ജയരാജനെതിരായ ഏത് അന്വേഷണവും ഫലത്തില്‍ പിണറായിക്ക് കുരുക്കാവും.
പതിറ്റാണ്ടുകളായി പിണറായിയുടെ വലംകയ്യാണ് ഇ.പി ജയരാജന്‍. സുഹൃത്തെന്നോ സഹോദരനെന്നോ പറയുന്നതിലുമപ്പുറമാണ് ഇരുവരും തമ്മിലുള്ള ബന്ധം. പാര്‍ട്ടിയിലെ വിഭാഗീയത അതിശക്തമായിരുന്ന നാളുകളില്‍ പിണറായിക്കൊപ്പം ഉറച്ചുനിന്ന് എതിരാളികളെ വെട്ടിവീഴ്‌ത്തിയതോടെ ആ ബന്ധം ദൃഢമായി.
കോടിയേരി ബാലകൃഷ്ണന് പകരം ജയരാജനെ പാര്‍ട്ടി സെക്രട്ടറിയാക്കാനും പിണറായി ആലോചിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും വി.എസ് വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പും മൂലമാണ് അത് നടക്കാതെ പോയത്. എം.എ.ബേബി,തോമസ് ഐസക്ക്,കോടിയേരി തുടങ്ങിയവരൊക്കെ എതിരായിരുന്നിട്ടും ജയരാജനെ സെക്രട്ടറിയാക്കണമെന്ന് പിണറായി സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദ്ദേശം വച്ചത് ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: