കൊല്ലം: നിയമലംഘകരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി മോട്ടോര്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ്. പിഒഎസ് (പോയിന്റ് ഓഫ് സെയില്‍ ) മെഷീന്വണ്ടിയുടെ നമ്പര്‍പ്ലേറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ കണ്ടാല്‍ മതി വണ്ടിയുടെയും ഉടമയുടെയും നേര്‍ചിത്രം ഉദ്യോഗസ്ഥരുടെ കൈകളിലെത്തും. ഉടമയെ തേടിയും വണ്ടിയുടെ ഡീറ്റൈയില്‍സും തിരക്കി അലയണ്ട. മോട്ടോര്‍ വാഹനവകൂപ്പിന്റെ പേപ്പര്ലൈസ് പരിഷ്കാരത്തിന്റെ ഭാഗമായാണ് പുതിയ മെഷീന് എത്തിയിരിക്കുന്നത്.
വാഹനം കൈകാണിച്ച് നിര്‍ത്തി നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ എടുക്കുമ്പോള്‍ തന്നെ ഉടമയുടെ വിവരം, വാഹനത്തിന്റെ വിവരം എന്നിവ തെളിയും. ഉടന്‍ തന്നെ കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് പിഴ ചുമത്തും. പിഴസംഖ്യ ഉടമസ്ഥന്റെ ഫോണിലും എത്തും. ഇത് കാര്‍ഡ് ഉപയോഗിച്ച് അവിടെ തന്നെ അടയ്ക്കാം. സ്ലിപ്പ് ഉടന്‍ തന്നെ ലഭിക്കും. അല്ലങ്കില്‍ ഓഫീസില്‍ അടയ്ക്കാം.അതുമല്ലങ്കില്‍ വെര്‍ച്വല്‍ കോര്‍ട്ടില്‍ അടക്കാം.
പിഴ അടച്ചില്ലെങ്കില്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടും. നിര്‍ത്താതെ പോയാലും രക്ഷയില്ല. വാഹനത്തിന്റെ ഫോട്ടോ, നിര്‍ത്താതെ പോയ സ്ഥലത്തിന്റെ ജിപിഎസ് വിവരങ്ങള്‍ എല്ലാം കൃത്യമായി രേഖപ്പെടുത്തും.. ഇവ തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യും. പിന്നീട് ലൈസന്‍സുമായി സാരഥിയില്‍ നിന്നും വാഹനവുമായി ബന്ധപ്പെട്ട് വാഹനില്‍ നിന്നും സേവനങ്ങള്‍ ലഭിക്കില്ല.
എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയുടെ കൊല്ലത്തെ ഉദ്ഘാടനം ഇന്നലെ നടന്നു. കൊല്ലത്തെ ഏഴ് എന്‍ഫോഴ്സ് മെന്റ് യൂണിറ്റുകള്‍ക്കും ഉള്ള പിഒഎസ് മെഷീന് ആര്‍റ്റിഒ രാജീവിന്റെ സാനിധ്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍റ്റിഒ മഹേഷ് കൈമാറി. ഇന്ന് മുതല്‍ എല്ലാനിരത്തിലും മെഷീനുമായി എന്‍ഫോഴ്സ് മെന്റ് യൂണിറ്റുകാര്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: