മൂഡബിദ്രി: എണ്‍പതാമത് അന്തര്‍ സര്‍വലാശാല അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സ്വര്‍ണം ആതിഥേയരായ ആല്‍വാസിന്. അതും മീറ്റ് റെംക്കാഡിന്്വെറ അകമ്പടിയോടെ. പുരുഷന്മാരുടെ പതിനായിരം മീറ്ററില്‍ മംഗളൂരു സര്‍വകലാശാലയുടെ നരേന്ദ്ര പ്രതാപ് സിങ് ആണ് ആദ്യ സ്വര്‍ണത്തിന് അവകാശിയായത്.
29:42.19 മിനിറ്റിലായിരുന്നു നരേന്ദ്ര സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. ആദ്യ ലാപ്പ് മുതല്‍ ലീഡ് നേടി കുതിച്ച നരേന്ദ്ര ഒരിക്കല്‍ പോലും ലീഡ് വിട്ടുകൊടുക്കാതെയാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ഒടുവില്‍ 25-ാം ലാപ്പും പൂര്‍ത്തിയാക്കി പൊന്നണിയുമ്പോള്‍ രണ്ടാം സ്ഥാനക്കാരന് 300 മീറ്ററിലേറെ പിന്നിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേവേദിയില്‍ മംഗളൂരു സര്‍വകലാശാലയുടെ തന്നെ രണ്‍ജിത് കുമാര്‍ പട്ടേല്‍ സ്ഥാപിച്ച 29:45.81 മിനിറ്റ് എന്ന സമയമാണ് നരേന്ദ്ര മറികടന്നത്. നാസിക് സായിയിലെ താരമായ നരേന്ദ്ര ഇന്ത്യന്‍ പരിശീലകനായ വിജേന്ദറിന്റെ ശിഷ്യനാണ്. പൂനെ സാവിത്രിബായ് ഫുലെ സര്‍വകലാശാലയുടെ രാജ്യാന്തരതാരം കിസന്‍ തദ്വിയെ പിന്നിലാക്കിയാണ് നരേന്ദ്ര സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 30:57.12 മിനിറ്റിലാണ് കിഷന് ഓടിയെത്തിയത്. കല്‍ക്കട്ട സര്‍വകലാശാലയുടെ സന്തോഷ് യാദവ് (30.57.29 മിനിറ്റ്) വെങ്കലം സ്വന്തമാക്കി.
ആവേശം വിതറിയ പോരാട്ടമായിരുന്നു വനിതകളുടെ 10000 മീറ്ററില്‍. 36:00.32 മിനിറ്റില്‍ ഫിനിഷ് ലൈന്‍ കടന്ന പൂനെ സര്‍വകലാശാലയുടെ പൂനം സോനു സ്വര്‍ണം നേടി. വാരണാസി മഹാത്മഗാന്ധി കാശി സര്‍വകലാശാലയിലെ കെ.എം. അമൃത പട്ടേല്‍ (36:01.98) വെള്ളിയും റോത്തക്ക് മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയുടെ സോനിക (36:02.04) വെങ്കലവും നേടി.
16 വനിതകള്‍ ട്രാക്കിലിറങ്ങിയ പോരാട്ടം സ്റ്റാര്‍ട്ടിങ് മുതല്‍ ഫിനിഷിങ് വരെ ആവേശകരമായിരുന്നു. തുടക്കം മുതല്‍ അഞ്ചു പേരായിരുന്നു മുന്നില്‍. സോനിക, പൂനം സോനു, അമൃത പട്ടേല്‍, റിമ പട്ടേല്‍, ചൈത്ര ദേവാഡിഗ എന്നിവര്‍ മെഡല്‍ ലക്ഷ്യമാക്കി മത്സരിച്ചു. അവസാന ലാപ്പിന് 100 മീറ്റര്‍ അകലെ വരെ സോനികയായിരുന്നു മുന്നില്‍. പെട്ടന്നായിരുന്നു ശക്തമായൊരു കുതിപ്പിലൂടെ പൂനം സോനു ഓട്ടത്തിന് വേഗം കൂട്ടി. മറ്റുള്ളവര്‍ ആഞ്ഞു പിടിച്ചെങ്കിലും മികച്ച സ്പ്രിന്റിലൂടെ സോനം പൊന്നിണിയുകയും ചെയ്തു.
ഇന്ന് 12 ഫൈനല്‍
മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് ചാമ്പ്യന്‍ഷിപ്പിലെ അതിവേഗക്കാരെ അറിയാം. 100 മീറ്റര്‍ ഉള്‍പ്പെടെ 12 ഫൈനലുകളാണ് നടക്കുക. രാവിലെ 6.15ന് 20000 മീ. പുരുഷ വിഭാഗം നടത്ത മത്സരത്തോടെ ട്രാക്കുണരും. 9.10മുതല്‍ പുരുഷ വിഭാഗം 400 മീ. ഹര്‍ഡില്‍സ്, വനിതകളുടെ 400 മീ. ഹര്‍ഡില്‍സ് എന്നീ ഫൈനലുകളും നടക്കും. വൈകിട്ട് അഞ്ചിന് മീറ്റിലെ അതിവേഗക്കാരെ കണ്ടെത്താനുള്ള പുരുഷ, വനിത വിഭാഗം 100 മീ. മത്സരം. തുടര്‍ന്ന് പുരുഷ, വനിത വിഭാഗം 800 മീ. മത്സരവും നടക്കും. വനിതകളുടെ ലോങ്ജമ്പ്, ഡിസ്കസ് ത്രോ ജാവലിന്‍, പുരുഷന്മാരുടെ ഹൈജമ്പ്, ഹാമര്‍ ത്രോ എന്നീ ഫൈനലുകളും നടക്കും.
ഇന്നലെ നടന്ന 100 മീറ്റര്‍ സെമി മത്സരങ്ങളില്‍ വനിത വിഭാഗത്തില്‍ കോട്ടയം എംജി യൂണിവേഴ്സിറ്റിയുടെ അക്ഷത. പി.എസ്, സ്നേഹ. എസ്,എസ് എന്നിവര്‍ മികച്ച സമയത്തോടെ ഫൈനലിലെത്തി. പുരുഷന്മാരില് എംജിയുടെ തന്നെ ഓംകാര്‍ നാഥ്, അതുല്‍ സേനന് എന്നിവരും ഫൈനലിന് യോഗ്യത നേടി.
ടോക്കിയോയില്‍ ഇന്ത്യ തിളങ്ങുംമൂഡബിദ്രി: 2028 ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു. എണ്‍പതാമത് അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തും. രാജ്യത്തെ വന്‍ കായിക ശക്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. താഴെത്തട്ടില്‍ കായികതാരങ്ങളൈ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം മുതല്‍ സ്കൂള്‍ ഗെയിംസ്, യൂത്ത് ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവ പ്രത്യേകമായി നടത്തും. ഫെ്രബുവരിയില്‍ ഒഡീഷയിലാണ് യൂണിവേഴ്സിറ്റി ഗെയിംസ് നടക്കുക എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: