Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘യേശു ഇന്ത്യയുടെ നാഥനാകണം’;ഹിന്ദു പേരില്‍ ഇവാഞ്ചലിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്രിപ്‌റ്റോ ക്രിസ്ത്യാനികളുടെ എണ്ണം വര്‍ധിക്കുന്നു

വിവിധ വ്യാപാര സംഘടനകളില്‍ താന്‍ വഹിച്ച പദവികള്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനു ഉപയോഗിക്കുകയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.

അര്‍ജ്ജുന്‍ മുരളി by അര്‍ജ്ജുന്‍ മുരളി
Jul 5, 2020, 10:05 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഹിന്ദു നാമം വഹിച്ച് രഹസ്യമായി ഇവാഞ്ചലിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്രിപ്റ്റോ ക്രിസ്ത്യാനികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വ്യവസായികമായും രാഷ്‌ട്രീയമായും സ്വാധീനമുള്ളവരാണ് സുവിശേഷത്തിനും മതംമാറ്റത്തിനും ഹിന്ദു പേരുകള്‍ മറയാക്കുന്നത്. കൃസ്താനിയാകുമ്പോൾ ക്രൈസ്തവ പേരുകള്‍ സ്വീകരിക്കുക എന്ന പതിവ് രീതി ഉപേക്ഷിച്ച് മുമ്പേ കൃസ്ത്യാനികളായിരുന്നവര്‍ പോലും ഹിന്ദു പേര്‍ സ്വീകരിച്ച് മതപ്രവര്‍ത്തനം നടത്തുകയാണ്. മഹാരാഷ്്ട്രയില്‍ ഹിന്ദു സന്യാസിമാരുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ജസ്യൂട്ട് പാതിരി പീറ്റര്‍ ദെമെല്ലോ തന്റെ പേര് മാറ്റി പ്രദീപ് പ്രഭു എന്ന ഹിന്ദു പേര് സ്വീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

സിന്ധി വ്യവസായിയും റോട്ടറിയനുമായ ഗുല്‍ കൃപാലിനി ഒരു ക്രിപ്റ്റോ ക്രിസ്ത്യാനിയാണെന്ന് വെളിപ്പെടുത്തല്‍ മുംബൈ വ്യവസായ ലോകം ഞെട്ടലോടെയാണ് കേട്ടത്. ഭാരതത്തെ ഒരു ക്രിസ്ത്യന്‍ രാജ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ‘യേശു ഇന്ത്യയുടെ നാഥനാകണം’ എന്നും സുവിശേഷയോഗത്തില്‍ പറഞ്ഞതിന്റെ വീഡിയോ പുറത്തായതോടെയാണ് കൃപാലിനിയുടെ കാപട്യം പുറം ലോകം അറിഞ്ഞത്.

സമുദ്രവിഭവ ബിസിനസ്സിൽ ഏര്‍പ്പെട്ടിരിക്കുന്ന ആളാണ് ഗുല്‍ കൃപലാനി. സീഫുഡ് കമ്പനിയായ പിജിക്കെ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ അദ്ദേഹം ബിസിനസ് അസോസിയേഷനുകളില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മര്‍ച്ചന്റ്സ് ചേമ്പറിന്റെ സിഎസ്ആര്‍ കമ്മിറ്റി ചെയര്‍മാന്‍, ഇന്തോ-കനേഡിയന്‍ ചേംബര്‍ ഓഫ് ബിസിനസ്, ദി സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ചേംബര്‍ ഓഫ് ഇന്തോ-ഇസ്രായേലി ട്രേഡ് ആന്‍ഡ് കള്‍ച്ചര്‍, ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മ്യൂണിറ്റി ഓഫ് ഇന്ത്യന്‍ മര്‍ച്ചന്റ്സ്, റോട്ടറി ക്ലബ് ഓഫ് മുംബൈ ഡയറക്ടര്‍ എന്നീ സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 

യേശു ആണ് യഥാര്‍ത്ഥ ഗുരു

സിന്ധി ഹിന്ദു പശ്ചാത്തലത്തില്‍ നിന്നുള്ള ഗുലിനെ യേശുവിനു പരിചയപ്പെടുത്തിയത് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ ഭാര്യ ഷീലയാണ്. തനിക്കു ബിസിനെസ്സില്‍ വിജയം സമ്മാനിക്കുമെന്ന് കരുതി താന്‍ പാദസേവ ചെയ്ത ആത്മീയ ഗുരുക്കന്മാരല്ല യേശു ആണ് യഥാര്‍ത്ഥ ഗുരു എന്നു തന്നെ ബോധ്യപെടുത്തിയതും തന്റെ ഭാര്യയാണെന്നും അദ്ദേഹം സ്വയം സാക്ഷ്യപ്പെടുത്തുന്നു. 

ഭാര്യയുടെ പ്രഭാവത്താല്‍ ഗുല്‍, ‘യേശുവിനെ തന്റെ കര്‍ത്താവും രക്ഷകനുമായി’ സ്വീകരിച്ചു എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളില്‍ ഇപ്പോൾ ‘മാര്‍ക്കെറ്റില്‍ വരെ സുവിശേഷ പ്രവര്‍ത്തനം നടത്തുന്നു’.

ചുരുക്കത്തില്‍, വിവിധ വ്യാപാര സംഘടനകളില്‍ താന്‍ വഹിച്ച പദവികള്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനു ഉപയോഗിക്കുകയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. 90% കര്‍ത്താവില്‍ വിശ്വസിക്കുന്ന ഒരു സമൂഹം ആണ് തന്റെ ലക്ഷ്യം എന്നും ഇപ്പോള്‍ കാര്യങ്ങള്‍ നേരെ മറിച്ചാണെന്നും യേശു രാജ്യത്തിന്റെ നാഥനാകുന്നത് വരെ നമുക്ക് അധ്വാനിക്കണം എന്നും അദ്ദേഹം ഒരു വീഡിയോയില്‍ പറയുന്നു

ഇന്ത്യന്‍ മര്‍ച്ചന്റ്സ് ചേംബറിലെ സിഎസ്ആര്‍ കമ്മിറ്റി ചെയര്‍മാന്‍ തസ്തിക കൃപലാനി തന്ത്രപരമായി കൈവശം വച്ചിരിക്കുന്നു. 2014 ഏപ്രില്‍ മൂന്നിന്, യുപിഎ സര്‍ക്കാര്‍,ഒരു നിശ്ചിത വിറ്റുവരവും ലാഭവും ഉള്ള കമ്പനികള്‍ക്ക് പോയ മൂന്ന് വര്‍ഷമായി അവര്‍ക്ക് ലഭിക്കുന്ന ശരാശരി അറ്റാദായത്തിന്റെ രണ്ട് ശതമാനം സിഎസ്ആര്‍ അല്ലെങ്കില്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിക്കായി ചെലവഴിക്കുന്നത് നിര്‍ബന്ധമാക്കി. അങ്ങനെ ഇടതു-ലിബറല്‍-മതേതര എന്‍ജിഒ പരിസ്ഥിതി വ്യവസ്ഥയ്‌ക്ക് സ്വകാര്യമേഖലയില്‍ നിന്ന് പോലും ധനസഹായം ഉറപ്പാക്കുന്ന മറ്റൊരു സംവിധാനമായി സിഎസ്ആര്‍ എന്ന സംവിധാനത്തെ യു പി എ സര്‍ക്കാര്‍ മാറ്റി

 ടാറ്റ, അംബാനി സിഎസ്ആര്‍ ഫണ്ടുകള്‍

ടാറ്റ, അംബാനി തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകള്‍ അവരുടെ സിഎസ്ആര്‍ ഫണ്ടുകള്‍ എങ്ങനെവിനിയോഗിക്കുന്നുവെന്നതിനെ സിഎസ്ആര്‍ കമ്മിറ്റിയില്‍ സ്വയം ഉള്‍പ്പെടുന്നതിലൂടെ തനിക്ക് എങ്ങനെ സ്വാധീനിക്കാനാകുമെന്നും കൃപലാനി വിശദീകരിക്കുന്നു. വിദ്യാഭ്യാസ മേഖലയ്‌ക്ക്, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ ഈ ധനസഹായം എങ്ങനെ വിനിയോഗിക്കണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും കോര്‍പ്പറേറ്റുകളെ അതില്‍ എങ്ങനെ പങ്കാളിയാക്കാം എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. 4-14 വിന്‍ഡോ സിദ്ധാന്തമനുസരിച്ച് ക്രിസ്ത്യന്‍ സുവിശേഷകന്മാര്‍ ലക്ഷ്യമിടുന്ന പ്രധാന മേഖലകളിലൊന്നാണ് വിദ്യാഭ്യാസം എന്ന് എല്ലാവര്‍ക്കും അറിയാം – കൃപലാനി എത്ര ക്രിസ്ത്യന്‍ വിദ്യാഭ്യാസ എന്‍ജിഒകള്‍ തന്റെ സ്വാധീനം ഉപയോഗിച്ച് സിഎസ്ആര്‍ / ഗവണ്‍മെന്റ് ഫണ്ടുകള്‍ നല്‍കിക്കൊണ്ട് സഹായിക്കുന്നു എന്നത് ആര്‍ക്കും ഊഹിക്കാവുന്നതാണ് .

തുടര്‍ന്ന് അദ്ദേഹം എങ്ങനെ ഫണ്ട് സ്വരൂപിച്ചുവെന്ന് പറയുന്നു – 16 വര്‍ഷം മുമ്പ് അദ്ദേഹം ആരംഭിച്ച ഒരു ഇവന്റ് തുടക്കത്തില്‍ 7 ലക്ഷം രൂപ സമാഹരിച്ചുവെങ്കില്‍ ഇപ്പോള്‍ 2 കോടി സമാഹരിക്കുന്നു . ‘മെല്‍റ്റിംഗ് പോട്ട് – കോണ്‍സുലാര്‍ കോര്‍പ്സ് ചാരിറ്റി കാര്‍ണിവല്‍ ഓഫ് മുംബൈ’ എന്ന് വിളിക്കുന്ന ഈ വാര്‍ഷിക പരിപാടി മുംബൈയിലെ വിവിധ വിദേശ കോണ്‍സുലേറ്റുകളെ ഒരു ഭക്ഷണ-സാംസ്‌കാരിക ഉത്സവത്തിനായി ഒരുമിച്ച് കൊണ്ടുവരുന്നു. പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന തുക ‘ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി’ പോലുള്ള ക്രിസ്ത്യന്‍ എന്‍ ജി ഓകള്‍ക്ക് പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനായ് വിതരണം ചെയ്യുന്നു.

യുഎസ് ആസ്ഥാനമായുള്ള ഈ എന്‍ജിഒ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് – ”കൃഷിക്കാരനും ബൈബിള്‍ പണ്ഡിതനുമായ ക്ലാരന്‍സ് ജോര്‍ദാനുമായി പങ്കാളിത്ത ഭവന നിര്‍മ്മാണം എന്ന ആശയം വികസിപ്പിച്ച മില്ലാര്‍ഡും ലിന്‍ഡ ഫുള്ളറും ചേര്‍ന്നാണ് ഹബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി സ്ഥാപിച്ചത്. ഞങ്ങള്‍ക്ക് ക്രിസ്ത്യന്‍ വേരുകളുണ്ടെങ്കിലും, ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ, ഇന്ത്യയിലുടനീളമുള്ള എല്ലാ പശ്ചാത്തലങ്ങളിലെയും വംശങ്ങളിലെയും മതങ്ങളിലെയും ആളുകളുമായി ചേര്‍ന്ന് ആവശ്യമുള്ള കുടുംബങ്ങള്‍ക്കായി പങ്കാളിത്തത്തോടെ വീടുകള്‍ നിര്‍മ്മിക്കുന്നു’. 

കൃപലാനിയുടെ സ്വാധീനത്തില്‍ സഹായം ലഭിച്ച ചില സംഘടനകള്‍ 

കോറോ – ‘സാമൂഹ്യ വിവേചനം ഇല്ലാതാക്കാനും ജനാധിപത്യത്തെ ആഴത്തില്‍ വേരുറപ്പിക്കാനും ‘ പ്രധാനമായും പട്ടികജാതിക്കാരും മുസ്ലീം സ്ത്രീകളും പുരുഷന്മാരും രൂപപ്പെടുത്തിയതും കൈകാര്യം ചെയ്തതുമാണെന്ന് അവകാശപ്പെടുന്ന ഒരു സംഘടന.

ഈമാനിസിപാക്ഷന്‍ – കോര്‍പ്പറേറ്റ് പശ്ചാത്തലമുള്ള 2 അമേരിക്കന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകള്‍ സ്ഥാപിച്ച ഒരു സംഘടന, ഇത് കുട്ടികളെ ലൈംഗികമായി കടത്തുന്നത് തടയാന്‍ പ്രവര്‍ത്തിക്കുന്നു.

ദയാനന്ദ് ഹോസ്പിറ്റല്‍ – ഇടത് മിഷനറി ആക്ടിവിസത്തിന്റെ കേന്ദ്രമായ പല്‍ഘര്‍ ജില്ലയിലെ തലസാരി, ദഹാനു താലൂക്ക് എന്നിവിടങ്ങളിലെ പാവപ്പെട്ട ആദിവാസികള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുന്നു.

നേരിട്ടുള്ള / പരോക്ഷ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ പ്രവര്‍ത്തികള്‍ക്കായി വിദേശ കോണ്‍സുലേറ്റുകള്‍ അത്തരം ധനസമാഹരണം നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും അറിയാമോ?

ഇന്ത്യന്‍ പ്രേക്ഷകരെ അഭിസംബോധന ചെയ്യാന്‍ ക്രിസ്ത്യന്‍ പ്രസംഗകരെയും മിഷനറിമാരെയും ക്ഷണിക്കാന്‍ റോട്ടറി ക്ലബ് പോലുള്ള മതേതര പാശ്ചാത്യ സംഘടനയില്‍ ഗുല്‍ കൃപലാനി തന്റെ സ്ഥാനം ഉപയോഗിക്കുന്നു. ക്രിസ്ത്യന്‍മെസ്സെഞ്ചര്‍സ് .ഇന്‍ ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.”ഗ്ലാഡിസ് സ്റ്റെയിന്‍സ്, രവി സക്കറിയാസ്, രമേഷ് റിച്ചാര്‍ഡ്സ് എന്നിവരെ ക്ഷണിച്ച രാജ്യത്തെ ഒരേയൊരു റോട്ടറി ക്ലബ് ആണ് എന്റെ റോട്ടറി ക്ലബ്. എന്നിരുന്നാലും, റോട്ടറി ക്ലബ് മീറ്റിംഗുകളില്‍ ഞാന്‍ മതത്തെക്കുറിച്ച് സംസാരിക്കില്ല. ഞാന്‍ യേശുവിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, അത് ചെയ്യേണ്ട ഒരു സന്ദര്‍ഭം ഞാന്‍ കാണുന്നു. മാര്‍ക്കറ്റില്‍ പോലും യേശുവിനെക്കുറിച്ച് സംസാരിക്കാന്‍ ഓരോ ക്രിസ്ത്യന്‍ ബിസിനസുകാരനും കഴിയണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

തന്റെ സ്ഥാനം ബിസിനസ്സ്, ഫാഷന്‍, രാഷ്‌ട്രീയം, സിനിമ തുടങ്ങിയ മേഖലകളില്‍ സ്വാധീനശക്തിയുള്ള വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ഉപയോഗപ്പെടുത്തി. ഹിന്ദുക്കളുടെ മതം, സംസ്‌കാരം, സമൂഹം എന്നിവയെ പരോക്ഷമായി പരിഹസിക്കുന്നതിനായി ആയിരക്കണക്കിന് ഹിന്ദുക്കള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ അദ്ദേഹം ദുരുപയോഗം ചെയ്തു. ഒരാളുടെ ഹിന്ദു നാമം നിലനിര്‍ത്തുക, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ക്രിപ്റ്റോ-ക്രിസ്ത്യാനിറ്റി എന്ന തന്ത്രം, സുവിശേഷകന്മാരുടെയും നവ-മതപരിവര്‍ത്തകരുടെയും ഏറ്റവും പുതിയ ഉപകരണമായി മാറിയിരിക്കുന്നു.

Tags: ക്രിപ്‌റ്റോ ക്രിസ്ത്യാനി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ മിഷണറി പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് ഗൗരവമായി പരിഗണിയ്‌ക്കപ്പെടണം; ദുര്‍ബല വിഭാഗങ്ങളെ മിഷനറിമാര്‍ ലക്ഷ്യമിടുന്നു: നിര്‍മല്‍ കൗര്‍

World

ഹിന്ദുത്വത്തെ നശിപ്പിക്കുമെന്നതിനാല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചെന്ന് നുണ പറഞ്ഞ് എന്‍ജിഒ ഡയറക്ടര്‍; പിന്നാലെ മാപ്പ്

പുതിയ വാര്‍ത്തകള്‍

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാര്‍ത്ഥി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies