ന്യൂയോര്‍ക്ക്: ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൈക്രോസോഫ്റ്റ് കോര്പ്പറേഷന് 45 ദിവസത്തെ സമയം അനുവദിച്ചതായി റോയിട്ടറിന്റെ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 15ന് മുന്‍പ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അല്ലെങ്കില്‍ ടിക് ടോക്ക് രാജ്യത്ത് നിരോധിക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ടിക് ടോക്ക് ഉടന്‍ തന്നെ യുഎസില്‍ നിരോധിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അതില്‍ നിന്നു ട്രംപ് തത്കാലം വിട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരോധന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്ന നിലപാട് ട്രംപ് സ്വീകരിച്ചത്. ചെറുപ്പക്കാരായ വോട്ടര്‍മാരില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായേക്കാമെന്നാണ് പാര്‍ട്ടി നേതാക്കള്‍ ട്രംപിനെ അറിയിച്ചത്.
യുഎസില്‍ ഏകദേശം 100 ദശലക്ഷം ഉപയോക്താക്കള്‍ ഈ അപ്ലിക്കേഷനുണ്ടെന്ന് ടിക് ടോക്ക് അവകാശപ്പെടുന്നുണ്ട്. ടിക് ടോക്ക് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയാലല് സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, സ്നാപ്പ് എന്നിവര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കും. മൈക്രോസോഫ്റ്റ് ഒരു സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക് ലിങ്ക്ഡ്ഇന്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, ഇത് പ്രൊഫഷണലുകള്‍ക്കുള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ്. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സുമായി ഏറ്റെടുക്കാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: