എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ പതിറ്റാണ്ടുകളായി യാത്ര ചെയ്യുന്ന പരമ്പരാഗത കാനനപാതയിലെ സമയ നിയന്ത്രണത്തിന് പിന്നില്‍ കാനനപാത അടയ്ക്കാനുള്ള വനംവകുപ്പിന്റെ ശ്രമമെന്ന് ആക്ഷേപം. മലിനീകരണം, വന്യജീവികളുടെ സഞ്ചാരം, എന്നിവ ചൂണ്ടിക്കാട്ടി അടുത്തിടെയാണ് കാനന പാതയില്‍ക്കൂടിയുള്ള യാത്രയ്ക്ക് വനംവകുപ്പ് കര്‍ശന നിയന്ത്രണവുമായെത്തിയത്.
എരുമേലിയില്‍ നിന്നാരംഭിക്കുന്ന കാനനയാത്രയില്‍ കോയിക്കക്കാവ്, കാളകെട്ടി, മുക്കുഴി എന്നിവടങ്ങളില്‍ അയ്യപ്പഭക്തരെ തടയാനാണ് ഇടുക്കി ഡിഎഫ്ഒ രേഖാമൂലം നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇത്രയുമധികം സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് പോലും പരമ്പരാഗത കാനനപാ
തയില്ക്കൂടി പകലും രാത്രിയും സഞ്ചരിച്ചിട്ടും യാതൊരു പ്രശ്നവുമുണ്ടായിട്ടില്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് അയ്യപ്പഭക്തര്‍ കാനനയാത്ര നടത്തുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി അയ്യപ്പഭക്തരെ പേടിപ്പിച്ച് കാനന യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് വനംവകുപ്പ്. കാട്ടില്‍ ആന ഇറങ്ങിയിട്ടുണ്ട്, മറ്റ് ജീവികളുണ്ട്, കുടിക്കാനുള്ള വെള്ളം പ്ലാസ്റ്റിക്ക് കുപ്പിയില്‍ കൊണ്ടുവരാന്‍ പാടില്ല, പ്ലാസ്റ്റിക്ക് കവറുകള്‍ പാടില്ല തുടങ്ങി കര്‍ശനനി
ര്‍ദേശങ്ങള്‍ നല്കുന്ന വനംവകുപ്പ് പകരം സംവിധാനം ഒരുക്കാനും തയാറായിട്ടില്ല. ദാഹിച്ച് വലഞ്ഞ് മലകയറുന്ന ഭക്തര്‍ ദാഹജലം ലഭിക്കുന്നിടത്ത് ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ്.ന്ന
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കു ശേഷം കാനനയാത്ര പറ്റില്ലെന്ന് മൈക്കിലൂടെ അറിയിക്കുന്നതോടൊപ്പം കാളകെട്ടിയില്‍ വടംകെട്ടി അയ്യപ്പഭക്തരെ തടയുന്നു. വനംവകുപ്പിന്റെ ഈ നടപടി തുടര്‍ന്നാല്‍ വരുംകാലങ്ങളില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് കുറയും. ഇതിലൂടെ കാനന പാത പൂര്‍ണ്ണമായും അടയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ മകരവിളക്ക് കാലത്താണ് കൂടുതലായും അയ്യപ്പഭക്തര്‍ കാനനപാതയില്‍ക്കൂടി സഞ്ചരിക്കുന്നത്. ശബരിമലയുടെ വിശ്വാസവും ആചാരങ്ങളും സാങ്കേതിക കാരണങ്ങള്‍ നിരത്തി തന്ത്രപരമായി തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വനം വകുപ്പിന്റെ നടപടിയെന്നും അയ്യപ്പഭക്തര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: