പാണ്ടിദേശക്കാരനായ പന്തളം രാജാവ് വേണാട്ടില്‍ സ്ഥാനമുറപ്പിച്ചിരുന്ന കാലത്ത് പന്തളം മാവേലിക്കര പ്രദേശത്ത് കളമെഴുത്തുകാരായ കുറുപ്പന്മാര് താമസിച്ചിരുന്നു. അവര്‍ ദേവീക്ഷേത്രങ്ങളില്‍ കളമെഴുത്തും പാട്ടും നടത്തിവന്നിരുന്നു. ആ കാലത്തെ കുറുപ്പന്മാരെയും കൂട്ടി പന്തളം രാജാവ് നായാട്ടിനു പോയി. നായാട്ടു കഴിഞ്ഞ് തിരികെ പന്തളത്തു വന്ന രാജാവ് അതില്‍ ചില കുറുപ്പന്മാരെ നിലയ്ക്കലില്‍ താമസിപ്പിച്ചു. കുന്നിനു മുകളില്‍ ഘോരമായ കാടായിരുന്നു. കാടു വെട്ടിത്തെളിച്ച് കുറുപ്പന്മാര് നിലയ്ക്കലില്‍ താമസം തുടങ്ങി. നിലയ്ക്കലില്‍ താമസമാക്കിയ കുറുപ്പന്മാര് പിന്നീട് കുന്നയ്ക്കാട്ട് കുറുപ്പന്മാരായി അറിയപ്പെട്ടു. നിലയ്ക്കലില്‍ പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു താമസം.
പന്തളം കൊട്ടാരത്തിലെ രാജ്ഞിക്കു രോഗം ഭേദമാകാന്‍ വേണ്ടി പുലിപ്പാലിന് ഇറങ്ങിത്തിരിച്ച മണികണ്ഠന് ദാഹജലം നല്‍കിയത് കുന്നയ്ക്കാട്ട് കുറുപ്പന്മാരായിരുന്നു. ശബരിമലയില്‍ മകരമാസം ഒന്നുമുതല്‍ ആറാം തീയതി വരെ അയ്യപ്പന്റെ കളമെഴുത്തും പാട്ടും മാളികപ്പുറത്തിനു സമീപമുള്ള മണിമണ്ഡപത്തില്‍ വരയ്ക്കുന്നത് കുന്നയ്ക്കാട്ട് കുറുപ്പന്മാരാണ്. മകരവിളക്ക് കഴിഞ്ഞ് നടയടയ്ക്കുന്നതിന്റെ തലേദിവസം രാത്രിയില്‍ മാളികപ്പുറത്ത് ദോഷപരിഹാരങ്ങളും കൈപ്പിഴകളും മറ്റും ക്ഷമിക്കുന്നതിനു വേണ്ടി ഗുരുതി നടത്തുന്നതും കുന്നയ്ക്കാട് കുറുപ്പന്മാരാണ്.
കുന്നയ്ക്കാട്ട് കേശവക്കുറുപ്പ്, രാഘവക്കുറുപ്പ്, ജനാര്‍ദനക്കുറുപ്പ് എന്നിവര്‍ ദീര്‍ഘകാലം ശബരിമലയില്‍ കളമെഴുത്തും പാട്ടും ഗുരുതിയും നടത്തിയിരുന്നു. ഇന്നും കുന്നയ്ക്കാട്ട് കുടുംബത്തിലെ പിന്തലമുറക്കാരായ രതീഷ് കുമാര്‍, ജയകുമാര്‍, അജിത്കുമാര്‍ എന്നിവരാണ് കളമെഴുത്തും പാട്ടും നടത്തിവരുന്നത്.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: