ഒരു പുണ്യതീര്‍ത്ഥമായ ഭസ്മക്കുളത്തില്‍ സന്നിധാനത്തിലെത്തുന്ന ഭക്തന്മാര് സ്നാനം ചെയ്യുക പണ്ടുമുതല്‍ക്കെയുള്ള പതിവാണ്. തപസ്വിനിയും ശബരകന്യകയും ആയ ശബരി യോഗാഗ്നിയില്‍ ദഹിച്ച സ്ഥാനത്ത് അവരുടെ സ്മരണയ്ക്കെന്നോണം ഭസ്മക്കുളം നില്ക്കുന്നു. ഈ തീര്‍ത്ഥത്തില്‍ മുഴുകുന്നത് പാപനാശത്തിന് കാരണമാകുന്നു എന്നാണ് പ്രസിദ്ധി. ഭക്തര്‍ ഈ കുളത്തില്‍ മുങ്ങി ക്ഷേത്ര തിരുമുറ്റത്ത് എത്തി കൊടിമരച്ചുവട്ടില്‍ നിന്നാണ് ശയനപ്രദക്ഷിണം തുടങ്ങുന്നത്. ഭസ്മക്കുളത്തിലെ ജലം ജനങ്ങള്‍ ദുഷിപ്പിക്കുന്നതിനാല്‍ അതില്‍ കുളിക്കുവാന്‍ പലരും മടിച്ചിരുന്നു. എന്നാല്‍ ഇന്ന് ഭസ്മക്കുളത്തിലെ ജലം ശുദ്ധീകരിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഭസ്മക്കുളം.
ശയന പ്രദക്ഷിണം
മാളികപ്പുറത്തുനിന്നും പുറപ്പെട്ട് പതിനെട്ടാംപടിക്ക് ചുറ്റിയും പതിനെട്ടാം പടിക്കകത്തു നാലമ്പലത്തിനും ശ്രീകോവിലിന് ചുറ്റിയും മുന്‍പ് ഭക്തര്‍ ശയനപ്രദക്ഷിണം നടത്തിയിരുന്നു.ഭസ്മതീര്ത്ഥത്തില് കുളിച്ച് ഈറനോടുകൂടിയും അല്ലാതെയും ഇത് നടത്തുന്നു. തീര്‍ത്ഥാടനകാലത്ത് ശയനപ്രദക്ഷിണത്തിന് സൗകര്യം കിട്ടുന്നില്ല. മാസപൂജയ്ക്കും മറ്റ് വിശേഷാല്‍ അവസരങ്ങളിലും മാത്രമാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ശാരീരികവും മാനസികവും ആയ പലതരം രോഗങ്ങളുടെ ശമനത്തിനും ഭഗവല്‍ കാരുണ്യത്തിനും ശയനപ്രദക്ഷിണം ഗുണകരമായി ഭക്തര്‍ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: