തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ വരുന്ന കളിപ്പാന്‍കുളം വാര്‍ഡില്‍ രണ്ടു മാസത്തിനിടെ മുന്നൂറിലധികം പേര് പനിപിടിച്ച്. പകര്ച്ചപനിയാണെന്നാണ് ആരോഗ്യവിഭാഗം പറയുന്നതെങ്കിലും വാര്‍ഡിലെ ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. മെഡിക്കല്‍കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഉടന്‍ വാര്‍ഡില്‍ എത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുകയാണെന്ന് നഗരസഭയിലെ ഹെല്‍ത്ത് വിഭാഗം.
കഴിഞ്ഞ ഒക്ടോബര്‍ അവസാര വാരത്തോടെയാണ് ചിറമുക്കിന് സമീപത്തെ കളിപ്പാന്‍കുളം വാര്‍ഡില്‍ പനി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പെട്ടന്ന് പിടിപെടുന്ന പനി രണ്ടുദിവസത്തില്‍ അധികം നില്‍ക്കില്ല. എന്നാല്‍ പിന്നീട് ശരീരം ആസകലം വേദനയും പേശികള്‍ അനക്കാനും സാധിക്കാതാവും. പലരും പനി പിടിപെട്ട് കിടപ്പിലാണിപ്പോള്‍. പനി മാറി ആഴ്കള്‍ കഴിഞ്ഞിട്ടും കൈകാലുകള്‍ അനക്കാന്‍ സാധിക്കാത്തവര്‍ ഇപ്പോഴും വാര്‍ഡിലുണ്ട്.
ഒക്ടോബര്‍ അവസാനവാരത്തോടെ പനി ആരംഭിച്ച് ഡിസംബര്‍ അവസാനവാരം ആയപ്പോള്‍ പത്തുപേര്ക്കുള്ളില് മാത്രമാണ് ഡെങ്കിപ്പനിയും ചിക്കന്കുനിയയും റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ളവര്‍ക്ക് എന്തുതരത്തിലുള്ള പനിയാണ് പിടിപെട്ടതെന്ന് കണ്ടുപിടിക്കാന്‍ ആരോഗ്യവിഭാഗത്തിന് സാധിച്ചിട്ടില്ല.
പനി വാര്‍ഡില്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതുമുതല്‍ ഇന്നലെ വരെ വാര്‍ഡില്‍ നാലു മാസ് ഫോഗിംഗ് ഉള്‍പ്പെടെ ചെയ്തതായാണ് വാര്‍ഡിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.രാഗേഷ് പറയുന്നത്. ഫോഗിംഗിനൊപ്പം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരുടെ നേത്യത്വത്തിലുള്ള സംഘം പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഡ്രൈ ഡേ ആചരിക്കുന്നതേടൊപ്പം സര്‍വ്വേ റിപ്പോര്‍ട്ടുകളും ദിനംപ്രതിയുള്ള റിപ്പോര്‍ട്ടുകളും നഗരസഭയ്ക്ക് സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് ജനങ്ങളുടെ ഭാഗത്ത് നിന്നും പലപ്പോഴും സഹകരണ മനോഭാവം ഉണ്ടാകാറില്ലെന്നും പി.രാഗേഷ് പറഞ്ഞു.
വാര്‍ഡില്‍ പനി ധാരാളമായി റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലര്‍ റസിയാബീഗം. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഉടന്‍ വാര്‍ഡില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പനിബാധിക്കുന്നവരുടെ രക്തപരിശോധന ഉള്‍പ്പെടെഉള്ള പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തിനകം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചതായും കൗണ്‍സിലര്‍ പറഞ്ഞു.
‘കൈയ്യെങ്കിലും ഒന്നു പൊക്കാന്‍ സാധിച്ചെങ്കില്‍’
തിരുവനന്തപുരം: ഒരുമാസമായി വീടിന് പുറത്തിറങ്ങിയിട്ട്. വേദനകാരണം കൈയ്യും കാലും അനക്കാന്‍ സാധിക്കുന്നില്ല. കളിപ്പാന്‍കുളം വാര്‍ഡില്‍ കുത്തുകല്ലിന്മൂടിന് സമീപം ഒരു മാസമായി പനിപിടിപെട്ട് വീടിന് പുറത്തുപോലും ഇറങ്ങാന്‍ സാധിക്കാത്ത ചിദംബരന് എന്ന ഒരു മനുഷ്യന്റെ വാക്കുകളാണിത്. പെട്ടെന്നൊരു പനി വന്നു. രണ്ടു ദിവസത്തിനകം പനി മാറി. പക്ഷെ കൈകാലുകളില്‍ ഇപ്പോഴും നീരുണ്ട്. കെയ്യെങ്കിലും ഒന്നു പൊക്കാന്‍ സാധിച്ചെങ്കില്‍ പ്രാധമിക കാര്യങ്ങളെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നെന്നും ചിദംബരം പറയുന്നു. ഇതുതന്നെയാണ് കളിപ്പാന്‍കുളം വാര്‍ഡിലെ ഓരോ വീട്ടിലെയും അവസ്ഥ. പലരും അസുഖം പൂര്‍ണ്ണമായി മാറിയില്ലെങ്കിലും ജോലിയ്ക്കും മറ്റും പോകുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകരും നഗരസഭയും ശക്തമായി ഇടപെടണമെന്നാണ് വാര്‍ഡിലുള്ളവര്‍ പറയുന്നത്. പനി ഇനിയും വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ അടിയന്തരമായി നഗരസഭയും സര്‍ക്കാരും സ്വീകരിക്കണമെന്നും വാര്‍ഡിലുള്ളവര്‍ പറയുന്നു.
ആശാവര്‍ക്കര്‍മാര്‍ക്കു നേരെ സോപ്പുവെള്ളം
തിരുവനന്തപുരം: വാര്‍ഡുകളില്‍ ശുചീകണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ജനങ്ങള്‍ക്കിടയില്‍ രോഗങ്ങള്‍ പടരാതിരിക്കാനുള്ള ബോധവത്കരണത്തിനെത്തിയ ആശാവര്മാര്ക്ക് നേരെ ഒരു വീട്ടുകാര്‍ സോപ്പുവെള്ളം ഒഴിച്ച സംഭവവും ഈ വാര്‍ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനത്തിനെത്തുന്ന ഉദ്യോഗസ്ഥരോട് ജനങ്ങള്‍ സഹകരിക്കുന്നില്ലെന്ന പരാതിയാണ് വാര്‍ഡിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേര്‍ഴ്സ് സുജാത പറയുന്നത്.
പനി അധികമായി റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം രണ്ടു തവണ വാര്‍ഡില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചത്. വീടുകള്‍ തോറും കയറി ഇറങ്ങിയാണ് ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യത്തെ ക്ലാസില്‍ 50 പേര് പങ്കെടുത്തപ്പോള്‍ രണ്ടാമത്ത ക്ലാസില്‍ 20 പേരാണ് പങ്കെടുത്തത്.
ചില വീടുകളില്‍ കൂത്താടിയെ വളര്‍ത്തി ഫിഷ്ടാങ്കിലെ മീനിന് ആഹാരമായി നല്‍കാറുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലപ്പോഴും വിവരങ്ങള്‍ ശേഖരിച്ച് ചെല്ലുമ്പോള്‍ ആട്ടിപ്പായിക്കാറാണ് പതിവ്. വീടിന്റെ പുറകുവശത്ത് പോയി പരിശോധിക്കാന്‍ അനുവധിക്കാറില്. ജനങ്ങള്‍ സ്വയം വീടും പരിസരവും വ്യത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്നും സുജാത പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: