കന്യാകുമാരിയിലെ വിവേകാനന്ദശില ഉദ്ഘാടനം ചെയ്തിട്ട് 50 വര്‍ഷം കഴിയുന്നു. ആധുനിക രാഷ്ട്രസങ്കല്‍പ്പത്തില്‍ അരനൂറ്റാണ്ട് എന്നത് ചെറിയ കാലയളവല്ല. പ്രത്യേകിച്ച് വിദേശാധിപത്യത്തില്‍ നിന്നു രാജ്യം മോചിതമായിട്ട് 73 വര്‍ഷമായപ്പോള്‍. രാജ്യം സ്വതന്ത്രമായിട്ട് രണ്ടു പതിറ്റാണ്ടു പോലും കഴിഞ്ഞിട്ടില്ലാത്ത അവസ്ഥയില്‍, കപട മതേതരത്വത്തിന്റെ അപ്പോസ്തലനായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ഭാരതത്തിന്റെ അനിഷേധ്യ നേതാവും പൂജാവിഗ്രഹ സമാനനുമായി ഭരണനിര്‍വ്വഹണം നടത്തുന്നു. നെഹ്റുവും കന്യാകുമാരി ജില്ല ഉള്‍പ്പെട്ട അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും കൊണ്ഗ്രസ് നേതാവുമായ ഭക്തവല്‍സലവും വിവേകാനന്ദ സ്മാരകം വരുന്നതിനെ എതിര്‍ത്തു. അത്തരം എതിര്‍പ്പുകളെ തട്ടി മാറ്റി, സ്മാരക നിര്‍മ്മാണത്തിനുള്ള അനുവാദം സുഗമമാക്കാന്‍ മഹാനായ ഒരു വ്യക്തിക്ക് കഴിഞ്ഞു. ആ വ്യക്തിയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്‍ സര്‍കാര്യവാഹ് എക്നാഥ റാനഡേ.
വിവേകാനന്ദ സ്വാമിജിയുടെ ജന്മശതാബ്ദി വര്‍ഷത്തിന്റെ ആരംഭത്തില്‍ കന്യാകുമാരിയിലെ സമുദ്രതീരത്ത് ഒരു വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ അന്നത്തെ മദ്രാസിലെ ഹൈന്ദവ ദേശീയ വാദികള്‍ ചിന്തിച്ചപ്പോള്‍ സംഘടിത ക്രൈസ്തവ സഭയും കപടമതേതര കോണ്‍ഗ്രസും ശക്തമായി എതിര്‍ത്തു. സ്മാരകത്തിന്റെ വക്താക്കള്‍ സഹായം തേടി വന്നത് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ദ്വിദീയ പരമ പൂജനീയ സര്‍സംഘ്ചാലക് ഗുരുജി എം.എസ്. ഗോള്‍വല്‍ക്കരുടെ മുന്നില്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സര്‍കാര്യവാഹ് സ്ഥാനം ഒഴിഞ്ഞ് സംഘത്തിന്റെ അഖില ഭാരതീയ നേതൃത്വത്തിലെ സജീവ സാന്നിധ്യമായി തുടരുന്ന എക്നാഥ് റാനഡേജിയെ ഗുരുജി കന്യാകുമാരി ദൗത്യം ഏല്‍പ്പിച്ചു. അപ്പോഴേക്കും വിവേകാനന്ദ ശിലയില്‍ ഉരുക്ക് നിര്‍മ്മിത കുരിശ് ഉയര്‍ന്നു കഴിഞ്ഞിരുന്നു. ശില ഹിന്ദുക്കള്‍ക്കു വിട്ടു നല്‍കില്ലെന്ന വാശിയിലായിരുന്നു സഭ. അതിനായി പോലീസുമായും ഭരണകൂടവുമായും കൈകോര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
എന്നാല്‍ എക്നാഥ്ജിയുടെ ഇച്ഛാശക്തിക്ക് മുമ്പില്‍ കുരിശ് തകര്‍ന്നു വീണു. ആ കൃത്യം നിര്‍വഹിച്ചത് കേരളീയരായ സംഘപ്രവര്‍ത്തകര്‍. മലബാറില്‍ നിന്നുള്ള ആ പ്രവര്‍ത്തകരില്‍ വെള്ളയില്‍ കടപ്പുറത്ത് നിന്നുള്ള പി.ബി. ലക്ഷണന് ആയിരുന്നു പ്രമുഖന്. കൂടാതെ കെ.പി. ചന്ദ്രന്, എന്‍. നാരായണന്, അംബുജന്, രാമന്, ബേപ്പൂരുകാരായ ദാസന്, കൃഷ്ണന്, വാസു, ഉണ്ണി, പയ്യോളിയില്‍ നിന്ന് അച്യൂതന്, ശ്രീധരന്, രാമന്, കൊയിലാണ്ടിയില്‍ നിന്നുള്ള എ.ബി. ബാലന്. ഇവരില്‍ പി.ബി. ലക്ഷണന്, വാസു, ദാസന്, കൃഷ്ണന്, കരിവന്തുരുത്തി ഉണ്ണി എന്നിവര്‍ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ.
സംഘടിത െ്രെകസ്തവ സഭയുടെ ക്രിമിനല്‍ അഹങ്കാരത്തിന് അറുതി വരുത്തി കഴിഞ്ഞപ്പോള്‍ പിന്നത്തെ ആവശ്യം ഭരണകൂട പിന്തുണയായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭൂരിപക്ഷം പാര്‍ലമെന്റ് അംഗങ്ങളുടെ കൈയൊപ്പും ഭാരതത്തിലെ ഭൂരിപക്ഷം മുഖ്യമന്ത്രിമാരുടെ പിന്തുണയും നേടുകയെന്ന ഹെര്‍ക്കൂലിയന്‍ ലക്ഷ്യം നേടാന്‍ ഗുരുജിയുടെ ‘ചോയ്സ്’ ആയ എക്നാഥ്ജിക്ക് കഴിഞ്ഞു. പിന്നീട് പ്രധാനമന്ത്രി പദവിയില്‍ വരെയെത്തിയ അന്നത്തെ ആഭ്യന്തര മന്ത്രിയും കുലീന രാഷ്ടീയത്തിന്റെ പ്രതിരൂപവുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിജിയുടെ പി
ന്തുണ ആര്‍ജിക്കാന്‍ എക്നാഥ്ജിക്കു കഴിഞ്ഞിരുന്നു. കാരണം, ശിലാസ്മാരകത്തിന്റെ കടുത്ത വിരോധിയായിരുന്ന നെഹ്റുവിന്റെ ഏറ്റവും അടുത്ത ലെഫ്റ്റനന്റ് ആയിരുന്നു ശാസ്ത്രീജി. അവസാനം ഭക്തവല്സലത്തെയും സ്മാരകത്തിന്റെ പിന്തുണക്കാരനാക്കാന് എക്നാഥ്ജിക്ക് കഴിഞ്ഞു. പിന്നീട് നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ഭാരതത്തിലെ എല്ലാ മുഖ്യമന്ത്രിമാരെയും കണ്ടു സാമ്പത്തിക സഹായം അഭ്യര്‍ഥിക്കാന്‍ എക്നാഥ്ജി ഇറങ്ങി. ഒരാള്‍ ഒഴിച്ചു എല്ലാവരും ആ അഭ്യര്‍ഥനയെ മാനിച്ചു. ആ ഒരാള്‍, കേരളത്തിലെ 1967ലെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. 1969ല്‍ അദ്ദേഹത്തിന് അധികാരം നഷ്ടടപ്പെട്ടപ്പോള് ആ പദവിയിലെത്തിയ സിപിഐ നേതാവ് സി. അച്യുത മേനോനാണ് സംസ്ഥാനത്തിന്റെ ആ ധാര്‍മിക ‘കടം’ തീര്‍ത്തത്. നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടി സഖാവ് ജ്യോതി ബസു, പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ തന്റെ പാര്‍ട്ടി നയം അനുവദിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും സ്മാരക നിര്‍മ്മാണത്തിനുള്ള ധനസമാഹാരണത്തിന് സ്വന്തം സഹധര്‍മ്മിണി ഏര്‍പ്പെടുന്നതിന് വിരോധം കാണിച്ചില്ല. ആ വനിതാ രത്നം പതിനായിരം പിരിച്ചു കൊടുത്തെന്ന് എക്നാഥ്ജി രേഖപ്പെടുത്തിയിട്ടുണ്ട്.
‘നിങ്ങള്‍ക്ക് കുത്തബ് മിനാറിനെ പിഴുതെടുത്ത് മറ്റെവിടെയെങ്കിലും സ്ഥാപിക്കണോ, എങ്കില്‍ എക്നാഥ്ജിയെ വിളിക്കൂ’ എന്നു പരേതനായ കെ.ആര്. മല്‍ക്കാനി എഴുതിയതിനെ തീര്‍ത്തൂം സാധൂകരിക്കുന്ന പ്രവര്‍ത്തന ഫലമാണ് കന്യാകുമാരിയിലെ വിവേകാനന്ദ ശില സ്മാരകം. ആയിരം വര്‍ഷത്തിലേറെയായി അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞിരുന്ന ഹൈന്ദവ ദേശീയതയുടെ പ്രതീകമായി ആ സ്മാരകം കടലില്‍ തലയുയര്‍ത്തി നില്ക്കുന്നു.
ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ആ പ്രതീകം ഗുജറാത്തിലെ സോമനാഥ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് ശേഷമുള്ള വന്‍ കുതിച്ചുചാട്ടമാണ്. സോമനാഥ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരെ നയിച്ചത് നെഹ്റു ആയിരുന്നെന്ന് ഓര്‍ക്കുക. പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അയോധ്യയിലെ രാമ ജന്മഭൂമിക്കു വേണ്ടി നടന്ന പ്രക്ഷോഭവും ഇതേ മാര്‍ഗത്തിലുള്ള മറ്റൊരു വന്‍ കുതിപ്പാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് നിരവധി രക്ത രൂക്ഷിത യുദ്ധങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരമുള്ള അറുപതോളം വര്‍ഷത്തെ ആയിരക്കണക്കിന് പേരുടെ ജീവന് ബലി അര്‍പ്പിച്ചുള്ള സമരത്തിന് ശേഷം രാമജന്മഭൂമി സമരവും വിജയിച്ചിരിക്കുന്നു. ഒരു ഡ്രമാറ്റിക് ഐറണി എന്നത് പോലെ ശിലാസ്മാരക ഉദ്ഘാടനത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷം തന്നെ രാമജന്മഭൂമി ക്ഷേത്ര
നിര്‍മ്മാണത്തിന്റെ ഭൂമി പൂജ നടന്നു എന്നതും ചരിതത്തിലെ ഒരു ശുഭകര കാഴ്ച്ചയാണ്. അത് സംഭവിച്ചത് ഹൈന്ദവ ദേശീയതയുടെ ഉജ്ജ്വല വക്താവായ നരേന്ദ്ര മോദിയിലൂടെയാണെന്നത് ചരിത്രത്തിന്റെ സാക്ഷിപത്രമാണ്. ദേശീയതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ചൂടും വെളിച്ചവും നല്കാന്, ഊര്‍ജ സ്രോതസുകളായി ഈ മന്ദിരങ്ങള്‍ നമുക്ക് മുന്നിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: