രണ്ടാം മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷം വളരെ ശക്തവും, പുരോഗമനപരവുമായ പ്രതിരോധ നയങ്ങളുടെ തുടര്‍ച്ചയാണ് കാഴ്ചവച്ചത്.
ഈ വര്‍ഷം മെയ് ആദ്യ വാരത്തില്‍ കശ്മീരിലെ ഹന്ദ്വാര ഗ്രാമത്തില്‍, തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനുശേഷം, പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളുടെ പട്രോളിങ് ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. ഇത് ഇന്ത്യയുടെ ‘ബലാക്കോട്ട്’ പോലെയുള്ള ഒരു പ്രതികാര നടപടിയെ ഭയന്നായിരുന്നു. പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളുടെ പട്രോളിങിനെക്കുറിച്ച് ഇന്ത്യന്‍ വ്യോമസേനാ മേധാവി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയയോട് ഒരു അഭിമുഖത്തിനിടെ ഭീകര ആക്രമണം ഉണ്ടാകുമ്പോഴെല്ലാം അവര്‍ (പാകിസ്ഥാന്‍) ആശങ്കപ്പെടണം. അവരുടെ ആശങ്ക ശരിയായിരുന്നു. ഈ ആശങ്കകളില്‍ നിന്ന് കരകയറണമെങ്കില്‍ ഇന്ത്യയില്‍ ഭീകരവാദം നടത്തുന്നത് അവസാനിപ്പിക്കണം”. ഇന്ത്യന്‍ സേന ”എവിടെയും, എപ്പോള്‍ വേണമെങ്കിലും” തിരിച്ചടിക്കും, എന്നുള്ള ഭയം പാക്കിസ്ഥാന്റെ മനസിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നതാണ് മോദി സര്‍ക്കാരിന്റെ നേട്ടം.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെയും (സി.ഡി.എസ്) സൈനികകാര്യ വകുപ്പിന്റെയും(ഡിഎംഎ) സൃഷ്ടിയാണ് മറ്റൊരു സുപ്രധാന നേട്ടം. ലോകമെമ്പാടുമുള്ള സൈന്യങ്ങളില്‍, സൈനിക പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഒരു സി.ഡി.എസ് വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഭാരതത്തില്‍ പല കാരണങ്ങളാല്‍ ഇത് നടന്നില്ല.
മുന്‍ സര്‍ക്കാരുകളുടെ തണുപ്പന്‍ നയം, സൈനിക ഏറ്റെടുക്കല്‍ സാധ്യമാകുമെന്ന ഭയം,സായുധ സേനയ്‌ക്കുള്ളിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രസക്തിക്ക് വേണ്ടിയുള്ള തമ്മിലടി എന്നിവയായിരുന്നു ചില കാരണങ്ങള്‍. മോദിയുടെ ശക്തമായ നേതൃത്വത്താല്‍ ഈ പ്രതിബന്ധങ്ങളെല്ലാം മറികടന്നു. സി.ഡി.എസ് സൃഷ്ടി മൊത്തത്തിലുള്ള ഇന്ത്യന്‍ ദേശീയ സുരക്ഷാ സംവിധാന നവീകരണത്തിന്റെ ഭാഗമായി, ഉന്നത പ്രതിരോധ സംഘടനയെ (എച്ച്ഡിഒ) കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സിലെ മെറിഗ്നാക്കില്‍ നടന്ന റഫേല്‍ യുദ്ധവിമാനം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തത്, ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്ര നിമിഷമായിരുന്നു. നമ്മുടെ മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി, ഈ മീഡിയം മള്‍ട്ടി-റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ്, ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുകയും വ്യോമ ആധിപത്യത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും.
കോവിഡ്-19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായി, പ്രതിരോധ വ്യവസായത്തില്‍ സ്വാശ്രയത്വത്തിനുള്ള ശ്രമങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ വലിയ പ്രോത്സാഹനം നല്‍കി. ഇതില്‍ ഇറക്കുമതിക്ക് അനുവാദമില്ലാത്ത ആയുധങ്ങളുടെ ഒരു ലിസ്റ്റ് സര്‍ക്കാര്‍ തയ്യാറാക്കുന്നു. ഇവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും.
പ്രതിരോധ മേഖലയിലേക്ക് വിദേശ ധനസഹായവും, അതിലുപരി നൂതന സാങ്കേതികവിദ്യ ആകര്‍ഷിക്കുന്നതിനായി, ഓട്ടോമാറ്റിക് റൂട്ടിലൂടെ വിദേശത്തു നിന്നും നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തി. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിന്റെ (ഒ.എഫ്.ബി) കോര്‍പ്പറേറ്റൈസേഷന്‍ ആവശ്യത്തിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിലൂടെ നാല്‍പതോളം ആയുധ ഫാക്ടറികളില്‍ സ്വയംഭരണത്തിനും, കൂടുതല്‍ കാര്യക്ഷമതയ്‌ക്കും, ഉത്തരവാദിത്തത്തിനും വഴിതുറക്കും.
ഈ കോവിഡ്-19 മഹാമാരി പ്രതിസന്ധി ഘട്ടത്തില്‍, സായുധ സേന നിരവധി മാനുഷിക സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കുവൈത്തിലേക്ക് ‘ഇന്ത്യന്‍ ദ്രുത പ്രതികരണ സംഘ’ത്തെ വൈദ്യസഹായത്തിനായി എത്തിച്ചു.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും ആദ്യം പ്രതികരിക്കുന്നത് ഇന്ത്യന്‍ നാവികസേനയാണ്. ഇന്ത്യന്‍ നാവിക കപ്പല്‍ ‘കേസരി’, മാലദ്വീപ്, മൗറീഷ്യസ്, മഡഗാസ്‌കര്‍, കൊമോറോസ്,സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കു മരുന്നുകള്‍, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ നല്‍കി. മേഖലയിലെ എല്ലാവരുടെയും സുരക്ഷയും വളര്‍ച്ചയും സംബന്ധിച്ച പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പ്രവര്‍ത്തനങ്ങള്‍. ഇതുകൂടാതെ, നാവികസേന പല രാജ്യങ്ങളില്‍ നിന്നും നമ്മുടെ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നിര്‍ണായക പങ്ക് വഹിച്ചു.
മോദി സര്‍ക്കാര്‍ സായുധ സേനയ്‌ക്ക് നല്‍കുന്ന ദിശയും, പരിഷ്‌കാരങ്ങളും ഊര്‍ജ്ജവും,ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യത്തില്‍ വരും കാലങ്ങളില്‍ പ്രധാന പങ്ക് വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: